Get Updates
Get notified of breaking news, exclusive insights, and must-see stories!

ആദ്യം ഹീത്രു എയര്‍പോര്‍ട്ട്; പിന്നെ റോക്കോ ഫോര്‍ട്ടി ഹോട്ടല്‍ ശൃംഖല... സൗദി അറേബ്യ പണമെറിയുന്നു

റിയാദ്: ലോകോത്തര വിദേശ കമ്പനികളില്‍ ഓഹരി പങ്കാളിത്തമുള്ള സൗദി രാജകുമാരനാണ് അല്‍ വലീദ് ബിന്‍ തലാല്‍. 2017ല്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തപ്പോഴാണ് ആസ്തി വിവരങ്ങള്‍ ചര്‍ച്ചയായത്. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സൗദി അറേബ്യ നേരിട്ട് വിദേശ കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടുകയാണ്. ലോകോത്തര കമ്പനികളില്‍ പങ്കാളിത്തം ഉണ്ടാക്കുക വഴി സാമ്പത്തിക സുസ്ഥിരത നേടുകയാണ് സൗദിയുടെ ലക്ഷ്യം.

സൗദി അറേബ്യയുടെ ആസ്തി വൈവിധ്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) രൂപീകരിച്ചത്. വിദേശരാജ്യങ്ങളില്‍ നിക്ഷേപം നടത്താന്‍ ഈ ഫണ്ടിന് പ്രത്യേക വിഭാഗം പ്രവര്‍ത്തിക്കുന്നുണ്ട്. ഓരോ കമ്പനികളെയും കുറിച്ച് വ്യക്തമായി മനസിലാക്കി ലാഭ-നഷ്ടക്കണക്കുകള്‍ പരിശോധിച്ചാണ് പിഐഎഫ് നിക്ഷേപം നടത്തുക. ഇപ്പോള്‍ വന്‍കിട നീക്കമാണ് പിഐഎഫ് നടത്തിയിരിക്കുന്നത്.

saudi-crown-prince-mbs

ബ്രിട്ടന്‍ കേന്ദ്രമായുള്ള റോക്കോ ഫോര്‍ട്ടി ഹോട്ടല്‍ ശൃംഖലയുടെ നല്ലൊരു ശതമാനം ഓഹരികള്‍ പിഐഎഫ് വാങ്ങി എന്നാണ് പുതിയ വാര്‍ത്ത. ദീര്‍ഘകാല അടിസ്ഥാനത്തില്‍ വലിയ ലാഭം കൊയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. എന്നാല്‍ എത്ര ശതമാനം ഓഹരികളാണ് വാങ്ങിയത് എന്ന് വാര്‍ത്താ കുറിപ്പില്‍ പിഐഎഫ് വിശദീകരിച്ചില്ല.

സൗദി അറേബ്യയുടെ പിഐഎഫ് ഓഹരി വാങ്ങിയെന്ന് അറിയുന്നതോടെ കമ്പനിയുടെ ഓഹരി മൂല്യം വന്‍തോതില്‍ കുതിക്കുന്നതാണ് പതിവ് കാഴ്ച. ഇനിയും കൂടുതല്‍ വിപുലീകരണം വന്നേക്കുമെന്നും പുരോഗതിയിലേക്ക് കുതിക്കുമെന്ന നിഗമനവുമാണ് ഇതിന് കാരണം. ആഗോള വിനോദ സഞ്ചാര മേഖലയില്‍ സൗദി അറേബ്യ സമീപ കാലത്തായി കൂടുതല്‍ ശ്രദ്ധ പതിപ്പിക്കുന്നുണ്ടെന്ന് പിഐഎഫ് വിദേശ നിക്ഷേപ വിഭാഗം മേധാവി തുര്‍ക്കി അല്‍ നുവൈസിര്‍ പറഞ്ഞു.

ഫോര്‍ട്ടി ഹോട്ടല്‍ സ്ഥാപകര്‍ക്ക് തന്നെയാകും കൂടുതല്‍ ഓഹരികള്‍. എന്നാല്‍ ഇറ്റാലിയന്‍ പങ്കാളി സിഡിപിഇ ഇന്‍വെസ്റ്റ്‌മെന്റിയുടെ ഓഹരികള്‍ സൗദി അറേബ്യ പൂര്‍ണമായി ഏറ്റെടുത്തേക്കുമെന്നാണ് വിവരം. സൗദി അറേബ്യ ഓഹരികള്‍ വാങ്ങിയതോടെ വലിയ പ്രതീക്ഷയിലാണ് റോക്കോ ഫോര്‍ട്ടി ഹോട്ടല്‍ ഉടമകള്‍. 1996ല്‍ സ്ഥാപിച്ച ഈ ഹോട്ടല്‍ ശൃംഖലയില്‍ യൂറോപ്പിലെ കണ്ണായ ഭാഗങ്ങളില്‍ നിര്‍മിച്ച 14 ഹോട്ടലും റിസോര്‍ട്ടുകളും 20 സ്വകാര്യ വില്ലകളും ഉള്‍പ്പെടും.

ലോകത്തെ സമ്പന്നമായ ഫണ്ടാണ് സൗദി അറേബ്യയുടേത്. വിദേശത്തെ വന്‍കിട കമ്പനികളിലെല്ലാം ഓഹരി പങ്കാളിത്തം നേടുകയാണ് പിഐഎഫ്. കഴിഞ്ഞ മാസം ലണ്ടനിലെ ഹീത്രു എയര്‍പോര്‍ട്ടിന്റെ 10 ശതമാനം ഓഹരി പിഐഎഫ് സ്വന്തമാക്കിയിരുന്നു. ലോകത്ത് ഏറ്റവും തിരക്കുള്ള വിമാനത്താവളങ്ങളിലൊന്നാണ് ഹീത്രു എയര്‍പോര്‍ട്ട്.

ആഗോള തലത്തില്‍ 70 കമ്പനികള്‍ സ്ഥാപിക്കുന്നതിന് പിഐഎഫിന് പദ്ധതിയുണ്ട്. തൊട്ടുപിന്നാലെയാണ് തസറു എന്ന പുതിയ കമ്പനി പിഐഎഫ് തുടക്കം കുറിച്ചത്. ഇലക്ട്രിക് വാഹന രംഗത്ത് കൂടുതല്‍ നിക്ഷേപത്തിനും പിഐഎഫിന് ആലോചനയുണ്ട്. അമേരിക്ക കേന്ദ്രമായുള്ള ലുസിഡ് മോട്ടോര്‍സിലും പിഐഎഫിന് വന്‍ നിക്ഷേപമുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+