ഹജ്ജിന് വിദേശികൾക്ക് അനുമതി: പ്രവേശനം വാക്സിനെടുത്തവർക്ക്, സൌദിയിലെത്തിയാൽ ക്വാറന്റൈൻ, ചട്ടങ്ങൾ പുറത്ത്
റിയാദ്: ഹജ്ജ് തീർത്ഥാടനത്തിന് മുന്നോടിയായി മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ച് സൌദി അറേബ്യ. കൊവിഡ് വ്യാപനം നിലനിൽക്കുന്ന സാഹചര്യത്തിൽ തീർത്ഥാടകരുടെ ആരോഗ്യത്തിന് മുൻഗണന നൽകിക്കൊണ്ടുള്ള മാർഗ്ഗനിർദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. ഹറം മേധാവി ശൈഖ് അബ്ദുൾ റഹ്മാൻ അൽ സുദൈസാണ് ഹജ്ജ് കാലത്ത് പാലിക്കേണ്ട പ്രത്യേക ആരോഗ്യമുൻകരുതലുകൾ പുറത്തുവിട്ടിട്ടുള്ളത്.
ബംഗാളിലെ ബങ്കുറയില്‍ നടന്ന മമത ബാനര്‍ജിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍ കാണാം

വാക്സിൻ നിർബന്ധം
18 നും 60 വയസ്സിനും ഇടയിൽ പ്രായമുള്ളവർക്ക് മാത്രമാണ് ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിന്റെ ഭാഗമാകാൻ സാധിക്കുകയുള്ളൂ. ഹജ്ജ് തീർത്ഥാടകരായി എത്തുന്നവർ രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചിരിക്കണമെന്ന് നിർബന്ധമാണ്. മറ്റ് രാജ്യങ്ങളിൽ നിന്ന് തീർത്ഥാടനത്തിനായി എത്തുന്നവർ സൌദിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പായി കൊവിഡ് വാക്സിൻ സ്വീകരിക്കുന്നതിനൊപ്പം തന്നെ പിസിആർ പരിശോധനയും നടത്തിയിരിക്കണമെന്നും സൌദി അധികൃതർ വ്യക്തമാക്കി.

കർശന നിയന്ത്രണം
കൊറോണ വൈറസ് വ്യാപനം മൂലം കഴിഞ്ഞ വർഷം സൌദിയിൽ നിന്നുള്ള ആയിരം പേർ മാത്രമാണ് ഹജ്ജ് നിർവ്വഹിച്ചത്. രോഗവ്യാപന ഭീഷണി ഇത്തവണയും നിലനിൽക്കുന്നതാൽ കോവിഡ് ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ഹജ്ജ് തീർത്ഥാടനം. കഴിഞ്ഞ തവണത്തേതിൽ നിന്ന് വ്യത്യസ്തമായി വിദേശരാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കാൻ അനുമതിയുണ്ട്.

വാക്സിൻ നിർബന്ധം
രണ്ട് ഡോസ് കൊവിഡ് വാക്സിനും സ്വീകരിച്ചവർക്ക് മാത്രമേ രണ്ട് ഹറമുകളും പുണ്യസ്ഥലങ്ങളും സന്ദർശിക്കാൻ സാധിക്കൂ. അതേ സമയം മക്കയിലേക്കും മദീനയിലേക്കുമെത്തുന്ന 60 പേർക്ക് വാക്സിൻ വിതരണം ചെയ്യുമെന്നും സൌദി അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ദുൽഹജ്ജ് ഒന്നിന് മുമ്പായി വാക്സിൻ സ്വീകരിച്ചവർക്ക് മാത്രമാണ് തീർത്ഥാടനത്തിന് അനുമതി ലഭിക്കുകയുള്ളൂ.

രണ്ടാഴ്ച മുമ്പ്
ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങളിൽ പങ്കാളികളാവുന്നവർ ഇതിന് രണ്ടാഴ്ച മുമ്പെങ്കിലും വാക്സിന്റെ രണ്ട് ഡോസുകളും സ്വീകരിച്ചിരിക്കണമെന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകർ ലോകാരോഗ്യ സംഘടന അംഗീകാരം നൽകിയിട്ടുള്ള ഏതെങ്കിലും വാക്സിൻ സ്വീകരിച്ചിരിക്കണം. സൌദിയിലെത്തുന്നതിന് 72 മണിക്കൂർ മുമ്പ് നടത്തിയിട്ടുള്ള പിസിആർ ഫലവും കയ്യിൽ കരുതേണ്ടതുണ്ട്.

ക്വാറന്റൈനും പരിശോധനയും
ഹജ്ജ് തീർത്ഥാടനത്തിനായി സൌദിയിലെത്തുന്നവർ 72 മണിക്കൂർ ക്വാറന്റൈൻ പൂർത്തിയാക്കി ഇതിൽ 48 മണിക്കൂർ പൂർത്തിയാകുമ്പോൾ കൊവിഡ് പരിശോധിച്ച് നെഗറ്റീവായാൽ മാത്രമേ തീർത്ഥാടനത്തിന് അനുമതി ലഭിക്കുകയുള്ളൂ. കഴിഞ്ഞ തവണത്തേതിന് സമാനമായി ഓരോ ഗ്രൂപ്പുകശായി തിരിച്ചായിരിക്കും ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കാൻ അവസരം നൽകുക.
നടി ചിത്ര ശുക്ലയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications