സൗദി അറേബ്യയില്‍ സ്വവര്‍ഗ വിവാഹം; മക്കയ്ക്കടുത്ത് നടന്നത്... വീഡിയോ പുറത്ത്, പോലീസ് റെയ്ഡ്

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സൗദി അറേബ്യയിൽ പുരുഷൻ പുരുഷനെ വിവാഹം ചെയ്തു | Oneindia Malayalam

  റിയാദ്: സൗദി അറേബ്യയില്‍ പുരുഷന്‍ പുരുഷനെ വിവാഹം ചെയ്തു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ പരസ്യപ്പെടുത്തുകയും ചെയ്തു. സ്വവര്‍ഗ വിവാഹത്തിന് നിരോധനമുള്ള രാജ്യമാണ് സൗദി അറേബ്യ. നിയമം ലംഘിച്ച് വിവാഹം നടന്നത് വീഡിയോ വൈറലായതോടെയാണ് അധികൃതര്‍ അറിയുന്നത്. സംഭവം നടന്ന സ്ഥലത്ത് ഉടന്‍ പോലീസ് എത്തി നിരവധി പേരെ അറസ്റ്റ് ചെയ്‌തെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. കടുത്ത മതനിയമങ്ങളില്‍ ഇളവ് വരുത്തുമെന്ന് അടുത്തിടെ ഭരണകൂടം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ സ്വവര്‍ഗ വിവാഹത്തിന്റെ കാര്യത്തില്‍ സൗദിയില്‍ വിലക്ക് തുടരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീഡിയോ പുറത്തായതും അധികാരികളെ ഞെട്ടിച്ചതും. പുറത്തുവന്ന റിപ്പോര്‍ട്ട് ഇങ്ങനെ...

  പാരമ്പര്യ വസ്ത്രങ്ങള്‍ അണിഞ്ഞ്

  പാരമ്പര്യ വസ്ത്രങ്ങള്‍ അണിഞ്ഞ്

  സൗദിയിലെ പാരമ്പര്യ വസ്ത്രങ്ങള്‍ അണിഞ്ഞ് രണ്ടു പുരുഷന്മാര്‍ വിവാഹിതരാകുന്ന രംഗമാണ് വീഡിയോയില്‍. ചുറ്റും കൂടി നില്‍ക്കുന്നവര്‍ പൂക്കള്‍ എറിയുന്നതും വീഡിയോയിലുണ്ട്. ഭക്ഷണം വിതരണം ചെയ്തു ആഘോഷം ഗംഭീരമാക്കിയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

  സൗദിയിലെ നിയമം

  സൗദിയിലെ നിയമം

  ഇസ്ലാമിക വിശ്വാസ പ്രകാരം സ്വവര്‍ഗ വിവാഹം നിഷിദ്ധമാണ്. സൗദിയിലെ നിയമവും സ്വവര്‍ഗ വിവാഹം നിരോധിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇത്തരം വിവാഹം നടന്നതിന്റെ വീഡിയോ പുറത്തുവന്നിരിക്കുന്നത്. വീഡിയോ ശ്രദ്ധയില്‍പ്പെട്ട ഉടനെ പ്രദേശത്ത് പോലീസ് റെയ്ഡ് നടത്തി.

  മക്ക നഗരത്തോട് ചേര്‍ന്ന്

  മക്ക നഗരത്തോട് ചേര്‍ന്ന്

  മക്ക നഗരത്തോട് ചേര്‍ന്ന അറദിയാത്ത് ഗവര്‍ണറേറ്റിലാണ് സംഭവം നടന്നത്. വിവാഹത്തെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് അല്‍ അറബി വാര്‍ത്താ വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സൗദി വാര്‍ത്താ വിതരണ മന്ത്രാലയമോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സംഭവത്തോട് പ്രതികരിച്ചിട്ടില്ല.

  ചാട്ടവാര്‍ അടി മുതല്‍ വധശിക്ഷ വരെ

  ചാട്ടവാര്‍ അടി മുതല്‍ വധശിക്ഷ വരെ

  സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെടുന്നവര്‍ക്ക് ചാട്ടവാര്‍ അടി മുതല്‍ വധശിക്ഷ വരെ സൗദിയില്‍ ലഭിക്കും. ഭരണകൂടം കര്‍ശനമായി നിരോധിച്ചിരിക്കുന്ന ഇത്തരം പ്രവര്‍ത്തികളുടെ വീഡിയോ പുറത്തുവന്നത് പോലീസ് ഗൗരവത്തിലെടുത്തിട്ടുണ്ട്. വീഡിയോയുടെ ആധികാരിക സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ തമാശയായി നടത്തിയ ചടങ്ങാണിതെന്ന് വീഡിയോ കണ്ടവര്‍ പ്രതികരിച്ചു.

