സൗദി അറേബ്യയില്‍ ബിന്‍ലാദന്റെ സഹോദരന്‍ അറസ്റ്റില്‍; വ്യവസായ ലോകം തകിടംമറിയും!! വ്യാപക ആശങ്ക

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സൗദിയില്‍ ലാദന്റെ സഹോദരനും അറസ്റ്റില്‍ | Oneindia Malayalam

  റിയാദ്: ശനിയാഴ്ച തുടങ്ങിയ അറസ്റ്റിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മന്ത്രിമാരെയും രാജകുമാരന്‍മാരെയും തടവിലാക്കിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് തടവിലുള്ളവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്. ആഗോള വ്യവസായ സമൂഹത്തെ ഞെട്ടിപ്പിക്കുന്നതാണ് പുതിയ വിവരങ്ങള്‍.

  ലോക സമ്പദ് വ്യവസ്ഥയില്‍ നിര്‍ണായക ശക്തികളായ സൗദി അറേബ്യന്‍ വ്യവസായികളെ തടവിലാക്കിയത് ആഗോള സാമ്പത്തിക രംഗം തകിടംമറിയാന്‍ കാരണമാകുമെന്ന ആശങ്ക പരന്നിട്ടുണ്ട്. അറസ്റ്റിലായവരില്‍ കൊല്ലപ്പെട്ട അല്‍ ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദന്റെ സഹോദരനുമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അഴിമതി ആരോപിച്ചാണ് സൗദിയില്‍ കൂട്ട അറസ്റ്റ് നടക്കുന്നത്. ആരൊക്കെയാണ് അറസ്റ്റിലായിട്ടുള്ള പ്രമുഖര്‍...

  രഹസ്യമായി ചോര്‍ത്തി

  രഹസ്യമായി ചോര്‍ത്തി

  11 രാജകുമാരന്‍മാന്‍, നാല് മന്ത്രിമാര്‍, 30 ലധികം മുന്‍ മന്ത്രിമാരും വ്യവസായികളും- ഇത്രയും പേരാണ് അറസ്റ്റിലായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ പതിനാല് പേരുടെ വിവരങ്ങളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ രഹസ്യമായി ചോര്‍ത്തി പുറത്തുവിട്ടിരിക്കുന്നത്. ഇതുവഴിയാണ് ബിന്‍ലാദന്റെ സോഹദരനും പിടിയിലായിട്ടുണ്ടെന്ന വിവരം പുറത്തായത്.

   ബക്കര്‍ ബിന്‍ ലാദന്‍

  ബക്കര്‍ ബിന്‍ ലാദന്‍

  69കാരനായ ബക്കര്‍ ബിന്‍ ലാദനെയാണ് സൗദി പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇദ്ദേഹത്തെ ഉള്‍പ്പെടെയുള്ള വ്യവസായികളെ റിയാദിലെ വിവിധ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ താമസിപ്പിച്ചിരിക്കുകയാണ്. പ്രമുഖരെ പരസ്പരം കാണാന്‍ സാധിക്കാത്ത രീതിയിലാണ് പാര്‍പ്പിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

  സൗദി ബില്‍ ലാദന്‍ ഗ്രൂപ്പ്

  സൗദി ബില്‍ ലാദന്‍ ഗ്രൂപ്പ്

  ജിദ്ദ കേന്ദ്രമായുള്ള സൗദി ബില്‍ ലാദന്‍ ഗ്രൂപ്പില്‍ ഏറ്റവും കൂടുതല്‍ ഓഹരിയുള്ള വ്യക്തിയാണ് ബക്കര്‍ ബിന്‍ ലാദന്‍. സൗദിയിലും വിദേശത്തുമായി നിരവധി വന്‍കിട പദ്ധതികളുടെ നിര്‍മാണം ഏറ്റെടുക്കുന്ന വ്യവസായ സംഘമാണ് സൗദി ബിന്‍ലാദന്‍ ഗ്രൂപ്പ്. അതുകൊണ്ട തന്നെ ബക്കര്‍ ബിന്‍ ലാദന്റെ അറസ്റ്റ് മേഖലയിലെ എല്ലാ രാജ്യങ്ങളെയും ബാധിക്കും.

  ചില്ലറക്കാരല്ല ഇവര്‍

  ചില്ലറക്കാരല്ല ഇവര്‍

  വിശുദ്ധ മക്കയുടെ വിപുലീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ബിന്‍ലാദന്‍ ഗ്രൂപ്പ് ആണ്. കൂടാതെ ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളം, ഈജിപ്ഷ്യന്‍ തലസ്ഥാനമായ കെയ്‌റോയിലെ വിമാനത്താവളം, യമനിലെ ഏദനിലുള്ള വിമാനത്താവളം, ഖത്തര്‍ തലസ്ഥാനത്തെയും സിറിയന്‍ തലസ്ഥാനത്തെയും വിമാനത്താവളങ്ങള്‍ എന്നിവയും നിര്‍മിച്ചതും വിപുലീകരിക്കുന്നതും ബിന്‍ലാദന്‍ ഗ്രൂപ്പ് ആണ്.

