കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കക്ക് അപ്രതീക്ഷിത തിരിച്ചടി നല്‍കി സൗദി അറേബ്യ; ഇന്ത്യയ്ക്ക് തലോടല്‍, യൂറോപ്പിനെ തൊട്ടില്ല

  • By Desk
Google Oneindia Malayalam News

റിയാദ്: അമേരിക്കക്ക് ശക്തമായ തിരിച്ചടി നല്‍കുകയാണോ സൗദി അറേബ്യ ചെയ്തത്. ഇന്ത്യയും ചൈനയും ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് ആശ്വാസകരമായ നടപടി സ്വീകരിച്ച സൗദി അറേബ്യ അമേരിക്കയോട് ആ മമത കാട്ടിയില്ല. എന്നാല്‍ യൂറോപ്പിനെ വേദനിപ്പിക്കാത്ത തീരുമാനവും എടുത്തിരിക്കുന്നു. സൗദി എണ്ണ കമ്പനിയായ അരാംകോ തയ്യാറാക്കിയ പുതിയ എണ്ണവിലയാണ് അമേരിക്കക്ക് തിരിച്ചിടിയാകുക. അമേരിക്കയില്‍ മാത്രം ഉയര്‍ന്ന വിലയാകും ഇനിയുണ്ടാകുക എന്നാണ് വിവരം.

അതേസമയം, ഏഷ്യന്‍ രാജ്യങ്ങളില്‍ വില കുറയുകയും ചെയ്‌തേക്കും. ഉല്‍പ്പാദനം കുറയ്ക്കുന്നതിന് സൗദിക്ക് മേല്‍ അമേരിക്ക കടുത്ത സമ്മര്‍ദ്ദം ചെലുത്തിയെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. തുടര്‍ന്നാണ് അമേരിക്കക്ക് മാത്രം വില കൂട്ടാനുള്ള സൗദിയുടെ തീരുമാനം. റോയിട്ടേഴ്‌സാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്...

സൗദിക്ക് നന്ദി

സൗദിക്ക് നന്ദി

സൗദിയും റഷ്യയും സമാവയത്തിലെത്തിയതോടെ ഒപെക് പ്ലസ് രാജ്യങ്ങള്‍ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കുന്ന കരാറിലെത്തിയെന്നാണ് വിവരം. ഔദ്യോഗികമായി സൗദിയും റഷ്യയും ഇക്കാര്യം അറിയിച്ചിട്ടില്ല. എന്നാല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള ചില നേതാക്കള്‍ കരാര്‍ സംബന്ധിച്ച വിവരം പരസ്യമാക്കുകയും സൗദിക്ക് നന്ദി അറിയിക്കുകയും ചെയ്തു.

സൗദിയും റഷ്യയും പ്രധാനികള്‍

സൗദിയും റഷ്യയും പ്രധാനികള്‍

എണ്ണ ഉല്‍പ്പാദനത്തിലും വിതരണത്തിലും മുന്നില്‍ നില്‍ക്കുന്ന രാജ്യങ്ങളാണ് സൗദിയും റഷ്യയും. എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. സൗദി ഒപെക് രാജ്യങ്ങള്‍ക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ ഉല്‍പ്പാദക രാജ്യങ്ങളെ റഷ്യയും പ്രതിനിധീകരിക്കുന്നു.

രണ്ടു കാരണങ്ങള്‍

രണ്ടു കാരണങ്ങള്‍

സൗദി-റഷ്യ സഖ്യങ്ങള്‍ തമ്മിലുള്ള പോരാണ് എണ്ണ വില ആഗോള തലത്തില്‍ ഇടിയാന്‍ പ്രധാന കാരണമായിരുന്നത്. കൊറോണ വൈറസ് മൂലമുള്ള ലോക്ക് ഡൗണ്‍ എണ്ണ മേഖലയ്ക്ക് മറ്റൊരു തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തില്‍ ഉല്‍പ്പാനം കുറച്ച് വില പിടിച്ചുനിര്‍ത്തണം എന്നാണ് മിക്ക രാജ്യങ്ങളും അഭിപ്രായപ്പെട്ടത്. ഇതിന് വഴങ്ങാത്ത സൗദിയെ സമ്മര്‍ദ്ദത്തിലാക്കി അമേരിക്ക ലക്ഷ്യം നേടിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു.

