കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ കൂടെ നിര്‍ത്തും; പദ്ധതി ഒരുക്കി സൗദി അറേബ്യ, അബ്ദുല്‍ അസീസ് രാജകുമാരന്‍ എത്തും

Google Oneindia Malayalam News

റിയാദ്: അമേരിക്ക ഉടക്കിയ സാഹചര്യത്തില്‍ സൗദി അറേബ്യ മറുതന്ത്രം പയറ്റുന്നു. വന്‍കിട രാജ്യങ്ങളെ കൂടെ നിര്‍ത്താനാണ് പദ്ധതി. ചൈന സൗദിക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പാണ്. അമേരിക്കയുമായി ശത്രുതയില്‍ കഴിയുന്നതിനാല്‍ ചൈനയ്ക്ക് മറ്റൊരു ബദല്‍ മാര്‍ഗമില്ല. എന്നാല്‍ ഇന്ത്യയെ കൂടി ഒപ്പം നിര്‍ത്താന്‍ സാധിച്ചാല്‍ സൗദിക്ക് അനുകൂലമായ സാഹചര്യം ഒരുങ്ങും. ഇതിനുള്ള പദ്ധതിയാണ് സൗദി ഒരുക്കുന്നത്.

സൗദി എണ്ണ വകുപ്പ് മന്ത്രി അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉടന്‍ ന്യൂഡല്‍ഹിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇന്ത്യയുടെ ആവശ്യങ്ങള്‍ സൗദിയെ കുഴക്കുന്നതാണ്. വിശദാംശങ്ങള്‍ ഇങ്ങനെ...

1

സൗദിയും അമേരിക്കയും നല്ല ബന്ധത്തിലായിരുന്നു. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ തീരുമാനിച്ചതാണ് അമേരിക്ക പിണങ്ങാന്‍ കാരണം. സൗദിക്കെതിരെ ശക്തമായ നടപടികള്‍ അമേരിക്കയുടെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് വാര്‍ത്തകള്‍. ഈ ഘട്ടത്തിലാണ് സൗദി അറേബ്യ പരസ്യമായ പ്രതികരണം നടത്തിയത്. രാഷ്ട്രീയമായ തീരുമാനമല്ല, തികച്ചും സാമ്പത്തിക താല്‍പ്പര്യങ്ങളാണ് തങ്ങള്‍ പരിഗണിച്ചത് എന്നായിരുന്നു സൗദിയുടെ പ്രതികരണം.

2

നവംബര്‍ ഒന്ന് മുതല്‍ പ്രതിദിനം 20 ലക്ഷം ബാരല്‍ എണ്ണയുടെ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനാണ് ഒപെക് രാജ്യങ്ങളുടെ തീരുമാനം. ഉല്‍പ്പാദനം കൂട്ടണമെന്ന് അമേരിക്ക പതിവായി ആവശ്യപ്പെടുന്ന വേളയിലാണ് മറിച്ചുള്ള നടപടി. കഴിഞ്ഞ ജൂലൈയില്‍ സൗദിയിലെത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആവശ്യപ്പെട്ടതും എണ്ണ ഉല്‍പ്പാദനം കൂട്ടണമെന്നായിരുന്നു.

വിലക്കാനുള്ള നീക്കം പാളി; മുഈന്‍ അലി തങ്ങള്‍ കോഴിക്കോട് വിമത യോഗത്തില്‍, ഒപ്പം പ്രമുഖരുംവിലക്കാനുള്ള നീക്കം പാളി; മുഈന്‍ അലി തങ്ങള്‍ കോഴിക്കോട് വിമത യോഗത്തില്‍, ഒപ്പം പ്രമുഖരും

3

റഷ്യയെ സഹായിക്കാനാണ് സൗദിയുടെ പുതിയ തീരുമാനം എന്ന് അമേരിക്ക ആരോപിക്കുന്നു. അല്ലെന്ന് സൗദിയും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ സൗദിക്കെതിരെ ശക്തമായ നടപടി അമേരിക്ക സ്വീകരിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ മറ്റു പ്രമുഖ രാജ്യങ്ങളെ കൂടെ നിര്‍ത്തുകയാണ് സൗദി. തങ്ങളുടെ നിലപാട് വിശദീകരിക്കാന്‍ കൂടിയാണ് ഇന്ത്യയിലേക്ക് സൗദിയുടെ എണ്ണ വകുപ്പ് മന്ത്രി വരുന്നത്.