  കിങ്ഡം ഹോള്‍ഡിങിന്റെ ഉടമ

  കിങ്ഡം ഹോള്‍ഡിങിന്റെ ഉടമ

  ആഗോള ശതകോടീശ്വരന്‍മാരില്‍ പ്രമുഖനായ അല്‍വലീദ് ബിന്‍ തലാല്‍ രാജകുമാരനും അറസ്റ്റിലായവരില്‍ പ്രമുഖനാണ്. സൗദിയിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ കിങ്ഡം ഹോള്‍ഡിങിന്റെ ഉടമയാണ് ഇദ്ദേഹം. 1800 കോടി ഡോളര്‍ ആസ്തിയുള്ള വ്യക്തി. ട്വിറ്റര്‍, ആപ്പിള്‍, സിറ്റിഗ്രൂപ്പ്, ന്യൂസ് കോര്‍പ്പ് തുടങ്ങിയ ആഗോള കമ്പനികളിലെ വലിയൊരു ഓഹരി ഇദ്ദേഹത്തിന്റേതാണ്.

   ഇരട്ട പൗരത്വം

  ഇരട്ട പൗരത്വം

  ലോകത്തെ ഏറ്റവും സ്വാധീനം ചെലുത്തിയ നൂറ് വ്യക്തികളില്‍ ഒരാളായി നേരത്തെ ടൈം മാഗസിന്‍ തിരഞ്ഞെടുത്ത വ്യക്തിയാണ് വലീദ്. ലബ്‌നാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളുടെ പൗരത്വമുള്ള വ്യക്തിയാണിദ്ദേഹം. ഇദ്ദേഹത്തിന്റെ അറസ്റ്റ് ആഗോള വ്യവസായ ലോകത്തിന് വന്‍ തിരിച്ചടിയാണ്. അറസ്റ്റ് ചെയ്യുക മാത്രമല്ല, ഇദ്ദേഹത്തിന്റെ എല്ലാ അക്കൗണ്ടുകളും മരവിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

  മിഡില്‍ ഈസ്റ്റേണ്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി

  മിഡില്‍ ഈസ്റ്റേണ്‍ ബ്രോഡ്കാസ്റ്റിങ് കമ്പനി

  പശ്ചിമേഷ്യയിലെ പ്രമുഖ മാധ്യമവിഭാഗമായ മിഡില്‍ ഈസ്റ്റേണ്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ചെയര്‍മാന്‍ വലീദ് ഇബ്രാഹീമിനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. 1991ലാണ് എംബിസി എന്ന കമ്പനി രൂപീകരിച്ചത്. ഇന്ന് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ സ്വകാര്യ മാധ്യമ സംഘമാണിവര്‍. അറബ് ലോകത്തെ 50 വ്യവസായികളുടെ പട്ടികയില്‍ പേരുള്ള വ്യക്തി കൂടിയാണിദ്ദേഹം. 26 വര്‍ഷത്തിനിടെ എംബിസി 18 ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്യുന്ന സ്ഥാപനമായി വളര്‍ന്നു.

   60 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു

  60 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നു

  ജിദ്ദ കേന്ദ്രമായുള്ള അല്‍ ദബ്ബാഗ് ഗ്രൂപ്പിന്റെ ചെയര്‍മാന്‍ അംറ് അല് ദബ്ബാഗ് ആണ് അറസ്റ്റിലായ മറ്റൊരു പ്രമുഖന്‍. സൗദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ മുന്‍ ചെയര്‍മാനായ അംറ് 2012ലാണ് സര്‍ക്കാര്‍ സേവനം അവസാനിപ്പിച്ചത്. ഇന്ന് അദ്ദേഹത്തിന്റെ കമ്പനി 60 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

  ഇസ്ലാമിക് ബാങ്കിങ് ഗ്രൂപ്പ്

  ഇസ്ലാമിക് ബാങ്കിങ് ഗ്രൂപ്പ്

  ജിദ്ദയിലെ ദല്ലാഹ് അല്‍ ബറക ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സാലിഹ് അബ്ദുല്ല കാമിലും അറസ്റ്റിലായവരില്‍പ്പെടും. 300 കോടി ഡോളറാണ് ഇദ്ദേഹത്തിന്റെ ആസ്തി. ഇസ്ലാമിക് ബാങ്കിങ് ഗ്രൂപ്പായ അല്‍ ബറകയുടെ അധ്യക്ഷനാണ് ഇദ്ദേഹം. പശ്ചിമേഷ്യ, ഇന്തോനേഷ്യ, പാകിസ്താന്‍ എന്നിവിടങ്ങളില്‍ ഈ ബാങ്കിന് വിപുലമായ ശാഖകളുണ്ട്.

