കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗള്‍ഫ് ഭീതിയില്‍!! സൗദിയില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചു... പ്രവാസികള്‍ക്ക് ആശങ്ക, യാത്ര റദ്ദാക്കി

Google Oneindia Malayalam News

റിയാദ്: അടച്ചിടലിനും പ്രതിസന്ധിക്കും ശേഷം ആശ്വാസമായി രാജ്യാതിര്‍ത്തികള്‍ തുറക്കാന്‍ തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂ. വീണ്ടും ഭീതി നിറയുകയാണ്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡ് വകഭേദമായ ഒമൈക്രോണ്‍ 20ഓളം രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. സൗദി അറേബ്യയില്‍ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തത് ബുധനാഴ്ചയാണ്. ഇതോടെ ഗള്‍ഫ് മേഖല കൂടുതല്‍ ജാഗ്രത പുലര്‍ത്താന്‍ തുടങ്ങി.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ നിരോധനം ഗള്‍ഫ് മേഖലയിലുണ്ട്. അതിനിടെയാണ് ഇപ്പോള്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇനിയും കൊവിഡ് നിയന്ത്രണം ശക്തിപ്പെടുമെന്നാണ് കരുതുന്നത്. ഇതോടെ പ്രവാസികള്‍ നാട്ടിലേക്കുള്ള മടക്കം ഒഴിവാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഗള്‍ഫ് മേഖലയില്‍ നിന്നുള്ള കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

പൃഥ്വിരാജും ഇന്ദ്രജിത്തും ശാഖയില്‍ പോയിട്ടുണ്ടോ? മല്ലിക സുകുമാരന്‍ പറയുന്നു, ബിജെപിയെ കുറിച്ച്...പൃഥ്വിരാജും ഇന്ദ്രജിത്തും ശാഖയില്‍ പോയിട്ടുണ്ടോ? മല്ലിക സുകുമാരന്‍ പറയുന്നു, ബിജെപിയെ കുറിച്ച്...

1

കൊവിഡ് ഒമൈക്രോണ്‍ ആദ്യമായി സൗദിയില്‍ സ്ഥിരീകരിച്ചിരിക്കുകയാണ്. ആഫ്രിക്കയില്‍ നിന്ന് വന്ന യാത്രക്കാരനാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വ്യക്തിയെ നിരീക്ഷിച്ചുവരികയാണ്. രണ്ടുപേരും നിരീക്ഷണത്തിലാണെന്ന് സൗദി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് മേഖലയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വരാനാണ് സാധ്യത.

2

കൊവിഡ് പൂര്‍ണമായി അകന്നിട്ടില്ലെങ്കിലും നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ചിരുന്നു സൗദി അറേബ്യ. ഉംറയ്ക്കും വിനോദ സഞ്ചാര മേഖലയ്ക്കും ഇളവുകള്‍ നല്‍കി. കൂടാതെ നിരോധനമുണ്ടായിരുന്ന ഇന്ത്യയുള്‍പ്പെടെയുള്ള ആറ് രാജ്യങ്ങള്‍ക്ക് ഡിസംബര്‍ ഒന്ന് മുതല്‍ എല്ലാ നിയന്ത്രണങ്ങളും എടുത്തുകളഞ്ഞു. ബുധനാഴ്ച മുതല്‍ ഇന്ത്യക്കാര്‍ക്ക് നേരിട്ട് സൗദിയിലേക്ക് എത്താന്‍ സാധിക്കും.

3

അതിനിടെയാണ് ഒമൈക്രോണ്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ ഒമൈക്രോണ്‍ ആഫ്രിക്കയിലെ മറ്റു രാജ്യങ്ങളിലും യൂറോപ്പിലും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇതുവരെ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല എന്നാണ് സര്‍ക്കാര്‍ ലോക്‌സഭയെ അറിയിച്ചത്. എങ്കിലും കടുത്ത നിയന്ത്രണങ്ങളിലേക്ക് കടക്കുകയാണ് ഇന്ത്യയും.

