Get Updates
Get notified of breaking news, exclusive insights, and must-see stories!

സൗദി അറേബ്യ എന്ത് ഭാവിച്ചാണ്? എണ്ണ വന്‍തോതില്‍ ഇറക്കുന്നു... അവസരം മുതലാക്കാന്‍ തീരുമാനം

റിയാദ്: രാജസ്ഥാന്‍ മരുഭൂമിയിലേക്ക് മണല്‍ കയറ്റി അയക്കല്ലേ... എന്ന പഴയ സിനിമാ ഡയലോഗ് ഓര്‍മിപ്പിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്. ലോകത്തെ ഏറ്റവും വലയി എണ്ണ കയറ്റുമതി രാജ്യങ്ങളിലൊന്നായ സൗദി അറേബ്യ വന്‍തോതില്‍ എണ്ണ ഇറക്കുമതി ചെയ്യുന്നുവത്രെ. നിറയെ എണ്ണ കൈവശമുള്ള സൗദി എന്തിനാണ് ഇറക്കുമതി ചെയ്യുന്നത് എന്ന ചോദ്യം സ്വാഭാവികമാണ്.

എന്നാല്‍ ഇതൊരു ലാഭക്കളിയാണ്. കുറഞ്ഞ വിലയില്‍ കിട്ടുമ്പോള്‍ എന്തിന് മടിക്കണം എന്ന നിലപാടാണ് സൗദി ഭരണകൂടത്തിന്. വേനല്‍ കാലത്ത് വലിയ അളവില്‍ ആവശ്യം വരുന്നതുമാണ്. ഈ ഇറക്കുമതിയില്‍ അമര്‍ഷമുള്ള ഒരു രാജ്യമുണ്ട്. അത് അമേരിക്കയാണ്. അതിന് കാരണവുമുണ്ട്...

1

എണ്ണ വിപണിയില്‍ രണ്ടു ചേരിയാണ് ആഗോളരംഗത്തുള്ളത്. സൗദിയുടെ നേതൃത്വത്തിലും റഷ്യയുടെ കീഴിലും. ഈ രാജ്യങ്ങളാണ് ആഗോള തലത്തില്‍ എണ്ണയുടെ വില നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. ഉല്‍പ്പാദനത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുത്തി വില ഉയര്‍ത്താനും കുറയ്ക്കാനും ഇവര്‍ക്ക് പറ്റും. ഇവരില്‍ സമ്മര്‍ദ്ദം ചെലുത്തി വരുതിയിലാക്കാന്‍ അമേരിക്ക എപ്പോഴും ശ്രമിക്കാറുണ്ട്.

2

പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന യുക്രൈന്‍ അമേരിക്കയോടും യൂറോപ്പിനോടും താല്‍പ്പര്യം കാണിക്കുന്നതിലെ അമര്‍ഷമാണ് ആ രാജ്യത്തിനെതിരെ സൈനിക അധിനിവേശം നടത്താന്‍ റഷ്യയെ പ്രേരിപ്പിച്ചത്. റഷ്യ നടത്തിയ സൈനിക ഇടപെടല്‍ യുക്രൈനെ ചോരക്കളമാക്കിയിരിക്കുന്നു. റഷ്യയെ സമ്മര്‍ദ്ദത്തിലാക്കി പിന്തിരിപ്പിക്കാന്‍ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചു. അപ്പോള്‍ റഷ്യ അടവ് മാറ്റി.