 ഭീഷണികള്‍ ഇങ്ങനെ

ഭീഷണികള്‍ ഇങ്ങനെ

രണ്ടുവഴികളിലൂടെയാണ് സൗദിയെ അമേരിക്കന്‍ പ്രസിഡന്റ് സമ്മര്‍ദ്ദത്തിലാക്കിയത് എന്നായിരുന്നു വിവരം. സൗദിയില്‍ നിന്ന് എത്തുന്ന എണ്ണയ്ക്ക് അമേരിക്കയില്‍ ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തുമെന്നായിരുന്നു ട്രംപിന്റെ ഒരു ഭീഷണി. സൗദി അറേബ്യയിലെ അമേരിക്കന്‍ സൈനികരെ പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ മറുഭാഗത്ത് ആരംഭിക്കുകയും ചെയ്തു.

പിടിച്ചുനില്‍ക്കാനാകില്ല

പിടിച്ചുനില്‍ക്കാനാകില്ല

ട്രംപിന്റെ ശക്തമായ ഇടപെടലാണ് സൗദി ഉല്‍പ്പാദനം കുറയ്ക്കാന്‍ കാരണമത്രെ. ഇത്തരത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ട്രംപിനെ പ്രേരിപ്പിച്ചത് അമേരിക്കന്‍ എണ്ണ കമ്പനികള്‍ തകര്‍ച്ചയുടെ വക്കിലെത്തിയെന്ന് വിവരമാണ്. ഇനിയും വില കുറഞ്ഞാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കില്ലെന്ന് ചില എണ്ണ കമ്പനികള്‍ അമേരിക്കന്‍ ഭരണകൂടത്തെ അറിയിച്ചിരുന്നു.

കൂടുതല്‍ എണ്ണ

കൂടുതല്‍ എണ്ണ

സൗദി അറേബ്യ ഉല്‍പ്പാദനം തുടര്‍ന്നാല്‍ ആഗോള വിപണിയിലേക്ക് കൂടുതല്‍ എണ്ണ എത്തിക്കൊണ്ടിരിക്കും. റഷ്യയും സമാന നിലപാടാണ് സ്വീകരിച്ചത്. തങ്ങള്‍ പിന്‍മാറിയാല്‍ എതിര്‍ ചേരി വിപണികള്‍ കൈയ്യടക്കുമോ എന്ന ആശങ്കയാണ് സൗദിയെയും റഷ്യയെയും നയിച്ചത്. ഇവിടെയാണ് ട്രംപ് ഇടപെട്ട് കാര്യം നേടിയത്.

വെട്ടിക്കുറയ്ക്കാന്‍ തീരുമാനം

വെട്ടിക്കുറയ്ക്കാന്‍ തീരുമാനം

മാര്‍ച്ചിലെ ഒപെക് പ്ലസ് ചര്‍ച്ച പൊളിഞ്ഞിരുന്നു. ഏപ്രില്‍ ആദ്യത്തില്‍ ചര്‍ച്ച നടത്താന്‍ തീരുമാനിച്ചെങ്കിലും മാറ്റിവച്ചു. തുടര്‍ന്നായിരുന്നു ട്രംപിന്റെ സമ്മര്‍ദ്ദം ശക്തമായത്. കഴിഞ്ഞ വ്യാഴാഴ്ച എണ്ണ ഉല്‍പ്പാദക രാജ്യങ്ങള്‍ വീണ്ടും ചര്‍ച്ച നടത്തുകയും ഉല്‍പ്പാദനം വന്‍തോതില്‍ വെട്ടിക്കുറയ്ക്കാന്‍ തീരുമാനിക്കുകയും ചെയ്യുകയായിരുന്നു.

