സൗദിക്ക് അമേരിക്കയില്‍ തിരിച്ചടി; 3000 പേരെ കൊന്നത് സൗദിയോ? കോടികള്‍ നഷ്ടമാകുമെന്ന് ആശങ്ക
സൗദി അറേബ്യന്‍ ഭരണകൂടത്തെയും സൗദിയിലെ നിര്‍മാണ കമ്പനിയായ ബിന്ലാദിന് ഗ്രൂപ്പിനെയും പ്രതി ചേര്‍ത്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്.
Recommended Video

വാഷിങ്ടണ്‍: സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് അമേരിക്കന്‍ സന്ദര്‍ശനം തുടരുന്നതിനിടെ സൗദി അറേബ്യക്ക് കനത്ത തിരിച്ചടി നല്കുന്ന അമേരിക്കന്‍ കോടതി വിധി വന്നിരിക്കുന്നു. 3000ത്തിലധികം പേരുടെ കൊലപാതകത്തിന് കാരണം സൗദി അറേബ്യയാണെന്ന വാദത്തിന് ബലം നല്‍കുന്നതാണ് വിധി.
ഇരുരാജ്യങ്ങളും അടുത്ത ബന്ധം നിലനില്‍ക്കവെയാണ് അസ്വാരസ്യമുണ്ടാകുന്ന കോടതി വിധി വന്നിരിക്കുന്നത്. നേരത്തെ സൗദിക്ക് അനുകൂലമായി പരാമര്‍ശങ്ങള്‍ നടത്തിയ കോടതി തന്നെയാണ് ഇപ്പോള്‍ സൗദിക്ക് തിരിച്ചടി നല്കുന്ന തീരുമാനം കൈക്കൊണ്ടത്. കൂട്ടക്കൊലയ്ക്ക് സൗദി ഉത്തരവാദികയാണെന്നും നഷ്ടപരിഹാരം ഗള്‍ഫ് രാജ്യം നല്‍കണമെന്നും അമേരിക്കക്കാര്‍ ആവശ്യപ്പെടുന്നതിനിടെയാണ് അക്കാര്യം ഭാഗികമായി ശരിവയ്ക്കുന്ന വിധി വന്നിരിക്കുന്നത്...

2001 സപ്തംബര്‍ 11
2001 സപ്തംബര്‍ 11നാണ് അമേരിക്കയെ നടുക്കിയ ആക്രമണമുണ്ടായത്. അമേരിക്ക മാത്രമല്ല ലോകം മൊത്തം അമ്പരന്ന സംഭവമായിരുന്നു അത്. അമേരിക്കയുടെ തന്നെ വിമാനങ്ങള്‍ റാഞ്ചിയെടുത്ത് അമേരിക്കയുടെ അഭിമാന സ്തംഭങ്ങള്‍ക്ക് നേരെ ആക്രമണം നടന്നു. ന്യൂയോര്‍ക്കിലെ ലോകവ്യാപാര നിലയത്തിലേക്ക് ഒന്നിലേറെ വിമാനങ്ങള്‍ ഇടിച്ചുകയറ്റി. അമേരിക്കന്‍ പ്രതിരോധ നിലയമായ വാഷിങ്ടണിലെ പെന്‍ഗണ്‍ ആക്രമിക്കപ്പെട്ടു. അതിന് പുറമെ മറ്റൊരു തന്ത്ര പ്രധാന മേഖലയും ആക്രമണം നേരിട്ടു. ഒരേ സമയം മൂന്നിടത്ത് ശക്തമായ ആക്രമണമുണ്ടായതോടെ ലോക പോലീസ് ചമഞ്ഞു നടന്ന അമേരിക്കയുടെ സുരക്ഷാ സംവിധാനം ചോദ്യം ചെയ്യപ്പെട്ടു.

