Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്രംപ് കണ്ണുരുട്ടി; സൗദിയും റഷ്യയും അടങ്ങി, നിര്‍ണായക തീരുമാനം ഉടന്‍, എണ്ണ വില ഉയരും

വാഷിങ്ടണ്‍: ലോകത്തെ സമ്പന്ന രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന തര്‍ക്കം തീരുന്നു. സൗദി അറേബ്യയും റഷ്യയും തമ്മില്‍ ചര്‍ച്ച നടത്താന്‍ തീരുമാനമായി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ ഇടപെടലാണ് ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങിയതെന്ന് അന്താരാഷ്ട്ര മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

കഴിഞ്ഞാഴ്ച സൗദി-റഷ്യ ചര്‍ച്ച തീരുമാനിച്ചെങ്കിലും അവസാന നിമിഷം റദ്ദാക്കുകയായിരുന്നു. പിന്നീടാണ് ട്രംപ് ഇടപെട്ടത്. അതേസമയം, തര്‍ക്കം തീരുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് എണ്ണ വില ഉയരാന്‍ തുടങ്ങി. വരുംദിവസങ്ങളിലും വില കൂടുമെന്നാണ് സൂചന. വില ഉയര്‍ന്നാല്‍ ഇന്ത്യന്‍ വിപണിക്ക് തിരിച്ചയായേക്കും. വിശദാംശങ്ങള്‍...

തര്‍ക്കം ഇങ്ങനെ

തര്‍ക്കം ഇങ്ങനെ

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ലോകരാജ്യങ്ങള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എണ്ണ ഉപയോഗം കുറഞ്ഞിരുന്നു. ഇതോടെ വില കുറയാനും തുടങ്ങി. എണ്ണ വില പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനം കുറയ്ക്കണമെന്ന് ഒപെക് രാജ്യങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും റഷ്യ തള്ളുകയായിരുന്നു.

വില കുത്തനെ താഴ്ന്നു

വില കുത്തനെ താഴ്ന്നു

റഷ്യ ഉല്‍പ്പാദനം പതിവ് പോലെ നടത്തിയതോടെയാണ് സൗദി അറേബ്യ തീരുമാനം കടുപ്പിച്ചത്. ഉല്‍പ്പാദനം കൂട്ടുമെന്ന് സൗദി പ്രഖ്യാപിച്ചു. ഇതോടെ എണ്ണവില വീണ്ടും കുറഞ്ഞു. ബാരലിന് 23 ഡോളര്‍ വരെ വില താഴ്ന്നു. ഗള്‍ഫ് യുദ്ധകാലത്താണ് ഇതിന് മുമ്പ് ഇത്രയും വിലത്തകര്‍ച്ച എണ്ണ നേരിട്ടത്. ഇതോടെ എണ്ണമേഖലയില്‍ നിക്ഷേപിച്ചവര്‍ ഓഹരികള്‍ വിറ്റഴിക്കുന്ന സാഹചര്യവുമുണ്ടായി.

വന്‍ശക്തികളുടെ പോര്

വന്‍ശക്തികളുടെ പോര്

എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകും ഒപെകില്‍ അംഗങ്ങളല്ലാത്ത എണ്ണ ഉല്‍പ്പാദക രാജ്യങ്ങളും തമ്മിലുള്ള അഭിപ്രായ ഭിന്നതയാണ് പ്രശ്‌നം. ഒപെകിലെ പ്രധാന രാജ്യം സൗദി അറേബ്യയാണ്. അല്ലാത്ത രാജ്യങ്ങളുടെത് റഷ്യയും. വിപണി പിടിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായി ഇവര്‍ ഉല്‍പ്പാദനം കുറയ്ക്കാതെ നിലനില്‍ത്തി.

വ്യാഴാഴ്ച ചര്‍ച്ച

വ്യാഴാഴ്ച ചര്‍ച്ച

എന്നാല്‍ ഉപയോഗം കുറയുകയും ഉല്‍പ്പാദനം തുടരുകയും ചെയ്തതോടെ സംഭരണികള്‍ നിറഞ്ഞു. വില ഇടിഞ്ഞു താഴ്ന്നു. ഈ വേളയില്‍ അമേരിക്കയിലെ എണ്ണ കമ്പനികള്‍ തകരാന്‍ തുടങ്ങിയതോടെയാണ് ട്രംപ് തര്‍ക്കത്തില്‍ ഇടപെട്ടത്. വ്യാഴാഴ്ച സൗദി-റഷ്യ സഖ്യങ്ങളുടെ ചര്‍ച്ച നടക്കുമെന്നും കരാര്‍ ഒപ്പിടുമെന്നുമാണ് വിവരം.

വില ഉയര്‍ന്നു

വില ഉയര്‍ന്നു

ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാന്‍ കരാറുണ്ടാക്കിയാല്‍ വില ഉയരാന്‍ തുടങ്ങും. ഇതോടെ നഷ്ടത്തിലായ എണ്ണ കമ്പനികള്‍ക്ക് ആശ്വാസാകും. വ്യാഴാഴ്ച നടക്കുന്ന ചര്‍ച്ചയില്‍ സൗദി-റഷ്യ കരാര്‍ ഒപ്പിടുമെന്ന സൂചന ലഭിച്ചതോടെ എണ്ണവില വിപണിയില്‍ ഉയരാന്‍ തുടങ്ങി. ബ്രെന്റ് ക്രൂഡ് 32.59 ഡോളറായി. യുഎസ് വെസ്റ്റ് ടെക്‌സാസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് 24.93 ഡോളറായും ഉയര്‍ന്നു.

ഇന്ത്യയിലെ അവസ്ഥ

ഇന്ത്യയിലെ അവസ്ഥ

അതേമസയം, എണ്ണ വില ആഗോള വിപണിയില്‍ ഉയര്‍ന്നാല്‍ ഇന്ത്യയിലും സമാനമായ അളവില്‍ ഉയര്‍ച്ച രേഖപ്പെടുത്തും. ബാരല്‍ ക്രൂഡിന് 140 ഡോളര്‍ വിലയുണ്ടായിന്നപ്പോഴുള്ള ഏകദേശ വില തന്നെയാണ് ഇന്ത്യയില്‍ ഇപ്പോഴും ഈടാക്കുന്നത്. വില കുറച്ച് ജനങ്ങള്‍ക്ക് ആശ്വാസം പകരണമെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ മോദി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+