ഒരു കോടി ബാരല്‍ എണ്ണ

ഒരു കോടി ബാരല്‍ എണ്ണ

മെയ്, ജൂണ്‍ മാസങ്ങളില്‍ ഓരോ ദിവസവും ഒരു കോടി ബാരല്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാനാണ് ധാരണ. ഇത്രയും ഉല്‍പ്പാദനം കുറയ്ക്കുന്നത് ആദ്യമാണ്. മെക്‌സിക്കോ ഉടക്കിട്ടെങ്കിലും അമേരിക്ക ഇടപെട്ട് പരിഹാരമാര്‍ഗം നിര്‍ദേശിക്കുകയായിരുന്നു. അതാകട്ടെ സൗദിക്ക് അനുകൂലവുമായിരുന്നില്ല. തുടര്‍ന്നാണ് പുതിയ വില സൗദി നിശ്ചയിച്ചത്.

അമേരിക്കക്ക് ഉയര്‍ന്ന വില

അമേരിക്കക്ക് ഉയര്‍ന്ന വില

ലോകത്ത് ഏറ്റവും കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രാജ്യമാണ് സൗദി അറേബ്യ. അമേരിക്കക്ക് ഉയര്‍ന്ന വിലയാണ് സൗദി പുതിയ പട്ടികയില്‍ നിശ്ചയിച്ചിട്ടുള്ളത്. ഏഷ്യയ്ക്ക് വില കുറച്ച് നല്‍കാനും തീരുമാനിച്ചു. എന്നാല്‍ യൂറോപ്പിന് നല്‍കുന്ന വിലയില്‍ മാറ്റമില്ലെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

പുതിയ വില ഇങ്ങനെ

പുതിയ വില ഇങ്ങനെ

ഏപ്രിലില്‍ ബാരലിന് 3 ഡോളര്‍ അധികമായി അമേരിക്കയില്‍ നിന്ന് ഈടാക്കാനാണ് സൗദി അരാംകോയുടെ തീരുമാനം. അതേസമയം, ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണയ്ക്ക് ബാരലിന് 4.2 ഡോളര്‍ വച്ച് കുറയ്ക്കും. യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് നല്‍കുന്ന എണ്ണ വില പഴയ പടി തുടരുകയും ചെയ്യുമെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

 ഇന്ത്യയ്ക്ക് നേട്ടം

ഇന്ത്യയ്ക്ക് നേട്ടം

ഒപെക് രാജ്യങ്ങളില്‍ കൂടുതല്‍ എണ്ണ കയറ്റുമതി ചെയ്യുന്ന രണ്ടാമത്തെ രാജ്യമാണ് ഇറാഖ്. സൗദിയില്‍ നിന്നും ഇറാഖില്‍ നിന്നും നല്‍കുന്ന എണ്ണയ്ക്ക് വില കുറയ്ക്കണമെന്ന് ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ ആവശ്യം അനുഭാവ പൂര്‍വം പരിഗണിക്കുമെന്ന് സൗദി പ്രതികരിക്കുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെയാണ് ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് വില കുറച്ച് നല്‍കുമെന്ന വിവരം പുറത്തുവന്നത്.

യുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍; കുവൈത്തിലും പ്രതിസന്ധി, ഏപ്രില്‍ 30 വരെ സമയം അനുവദിച്ചുയുഎഇയില്‍ 33 ലക്ഷം ഇന്ത്യക്കാര്‍; കുവൈത്തിലും പ്രതിസന്ധി, ഏപ്രില്‍ 30 വരെ സമയം അനുവദിച്ചു

യുഎസ് രഹസ്യം പുറത്ത്; ഒട്ടേറെ സൈനികര്‍ക്കും കൊറോണ, യുദ്ധക്കപ്പല്‍ ഒഴിപ്പിച്ചു, ക്യാപ്റ്റന്‍ ഔട്ട്യുഎസ് രഹസ്യം പുറത്ത്; ഒട്ടേറെ സൈനികര്‍ക്കും കൊറോണ, യുദ്ധക്കപ്പല്‍ ഒഴിപ്പിച്ചു, ക്യാപ്റ്റന്‍ ഔട്ട്

English summary
Saudi Arabia Rise crude price to America; Fall to Asia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X