  പങ്കെടുത്തവര്‍ അറസ്റ്റില്‍

  പങ്കെടുത്തവര്‍ അറസ്റ്റില്‍

  വിവാഹചടങ്ങുകള്‍ നടന്ന സ്ഥലത്ത് പോലീസ് പരിശോധന നടത്തി. ചടങ്ങില്‍ പങ്കെടുത്തവരെ പോലീസ് അറസ്റ്റ് ചെയ്തുവെന്ന് അല്‍ മര്‍സദ് വാര്‍ത്താ വെബ്‌സൈറ്റ് സൗദി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കി. എന്നാല്‍ അറസ്റ്റിലായവരുടെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് റിപ്പോര്‍ട്ടിലില്ല.

  സോഷ്യല്‍ മീഡിയ പറയുന്നു

  സോഷ്യല്‍ മീഡിയ പറയുന്നു

  സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാണ് വിഷയത്തില്‍ നടക്കുന്നത്. ഭൂരിഭാഗം പേരും വിവാഹത്തിനെതിരേ രംഗത്തുവന്നു. എന്നാല്‍ ചിലര്‍ ഇത് തമാശയായി സംഘടിപ്പിച്ച പരിപാടിയാണെന്ന് അഭിപ്രായപ്പെട്ടു. മക്കയോട് ചേര്‍ന്ന സ്ഥലത്താണ് വിവാഹം നടന്നതെന്നും ചിലര്‍ പ്രതികരിച്ചു.

  പിന്നില്‍ വിദേശികള്‍

  പിന്നില്‍ വിദേശികള്‍

  സ്വവര്‍ഗ രതിയോട് താല്‍പ്പര്യമുള്ളവര്‍ രാജ്യത്ത് വര്‍ധിച്ചുവെന്നാണ് ട്വിറ്ററില്‍ ഒരാള്‍ അഭിപ്രായപ്പെട്ടതെന്ന് ന്യസ് വീക്ക് റിപ്പോര്‍ട്ട് ചെയ്തു. 2013ന് ശേഷം സൗദിയില്‍ സ്വവര്‍ഗ രതി വര്‍ധിച്ചിട്ടുണ്ട്. വിദേശികളാണ് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതെന്നും അധികൃതര്‍ ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും ട്വീറ്റില്‍ പറയുന്നു.

   പാശ്ചാത്യ രാജ്യങ്ങളില്‍

  പാശ്ചാത്യ രാജ്യങ്ങളില്‍

  സ്വവര്‍ഗരതിയും സ്വവര്‍ഗ വിവാഹവും പാശ്ചാത്യ നാടുകളില്‍ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും മതവിശ്വാസമുള്ളവര്‍ ഇതിനെ നിശിതമായി എതിര്‍ക്കുകയും ചെയ്യുന്നു. ഇത്തരക്കാരെ പാടേ അവഗണിക്കാനാകില്ലെന്നാണ് യൂറോപ്പിലെ ചില ഭരണകൂടങ്ങളുടെ നിലപാട്. എന്നാല്‍ ഏഷ്യന്‍ രാജ്യങ്ങള്‍ സ്വവര്‍ഗ ലൈംഗികത പൂര്‍ണമായും അംഗീകരിച്ചിട്ടില്ല.

  ഇന്ത്യയിലെ അവസ്ഥ

  ഇന്ത്യയിലെ അവസ്ഥ

  ഇന്ത്യയില്‍ സ്വവര്‍ഗ ലൈംഗികത കുറ്റകരമാണ്. നിമയത്തില്‍ പരിഷ്‌കാരം വേണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്. വിഷയം ഇപ്പോള്‍ സുപ്രീംകോടതിയുടെ പരിഗനണയിലാണ്. കഴിഞ്ഞദിവസം ഹര്‍ജി പരിഗണിച്ച സുപ്രീംകോടതി ഡിവിഷന്‍ ബെഞ്ച് വിഷയം ഭരണഘടനാ ബെഞ്ചിന്റെ പരിഗനണയ്ക്ക് വിടുകയായിരുന്നു.

  സൗദിയിലെ മാറ്റങ്ങള്‍

  സൗദിയിലെ മാറ്റങ്ങള്‍

  സൗദി അറേബ്യ പരിഷ്‌കരണത്തിന്റെ പാതയിലാണ്. വിഷന്‍ 2030 എന്ന പേരില്‍ രാജ്യത്തെ ആധുനിക വല്‍ക്കരിക്കുന്ന പദ്ധതി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ നടപ്പാക്കിവരിയാണ്. ഇതിന്റെ ഭാഗമായി നിരവധി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് അനുവദിച്ചതും കായിക മേഖലയില്‍ പ്രാതിനിധ്യം നല്‍കിയതുമെല്ലാം ഇതിന്റെ ഭാഗമായിട്ടായിരുന്നു. സിനിമാ പ്രദര്‍ശനത്തിനും സൗദി അനുമതി നല്‍കിയിട്ടുണ്ട്.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Saudi authorities are investigating a video claiming to show a gay wedding ceremony in the country, according to regional media reports.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്