3000ത്തിലധികം പേര്
3000ത്തിലധികം പേരാണ് ആക്രമങ്ങളില്‍ അന്ന് കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് 19 പേരാണെന്ന് അമേരിക്ക പിന്നീട് കണ്ടെത്തി. ഇതില്‍ 15 പേര് സൗദി അറേബ്യക്കാരായിരുന്നുവത്രെ. തുടര്‍ന്നാണ് സൗദിക്കെതിരെ ഇരകളുടെ ബന്ധുക്കള്‍ കോടതിയെ സമീപിച്ചത്. സൗദി അറേബ്യ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആക്രമണത്തിന്റെ ഉത്തരവാദിത്തം ആ രാജ്യം ഏറ്റെടുക്കണമെന്നുമായിരുന്നു പരാതികളിലെ ഉള്ളടക്കം. എന്നാല്‍ ഇതിനെതിരെ സൗദി അറേബ്യ കോടതിയെ സമീപിച്ചു. സൗദിയുടെ ഹര്‍ജി ഇപ്പോള്‍ ഫെഡറല്‍ കോടതി തള്ളിയിരിക്കുന്നു. ഇരകളുടെ ബന്ധുക്കള്‍ സമര്‍പ്പിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന പരോക്ഷ പരാമര്‍ശവും മാന്‍ഹട്ടന്‍ കോടതി നടത്തുകയും ചെയ്തു.

ഉസാമ ബിന്‍ ലാദിന്
അല്‍ ഖാഇദയും ഉസാമ ബിന്‍ ലാദിനുമാണ് ആക്രമണത്തിന് പിന്നിലെന്ന് പിന്നീട് അമേരിക്ക ആരോപിച്ചിരുന്നു. അല്‍ ഖാഇദയ്ക്ക് ആക്രമണം നടത്താന്‍ എല്ലാ പിന്തുണയും സൗദി ചെയ്തുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. നഷ്ടപരിഹാരമായി ഓരോ കുടുംബത്തിനും കോടികള്‍ വേണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു. 2016 സപ്തംബറില്‍ അമേരിക്കന്‍ കോണ്‍ഗ്രസ് പുതിയ നിയമം പാസാക്കിയിരുന്നു. ഇതു പ്രകാരം ഭീകര പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസില്‍ വിദേശരാജ്യങ്ങള്‍ക്കെതിരെ അമേരിക്കക്കാര്‍ക്ക് സ്വന്തം നാട്ടില്‍ കോടതിയെ സമീപിക്കാമെന്ന് വ്യക്തമാക്കുന്നു. ഈ നിയമത്തിന്റെ ബലത്തിലാണ് സൗദിക്കെതിരേ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

കനത്ത നഷ്ടം
ഈ ഹര്‍ജികള്‍ തള്ളണമെന്നാണ് സൗദി അറേബ്യ കോടതിയോട് ആവശ്യപ്പെട്ടത്. സൗദിയുടെ ആവശ്യം കോടതി നിരസിക്കുകയായിരുന്നു. ഫലത്തില്‍ സൗദിക്കെതിരായ കേസ് അമേരിക്കന്‍ കോടതിയില്‍ നടക്കും. സൗദി അക്രമികളെ സഹായിച്ചുവെന്ന് കോടതി കണ്ടെത്തിയാല്‍ സൗദിക്ക് വലിയ തുക നഷ്ടപരിഹാരം കൊടുക്കേണ്ടി വരികയും ചെയ്യും. സൗദി അറേബ്യന്‍ ഭരണകൂടത്തെയും സൗദിയിലെ നിര്‍മാണ കമ്പനിയായ ബിന്ലാദിന് ഗ്രൂപ്പിനെയും പ്രതി ചേര്‍ത്താണ് ഹര്‍ജികള്‍ സമര്‍പ്പിച്ചിട്ടുള്ളത്. മാന്‍ഹട്ടന്‍ കോടതി വിധി വന്നതിന് പിന്നാലെ സൗദി കമ്പനികള്‍ക്ക് ഓഹരി വിപണികളില്‍ കനത്ത തിരിച്ചടി നേരിട്ടു. സൗദി കമ്പനികളുടെ ഓഹരികളില്‍ നിന്ന് വന്‍തോതില്‍ നിക്ഷേപകര്‍ പിന്മാറി.
-
ഇറാനെ ചുട്ടെരിക്കാൻ അമേരിക്ക; വൈദ്യുത നിലയങ്ങൾ തകർക്കും, ട്രംപിന്റെ അന്ത്യശാസനം -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications