കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖത്തറിലെ എംബസി സൗദി അറേബ്യ ഉടന്‍ തുറക്കും; പൂര്‍ണതോതില്‍ നയതന്ത്രം പുനസ്ഥാപിക്കും

Google Oneindia Malayalam News

റിയാദ്: ഉപരോധം പിന്‍വലിച്ചതിന് പിന്നാലെ ഖത്തറിനെ എംബസി തുറക്കാന്‍ സൗദി അറേബ്യ. വരും ദിവസങ്ങളില്‍ തന്നെ എംബസി തുറക്കുമെന്ന് സൗദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഖത്തറുമായുള്ള നയതന്ത്ര ബന്ധം പൂര്‍ണതോതില്‍ പുനസ്ഥാപിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു. ഉപരോധം പ്രഖ്യാപിച്ച 2017 ജൂണിലാണ് ഖത്തറിലെ എംബസികള്‍ സൗദിയും ബഹ്‌റൈനും യുഎഇയും ഈജിപ്തും അടച്ചുപൂട്ടിയത്. ബന്ധം പുനസ്ഥാപിച്ച സാഹചര്യത്തില്‍ നാല് രാജ്യങ്ങളും ഖത്തറിലെ കാര്യാലയങ്ങള്‍ തുറക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. തൊട്ടുപിന്നാലെയാണ് സൗദി വരുംദിവസങ്ങളില്‍ തന്നെ എംബസി തുറക്കുമെന്ന് മന്ത്രി പറഞ്ഞിരിക്കുന്നത്.

s

യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് വിമാന സര്‍വീസ് ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഷാര്‍ജയില്‍ നിന്ന് ദോഹയിലേക്ക് ഈ മാസം 18 മുതല്‍ സര്‍വീസ് ആരംഭിക്കുമെന്ന് എയര്‍ അറേബ്യ അറിയിച്ചു. ഉപരോധം പിന്‍വലിച്ച ശേഷം യുഎഇയില്‍ നിന്ന് ഖത്തറിലേക്ക് ആദ്യ സര്‍വീസ് നടത്തുന്ന കമ്പനി എയര്‍ അറേബ്യയാകും.ജനുവരി 18ന് തന്നെയാണ് ഖത്തര്‍ എയര്‍ വേയ്‌സ് ഈജിപ്തിലേക്ക് സര്‍വീസ് പുനരാരംഭിക്കുന്നത്. ഈജിപ്ത് തലസ്ഥാനമായ കെയ്‌റോയിലേക്കായിരിക്കും ആദ്യ സര്‍വീസ്. 25ന് അലക്‌സാന്‍ഡ്രിയയിലേക്കും ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് ആരംഭിക്കും.

കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്കുഞ്ഞാലിക്കുട്ടി വാദിച്ചത് മജീദിന് വേണ്ടി; ഹൈദരലി തങ്ങള്‍ വഹാബിനെ സ്ഥാനാര്‍ഥിയാക്കി... അന്ന് നടന്നത്

സൗദിയിലേക്ക് ഖത്തര്‍ എയര്‍വേയ്‌സ് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് ദോഹയിലേക്കും സര്‍വീസ് തുടങ്ങി. ബഹ്‌റൈനും ഖത്തര്‍ വിമാനങ്ങള്‍ക്ക് വ്യോമപാത തുറന്നുകൊടുത്തിട്ടുണ്ട്. 2017 ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരെ സൗദി സഖ്യരാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തര്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നു എന്നായിരുന്നു ആക്ഷേപം. ഉപരോധം പിന്‍വലിക്കണമെങ്കില്‍ 13 ഉപാധികള്‍ സൗദി മുന്നോട്ടുവച്ചു. ഒന്നുപോലും ഖത്തര്‍ അംഗീകരിച്ചില്ല. അല്‍ ജസീറ ചാനല്‍ അടച്ചുപൂട്ടണം എന്നതുള്‍പ്പെടെയുള്ള ഉപാധികളാണ് മുന്നോട്ടുവച്ചത്. പിന്നീട് ഏറെ ചര്‍ച്ചകള്‍ക്ക് ശേഷം കുവൈത്തിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിലാണ് ഈ മാസം അഞ്ചിന് ഉപരോധം അവസാനിച്ചത്.

English summary
Saudi Arabia reopen Embassy in Qatar soon- Says Saudi Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X