   അരാംകോയുടെ ഡയറക്ടര്‍ ബോര്‍ഡ്

  അരാംകോയുടെ ഡയറക്ടര്‍ ബോര്‍ഡ്

  മുന്‍ ധനമന്ത്രി ഇബ്രാഹീം അല്‍ അസഫിനെയും തടവിലാക്കിയിരിക്കുകയാണ്. സൗദി എണ്ണ കമ്പനിയായ അരാംകോയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് 68 കാരനായ ഇബ്രാഹീം അല്‍ അസഫ്. ഐഎംഎഫിലും ലോക ബാങ്കിലും ഇദ്ദേഹം നേരത്തെ പ്രവര്‍ത്തിച്ചിരുന്നു. സൗദി ടെലികോം കമ്പനിയുടെ മുന്‍ സിഇഒ സൗദ് അല്‍ ദാവിശും അറസ്റ്റിലായവരില്‍ പ്രമുഖനാണ്. 2012ലാണ് ഇദ്ദേഹം സിഇഒ പദവി ഒഴിഞ്ഞത്.

  സൗദി ടെലികോം കമ്പനി

  സൗദി ടെലികോം കമ്പനി

  സൗദി അറേബ്യന്‍ എയര്‍ലൈനിന്റെ മുന്‍ ഡയറക്ടര്‍ ഖാലിദ് അബ്ദുല്ല അബ്ദുല്‍ അസീസും അറസ്റ്റിലായിട്ടുണ്ട്. സൗദി ടെലികോം കമ്പനിയില്‍ അഞ്ച് വര്‍ഷം സേവനം അനുഷ്ടിച്ച ശേഷമാണ് ഇദ്ദേഹം ദേശീയ വിമാനകമ്പനിയുടെ നേതൃത്വം ഏറ്റെടുത്തിരുന്നത്. ഇപ്പോള്‍ ദമ്മാം കേന്ദ്രമായ ഖാലിദ് ആല്‍ മില്‍ഹിം ആന്റ് ബ്രോസ് കമ്പനി നടത്തുകയാണ്. ഇദ്ദേഹത്തിന്റെ കുടുംബ കമ്പനിയാണിത്.

  നയാ പൈസയില്ല

  നയാ പൈസയില്ല

  തലാല്‍ ഉള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെട്ടവരും വീട്ടുതടങ്കലില്‍ ആക്കപ്പെട്ടവരുമായ എല്ലാവരുടെയും ആസ്തികള്‍ ഭരണകൂടം മരവിപ്പിച്ചിരിക്കുകയാണ്. ഇവരുടെ എല്ലാ ബാങ്ക് അക്കൗണ്ടുകളും റദ്ദാക്കി. വിദേശത്തും സ്വദേശത്തുമുള്ള ഒരു അക്കൗണ്ടുകളില്‍ നിന്നും ഇവര്‍ക്ക് പണമിടപാടുകള്‍ സാധ്യമല്ല. ആസ്തികള്‍ പണമാക്കി മാറ്റാനും പറ്റില്ല. ഇവര്‍ക്കെതിരായ കേസില്‍ കോടതി അന്തിമ തീരുമാനം എടുക്കുംവരെ ആര്‍ക്കും ഒരു ഇടപാടും സാധ്യമല്ലെന്ന് ചുരുക്കം.

   കോടതി കനിയണം

  കോടതി കനിയണം

  അക്കൗണ്ട് മരവിപ്പിച്ചത് അറസ്റ്റിലായവര്‍ക്ക് ഓഹരി പങ്കാളിത്തമുള്ള ആഗോള കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകും ഫലം. ആപ്പിളും ട്വിറ്ററും സിറ്റി ഗ്രൂപ്പും ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് ഒരു തരത്തില്‍ തിരിച്ചടിയാണ് സൗദിയിലെ അറസ്റ്റ്. കോടതി തീരുമാനം എടുക്കുംവരെ കാത്തിരിക്കുക എന്നതാകും ഇനി അറസ്റ്റിലായവര്‍ക്കു മുമ്പുള്ള വഴി. അല്ലെങ്കില്‍ കോടതിയില്‍ നിന്ന് ഇളവ് ലഭിക്കണം. നിലവിലെ സാഹചര്യത്തില്‍ വേഗത്തില്‍ ഇളവ് ലഭിക്കാനുള്ള സാധ്യതയില്ല.

  English summary
  In a major shake-up by a newly formed anti-corruption committee, a number of senior ministers have been dismissed and nearly a dozen princes detained in Saudi Arabia. Who are the detained Saudi businessmen?

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്