4

അബ്ദുല്‍ അസീസ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ എന്നാണ് ഇന്ത്യയില്‍ എത്തുക എന്ന് ഔദ്യോഗിക വിവരം സൗദി പുറത്തുവിട്ടിട്ടില്ല. ഒരാഴ്ച്ചയ്ക്കകം അദ്ദേഹം എത്തിയേക്കുമെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സൗദിയുടെ തീരുമാനം ഇന്ത്യയ്ക്കും തിരിച്ചടിയാണ്. ഉല്‍പ്പാദനം കുറഞ്ഞാല്‍ എണ്ണ വില കൂടും. അവശ്യവസ്തുക്കളുടെ വില കുത്തനെ ഉയരുന്ന ഇന്ത്യയില്‍ ഇനിയും വിലക്കയറ്റത്തിന് ഇതിടയാക്കും.

5

സൗദിയുടെ എണ്ണ കൂടുതല്‍ വാങ്ങുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ. ചൈനയുടെ കാര്യത്തില്‍ സൗദിക്ക് ആശങ്കയില്ല. എന്നാല്‍ ഇന്ത്യ കൂടുതല്‍ എണ്ണ രാജ്യങ്ങളുമായി ചര്‍ച്ച നടത്തി വരികയാണ്. ആഫ്രിക്കയില്‍ നിന്നുപോലും എണ്ണ ഇറക്കുമതി സാധ്യതകള്‍ ഇന്ത്യ ആരായുന്നുണ്ട്. സൗദി അറേബ്യ ഉല്‍പ്പാദനം കൂട്ടുകയും വില കുറയ്ക്കുകയും വേണമെന്നാണ് ഇന്ത്യയുടെ ആവശ്യം.

6

ഇന്ത്യ കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്നത് ഇറാഖില്‍ നിന്നാണ്. രണ്ടാം സ്ഥാനമാണ് സൗദി അറേബ്യയ്ക്കുള്ളത്. ശേഷം റഷ്യയില്‍ നിന്നാണ് ഇന്ത്യ എണ്ണ ഇറക്കുന്നത്. അമേരിക്ക ഉപരോധം പ്രഖ്യാപിച്ച സാഹചര്യത്തില്‍ റഷ്യ വില കുത്തനെ കുറച്ച് ഇന്ത്യയ്ക്ക് നല്‍കുകയായിരുന്നു. ചൈനയ്ക്കും സമാനമായ വിലയ്ക്ക് റഷ്യ എണ്ണ നല്‍കി. ഉപരോധം മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് റഷ്യയുടെ നീക്കം.

സൗദി അറേബ്യ ഇറാനൊപ്പമാണ് എന്ന് ഇതിന് അര്‍ഥമുണ്ടോ? സുപ്രധാന ചോദ്യവുമായി രാജകുമാരന്‍സൗദി അറേബ്യ ഇറാനൊപ്പമാണ് എന്ന് ഇതിന് അര്‍ഥമുണ്ടോ? സുപ്രധാന ചോദ്യവുമായി രാജകുമാരന്‍

7

ഉല്‍പ്പാദനം കുറച്ചാല്‍ വില വര്‍ധിക്കും. ഈ സാഹചര്യത്തില്‍ വില കൂടുന്നത് റഷ്യയ്ക്ക് ഗുണമാണ്. ഇതോടെ അമേരിക്കയുടെ ഉപരോധം പൊളിയും. ഇതാണ് ജോ ബൈഡനെ ആശങ്കയിലാക്കുന്ന ഘടകം. മാത്രമല്ല, അടുത്ത മാസം അമേരിക്കയില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുകയാണ്. ഈ വേളയില്‍ അമേരിക്കക്ക് സാമ്പത്തികമായി തിരിച്ചടി ലഭിക്കുന്ന നീക്കമാണ് ഒപെക് നടത്തുന്നത്. തങ്ങളുടെ നയം തീര്‍ത്തും സാമ്പത്തികവും വിപണി സുസ്ഥിരതയും ലക്ഷ്യമിട്ടാണ് എന്ന് ബോധിപ്പിക്കാനാണ് സൗദിയുടെ ഇനിയുള്ള ശ്രമം.

English summary
Saudi Arabia Plan to More Cooperation With India, Prince Abdulaziz bin Salman Likely to visit Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X