Get Updates
Get notified of breaking news, exclusive insights, and must-see stories!

അമേരിക്കക്ക് സൗദിയുടെ മുട്ടന്‍ പണി!! ഡോളര്‍ വേണ്ട... ചൈനയ്ക്ക് നേട്ടം, ബ്രിട്ടന്‍ ഇടപെടുന്നു

റിയാദ്: ഗള്‍ഫ് മേഖലയില്‍ അമേരിക്കയുടെ സഖ്യകക്ഷിയാണ് സൗദി അറേബ്യ. പ്രതിസന്ധി ഘട്ടത്തില്‍ സൗദിയുടെ രക്ഷയ്ക്ക് അമേരിക്ക എത്താറുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും നല്‍കി സഹായിക്കാറുമുണ്ട്. എന്നാല്‍ ഡൊണാള്‍ഡ് ട്രംപിന് ശേഷം ജോ ബൈഡന്‍ അധികാരത്തിലെത്തിയപ്പോള്‍ അമേരിക്ക നയങ്ങളില്‍ മാറ്റം വരുത്തിയത് സൗദിക്ക് പിടിച്ചിട്ടില്ല. ഇറാനുമായി മൃദുസമീപനം അമേരിക്ക സ്വീകരിക്കുന്നു എന്നാണ് സൗദിയുടെ ആക്ഷേപം.

അതിനിടെയാണ് റഷ്യ-യുക്രൈന്‍ യുദ്ധമുണ്ടായത്. റഷ്യയും അമേരിക്കയും പരസ്പരം ഉപരോധം പ്രഖ്യാപിച്ചതോടെ പെട്ടുപോയത് സഖ്യരാജ്യങ്ങളാണ്. ഇതില്‍ പ്രധാനിയാണ് സൗദി അറേബ്യ. അമേരിക്കയുടെ ഉപരോധം മറികടക്കാന്‍ സൗദി അറേബ്യ പുതിയ തന്ത്രം ആവിഷ്‌കരിക്കുകയാണ്. അതാകട്ടെ അമേരിക്കക്ക് പ്രതിസന്ധി ഇരട്ടിയാക്കുകയും ചെയ്യും...

1

ലോകത്തെ പ്രധാന എണ്ണ ശക്തിയാണ് റഷ്യ. റഷ്യയുടെ എണ്ണ ഉള്‍പ്പെടെയുള്ള ചരക്കുകള്‍ക്ക് അമേരിക്ക ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന് തിരിച്ചടിയായി അമേരിക്കക്കെതിരെയും റഷ്യ ഉപരോധം പ്രഖ്യാപിച്ചു. ഇതോടെ ഇരുരാജ്യങ്ങളുമായും സഖ്യമുള്ളവര്‍ കുടുങ്ങി. ഡോളറിലുള്ള വിനിമയം പ്രതിസന്ധിയിലാകുകയും ചെയ്തു.

2

ഡോളറിലുള്ള വിനിമയം ഭാവിയില്‍ പ്രതിസന്ധിയിണ്ടാക്കുമെന്ന് സൗദി അറേബ്യ കരുതുന്നു. ഇനിയും ലോക യുദ്ധങ്ങളുണ്ടായാല്‍ ഡോളറിലെ ഇടപാടുകള്‍ നടന്നേക്കില്ല. ഈ സാഹചര്യത്തില്‍ പ്രാദേശികമായ കറന്‍സികളില്‍ വിനിയമം നടത്താന്‍ സൗദി ആലോചിക്കുന്നു. ചൈനയുമായുള്ള ഇടപാടുകള്‍ യുവാനില്‍ നടത്താനാണ് സൗദി ചര്‍ച്ച ചെയ്യുന്നതെന്ന് ഡൗ ജോണ്‍സ് റിപ്പോര്‍ട്ട് ചെയ്തു.

3

സൗദിയില്‍ നിന്ന് ചൈന പ്രധാനമായും വാങ്ങുന്നത് എണ്ണയാണ്. ആഗോള കറന്‍സി എന്ന നിലയില്‍ ഡോളറിലായിരുന്നു ഇതുവരെയുള്ള ഇടപാട്. എന്നാല്‍ ചൈനീസ് കറന്‍സിയായ യുവാനിലേക്ക് സൗദി മാറിയാല്‍ ഡോളര്‍ അപ്രസക്തമാകാന്‍ തുടങ്ങും. മറ്റു രാജ്യങ്ങളും ഇതേവഴി തിരഞ്ഞെടുത്താല്‍ ഡോളറിന്റെ മൂല്യം തകരുമെന്ന് ഉറപ്പാണ്.