3

റഷ്യയുടെ എണ്ണയും വാതകവുമാണ് പ്രധാനമായും യൂറോപ്പിനെ അലങ്കാരമാക്കുന്നത്. റഷ്യയുടെ എണ്ണ ഇറക്കുന്നത് നിര്‍ത്തണം എന്ന് അമേരിക്ക യൂറോപ്പിനോട് ആവശ്യപ്പെട്ടു. എന്നാല്‍ പൊടുന്നനെ ഇറക്കുമതി നിര്‍ത്തിയാല്‍ വില കുത്തനെ ഉയരാനും സാമ്പത്തിക തകര്‍ച്ചയ്ക്കും കാരണമാകും. റഷ്യയുടെ എണ്ണ ഒഴിവാക്കുമ്പോള്‍ ഗള്‍ഫില്‍ നിന്ന് കൂടുതല്‍ എണ്ണ ഇറക്കാന്‍ വഴിയുണ്ടാക്കാമെന്ന് അമേരിക്ക ഉറപ്പ് നല്‍കി.

4

എന്നാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ അമേരിക്കയുടെ വാക്കുകള്‍ മുഖവിലക്കെടുത്തില്ല. പ്രസിഡന്റ് ജോ ബൈഡന്‍ കഴിഞ്ഞാഴ്ച സൗദിയിലെത്തി ഗള്‍ഫ് നേതാക്കളെ കണ്ടെങ്കിലും ഇക്കാര്യത്തില്‍ യാതൊരു ഉറപ്പും ലഭിച്ചില്ല. വെറുംകൈയ്യോടെയാണ് ബൈഡന്‍ ജിദ്ദയില്‍ നിന്ന് അമേരിക്കയിലേക്ക് മടങ്ങിയത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇതിനിടെയാണ് സൗദിയുടെ പുതിയ നീക്കങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.

5

ലോകത്തെ പ്രധാന എണ്ണ ഇറക്കുമതി രാജ്യങ്ങളാണ് ചൈനയും ഇന്ത്യയും. ഈ രാജ്യങ്ങളുമായി റഷ്യ നേരിട്ട് ചര്‍ച്ച നടത്തി. കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കാന്‍ തയ്യാറാണെന്ന് ഉറപ്പ് നല്‍കി. ഇന്ത്യയും ചൈനയും കരാര്‍ ഒപ്പുവയ്ക്കുകയും കൂടുതലായി ഇറക്കുമതി ചെയ്യുകയുമാണിപ്പോള്‍. ഉപരോധം മറികടക്കാന്‍ റഷ്യ കണ്ട ഉപായമാണ് കുറഞ്ഞ വിലയ്ക്ക് എണ്ണ നല്‍കുക എന്നത്. ഈ വേളയില്‍ സൗദിയും റഷ്യയുമായി ഇടപെട്ടു.

6

റഷ്യയില്‍ നിന്ന് വന്‍തോതില്‍ എണ്ണയാണ് സൗദി ഇപ്പോള്‍ ഇറക്കുന്നത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കണക്കു പ്രകാരം 647000 ടണ്‍ എണ്ണയാണ് സൗദി റഷ്യയില്‍ നിന്ന് ഇറക്കുമതി ചെയ്തത്. റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇറക്കിയതിനേക്കാള്‍ 320000 ബാരല്‍ എണ്ണയാണ് ഇത്തവണ സൗദി കൂടുതല്‍ ഇറക്കിയത്.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

7

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദിയും ഇറാഖും. സൗദി റഷ്യയില്‍ നിന്ന് ഇറക്കുന്ന എണ്ണ ആഭ്യന്തര ആവശ്യത്തിനാണ് ഉപയോഗിക്കുക. വേനലില്‍ വൈദ്യുതി ഉല്‍പ്പാദനത്തിനും മറ്റും കൂടുതല്‍ എണ്ണ ആവശ്യമാണ്. ഇതിന് റഷ്യയുടെ എണ്ണ ഉപയോഗിക്കും. തങ്ങളുടെ എണ്ണ പതിവ് പോലെ കയറ്റി അയക്കുകയും ചെയ്യും. ഇതാണ് സൗദിയുടെ പദ്ധതി. ഈജിപ്ത് വഴിയാണ് സൗദി റഷ്യയില്‍ നിന്നുള്ള ഇറക്കുമതി തുടരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+