യുഎഇ മഹാത്ഭുതങ്ങളുടെ നിലവറ; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് വളര്‍ച്ച... 50 വര്‍ഷംയുഎഇ മഹാത്ഭുതങ്ങളുടെ നിലവറ; കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് വളര്‍ച്ച... 50 വര്‍ഷം

4

പത്തോളം ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് ഗള്‍ഫ് മേഖലയില്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുംവരെയാണ് നിയന്ത്രണം. അതിനിടെയാണ് ആഫ്രിക്കയില്‍ നിന്നെത്തിയ വ്യക്തിക്ക് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ കടുത്ത നിയന്ത്രണങ്ങളിലേക്ക് സൗദി അറേബ്യ കടക്കുമോ എന്നാണ് ആശങ്ക. അതാകട്ടെ പ്രവാസികളെ ഏറെ വിഷമത്തിലാക്കുകയും ചെയ്യും.

5

ഇന്ത്യക്കാര്‍ക്ക് സൗദിയിലേക്ക് നേരിട്ട് എത്തുന്നതിന് ഇതുവരെ നിരോധനമായിരുന്നു. ഡിസംബര്‍ ഒന്ന് മുതലാണ് നിരോധനം എടുത്തുകളഞ്ഞത്. ഇനി മറ്റൊരു രാജ്യത്ത് ക്വാറന്റൈനില്‍ കഴിയാതെ തന്നെ നേരിട്ട് സൗദിയിലേക്ക് വരാന്‍ സാധിക്കും. ഇന്ത്യക്ക് പുറമെ വിയറ്റ്‌നാം, ഈജിപ്ത്, പാകിസ്താന്‍, ഇന്തോനേഷ്യ, ബ്രസീല്‍ എന്നീ രാജ്യങ്ങള്‍ക്കും വിലക്ക് സൗദി നീക്കിയിട്ടുണ്ട്.

ഹോട്ട് സ്‌റ്റൈല്‍ ലുക്കില്‍ നടി ജാന്‍വി കപൂര്‍; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

6

ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും മറ്റും പോകാനിരുന്ന പ്രവാസികള്‍ യാത്ര റദ്ദാക്കുന്നു എന്നാണ് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നത്. 30 ശതമാനം പ്രവാസികളാണ് ഇത്തരത്തില്‍ യാത്ര റദ്ദാക്കിയതത്രെ. കേരളത്തിലെത്തിയാല്‍ ക്വാറന്റൈന്‍ വരാന്‍ സാധ്യതയുണ്ട് എന്ന പ്രചാരണവും നടക്കുന്നുണ്ട്. നിയന്ത്രണം വന്നാല്‍ തിരിച്ചുവരവ് പ്രയാസത്തിലാകുമെന്ന് പ്രവാസികള്‍ ഭയപ്പെടുന്നു.

7

ആശങ്ക നിലനില്‍ക്കുന്ന രാജ്യങ്ങളെ ഇന്ത്യ പ്രത്യേകം തരംതിരിച്ചിട്ടുണ്ട്. ഈ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് വിമാനത്താവളത്തില്‍ വച്ച് പരിശോധനയുണ്ടാകും. രോഗമില്ലെന്ന് ഉറപ്പായാല്‍ മാത്രമേ വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങാന്‍ സാധിക്കൂ. റിസള്‍ട്ട് വരുന്നതിന് മുമ്പ് പുറത്തിറങ്ങിയവര്‍ വീട്ടില്‍ ക്വാറന്‍ൈനില്‍ കഴിയണം. ഈ നിയന്ത്രണം വന്നതോടെ ഇന്ത്യയിലെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെല്ലാം നീണ്ട ക്യൂ ആണ്. ആറ് മണിക്കൂര്‍ വരെ വിമാനത്താവളത്തില്‍ ഇരിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.

Recommended Video

cmsvideo
മനുഷ്യന് ഭീഷണിയായി ഒമിക്രോൺ യൂറോപ്പിലും യുഎസ്സിലും കൊവിഡ് തരംഗം

English summary
Saudi Arabia Latest News; Saudi Confirms First Omicron COVID-19 Case On A Passenger From Africa
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X