4

സൗദി ചൈനയുമായി യുവാനില്‍ ഇടപാട് ആരംഭിച്ചേക്കുമെന്ന വാര്‍ത്തകള്‍ വന്ന പിന്നാലെ യുവാന്റെ മൂല്യം കുതിച്ചുകയറി. ആറ് ശതമാനം വരെ മൂല്യ വര്‍ധനവാണ് രേഖപ്പെടുത്തിയത്. സൗദി ഇക്കാര്യത്തില്‍ ഔദ്യോഗിക തീരുമാനമെടുത്താല്‍ യുവാന്‍ ഇനിയും ശക്തി പ്രാപിക്കും. ചൈനയ്ക്ക് ആഗോള ഇടപാടുകളില്‍ നേട്ടമുണ്ടാകും. ഡോളറിന്റെ മൂല്യം തകരും. ചൈന വന്‍ ശക്തിയാകാനുള്ള കുതിപ്പ് വേഗത്തിലാക്കുകയും ചെയ്യും.

5

അതേസമയം, പുതിയ രാഷ്ട്രീയ പശ്ചാത്തലത്തില്‍ റഷ്യ ഇന്ത്യയ്ക്ക് കൂടുതല്‍ ഇളവോടെ എണ്ണ നല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. വില കുറച്ച് എണ്ണ നല്‍കുമെങ്കില്‍ വാങ്ങാമെന്നാണ് ഇന്ത്യയുടെ നിലപാട്. ഇതിനെ കാര്യമായി എതിര്‍ക്കാതെയാണ് അമേരിക്ക പ്രതികരിച്ചിരിക്കുന്നത്. അമേരിക്ക പ്രഖ്യാപിച്ച ഉപരോധത്തിന്റെ ലംഘനമല്ല ഇന്ത്യ ചെയ്യുന്നതെന്നും എങ്കിലും ഇന്ത്യ ഏത് ഭാഗത്ത് നില്‍ക്കുന്നു എന്ന് ആലോചിക്കണമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകി പറഞ്ഞു.

സൗന്ദര്യം നിറച്ച് അപര്‍ണ ബാലമുരളി; നടിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

6

അമേരിക്കയുടെ പല നടപടിയിലും സൗദി അറേബ്യയ്ക്ക് അതൃപ്തിയുണ്ട്. അമേരിക്കയുടെ സഖ്യകക്ഷിയായ ബ്രിട്ടന്റെ ചില നിലപാടുകളും സൗദി ചോദ്യം ചെയ്യുന്നു. ഈ സാഹചര്യത്തില്‍ പ്രതിസന്ധി തണുപ്പിക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ശ്രമിക്കുകയാണ്. അദ്ദേഹം ഉടന്‍ സൗദി സന്ദര്‍ശിക്കും. റഷ്യയുടെ എണ്ണ വാങ്ങുന്നത് കുറയ്ക്കുന്ന ബ്രിട്ടന്‍, സൗദിയില്‍ നിന്ന് കൂടുതല്‍ എണ്ണ വാങ്ങാന്‍ ആലോചിക്കുകയാണ്. ഇത് സംബന്ധിച്ചും ചര്‍ച്ച നടത്തും.

7

റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നു പൊങ്ങിയ ക്രൂഡ് ഓയില്‍ വില കുറയുകയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 100 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ന്നു. രണ്ടാഴ്ചക്കിടെ ഏറ്റവും താഴ്ന്ന വിലയാണിത്. ഇന്ത്യയ്ക്ക് ആശ്വാസമാണ് വില കുറഞ്ഞത്. എന്നാല്‍ ഇന്ത്യന്‍ വിപണിയില്‍ വില ഇടിഞ്ഞിട്ടില്ല. സൗദി-ഇറാഖ് എന്നീ രാജ്യങ്ങള്‍ കൂടുതല്‍ എണ്ണ വിപണയിലെത്തിക്കാന്‍ ആലോചിക്കുന്നുണ്ട്. ഇറാന്റെയും ലാറ്റിനമേരിക്കയുടെയും എണ്ണയും വിപണിയിലെത്തിയേക്കും. റഷ്യ വില കുറച്ച് വിപണി പിടിക്കാനും ശ്രമം നടത്തുകയാണ്. ഈ പശ്ചാത്തലത്തിലാണ് ക്രൂഡിന് നേരിയ കുറവുണ്ടാകുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+