കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഭരണാധികാരികളെ വിമര്‍ശിച്ചാല്‍ കുടുങ്ങും; വര്‍ഷങ്ങള്‍ അഴിയെണ്ണാം!! സൈബര്‍ പോരാളികളും

  • By Ashif
Google Oneindia Malayalam News

റിയാദ്: സൗദി അറേബ്യ പലവിധ വിഷയങ്ങളില്‍ സംഘര്‍ഷ കലുഷിതമാണ്. എന്ന് കരുതി ചാടിക്കയറി എന്തെങ്കിലും അഭിപ്രായം പറയാമെന്ന് കരുതരുത്. ഭരണാധികാരികളെ വിമര്‍ശിക്കുന്നതും അവര്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതും തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമാണ്.

പുതിയ നിയമത്തിന് ശൂറ കൗണ്‍സില്‍ അംഗീകാരം നല്‍കി. മതനിന്ദ നടത്തുന്നതും ഭരണാധികാരികളെ വിമര്‍ശിക്കുന്നതും പത്ത് വര്‍ഷം വരെ തടവ് ലഭിക്കുന്ന കുറ്റമാണെന്ന് പുതിയ നിയമത്തില്‍ പറയുന്നു. ശൂറ കൗണ്‍സിലിന്റെ തീരുമാനത്തിന് മന്ത്രിസഭാ അംഗീകാരം കൂടി ലഭിച്ചാല്‍ നിയമം പ്രാബല്യത്തില്‍ വരും.

സൗദിയിലെ കൂട്ട അറസ്റ്റ്; ലോക പോലീസ് സ്വരം മാറ്റി, പ്രതിസന്ധി കനക്കും? 17 പേരുടെ നില ഗുരുതരംസൗദിയിലെ കൂട്ട അറസ്റ്റ്; ലോക പോലീസ് സ്വരം മാറ്റി, പ്രതിസന്ധി കനക്കും? 17 പേരുടെ നില ഗുരുതരം

 50 ലക്ഷം റിയാല്‍ പിഴയും

50 ലക്ഷം റിയാല്‍ പിഴയും

ഭരണാധികാരികള്‍ക്കെതിരേ പ്രവര്‍ത്തിക്കുന്നതും മതനിന്ദ നടത്തുന്നതും പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റമാണ്. കുറ്റം ചെയ്താല്‍ തടവ് മാത്രമല്ല, 50 ലക്ഷം റിയാല്‍ പിഴയും ഒടുക്കേണ്ടിവരും. റിയാദില്‍ ചേര്‍ന്ന ശൂറാ കൗണ്‍സിലിന്റേതാണ് തീരുമാനം.

സൈബര്‍ കുറ്റകൃത്യങ്ങള്‍

സൈബര്‍ കുറ്റകൃത്യങ്ങള്‍

രാജ്യസുരക്ഷയും മതമൂല്യങ്ങളുടെ സംരക്ഷണവും ഉറപ്പാക്കുന്നതിന് ഇത്തരം നിയമം അനിവാര്യമാണെന്ന് ശൂറാ കൗണ്‍സില്‍ വിലയിരുത്തി. സൈബര്‍ കുറ്റകൃത്യങ്ങള്‍കൂടി ഉള്‍പ്പെടുത്തിയാണ് പുതിയ നിയമം. ഓണ്‍ലൈന്‍ വഴി ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലും പിടിവീഴും.

സൂക്ഷിക്കണം ഇക്കാര്യങ്ങള്‍

സൂക്ഷിക്കണം ഇക്കാര്യങ്ങള്‍

മതനിന്ദ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുക, രാജ്യവിരുദ്ധമായ പ്രചാരണം നടത്തുക, തീവ്രവാദത്തിന് അനുകൂലമായി പ്രതികരിക്കുക, അത്തരം വെബ്‌സൈറ്റ് നിര്‍മിക്കലും മേല്‍ന്നോട്ടം വഹിക്കലുമെല്ലാം ശിക്ഷ ലഭിക്കുന്ന കുറ്റമാണ്. ഭരണകൂടത്തിനെതിരേ പ്രചാരണം നടത്തലും ഈ നിയമപ്രകാരം കുറ്റകരമാണ്.

സാമ്പത്തിക നയത്തെ വിമര്‍ശിക്കരുത്

സാമ്പത്തിക നയത്തെ വിമര്‍ശിക്കരുത്

വിദേശ ശക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്, ഭരണാധികാരികളെ മോശക്കാരായി പ്രസ്താവന നടത്തുന്നത് എന്നിവയും കുറ്റകരമാണ്. രാജ്യത്തിന്റെ സാമ്പത്തിക നയം, ദേശീയത എന്നിവയ്ക്ക് വിരുദ്ധമായും പ്രവര്‍ത്തിക്കാന്‍ പാടില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും പ്രചരിപ്പിക്കുന്നതും ജയില്‍ശിക്ഷ ലഭിക്കുന്ന കുറ്റമാണെന്ന് പുതിയ നിയമത്തില്‍ പറയുന്നു.

English summary
Saudi Arabia Introduced new law for Anti nation activity
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X