• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ലോകത്തെ ഞെട്ടിച്ച് സൗദി; അരാംകോയുടെ വരുമാനം പുറത്തുവിട്ടു, ആപ്പിളിനേക്കാള്‍ 3 ഇരട്ടി അധിക വരുമാനം

cmsvideo
  സൗദി അരാംകോയുടെ വരുമാനം പുറത്തുവിട്ടു | Oneindia Malayalam

  ദമാം: സൗദി അറേമ്പ്യന്‍ ഭരണകൂടത്തിന്‍റെ ഉടമസ്ഥതിയിലുള്ള അരാംകോയുടെ വരുമാന വിവരങ്ങള്‍ അതീവ രഹസ്യമായിട്ടാണ് സൂക്ഷിച്ചുവരുന്നത്. ലോകത്തിലെ തന്നെ എറ്റവും വലിയ എണ്ണ ഉത്പാദകരായ സൗദി ആരാംകോയുടെ വാര്‍ഷക വരുമാന കണക്കുകളെക്കുറിച്ച് കൃത്യമായ വിവരം സൗദി ഭരണകൂടത്തിന് അപ്പുറത്തുള്ള ഒരാള്‍ക്ക് ഇന്നേവരെ ലഭ്യമായിരുന്നില്ല.

  മണിപ്പൂരില്‍ കോണ്‍ഗ്രസിന് പിന്തുണ നല്‍കി 4 കക്ഷികള്‍; ത്രിപുരയിലും കോണ്‍ഗ്രസിലേക്ക് കൂടുമാറ്റം

  അരാംകോയുടെ വരുമാനത്തെക്കുറിച്ച് പലഅഭ്യൂഹങ്ങളും പരന്നിരുന്നു. എന്നാല്‍ എല്ലാ അഭ്യൂഹങ്ങളെയും ഇല്ലാതാക്കിക്കൊണ്ട് സൗദി ഭരണകൂടം തന്നെ കഴിഞ്ഞ ദിവസം അരാംകോയുടെ വരുമാന വിവരങ്ങള്‍ പുറത്തു വിട്ടിരിക്കുകയാണ്.

  224 ബില്യണ്‍

  224 ബില്യണ്‍

  കഴിഞ്ഞ വര്‍ഷംമാത്രം 224 ബില്യണ്‍ ഡോളര്‍ ലാഭമാണ് സൗദി ആരാംകോ നേടിയത്. ഇതോടെ ലോകത്തിലെ തന്നെ ഏറ്റവും ലാഭകരമായ കമ്പനിയായി ആരാംകോ മാറി. സൗദിയുടെ വെളിപ്പെടുത്തലോടെ ആപ്പിൾ കമ്പനി വരുമാനത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തതായി.

  ആപ്പിളിന് 81.8

  ആപ്പിളിന് 81.8

  ആപ്പിളിന് 81.8 ബില്ല്യൻ ഡോളറിന്റെ ലാഭമായിരുന്നു കഴിഞ്ഞ വര്‍ഷം കണക്കാക്കിയിരുന്നത്. ഗൂഗിളിന്റെ എണ്ണ കമ്പനിയായ ആൽഫാബെറ്റ്, ‌ ഷെൽ,

  റോയൽ ഡച്ച് സെൽ, എക്സൺ മൊബൈൽ തുടങ്ങിയ എണ്ണ കമ്പനികളേയും സൗദിയുടെ എണ്ണക്കമ്പനി വരുമാനത്തിന്റെ കാര്യത്തിൽ പിന്നിലാക്കി

  ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിന്

  ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിന്

  മൂലധന ഭീമനായി അറിയപ്പെടുന്ന ആപ്പിളിന്‍റെ ഏകദേശം മൂന്ന് മടങ്ങ് വരുമാനമാണ് സൗദി അരാംകോ നേടിയിരിക്കുന്നത്. മൂലധന വര്‍ധനവിന് പൊതു റേറ്റിങ് ലഭ്യമാക്കാന്‍ പൊതുമേഖല ബോണ്ടുകള്‍ വിതരണം ചെയ്യുന്നതിന് വേണ്ടിാണ് എണ്ണക്കമ്പനിയുടെ വരുമാന വിവരങ്ങള്‍ സൗദി ഭരണകൂടം പുറത്തു വിട്ടത്.

  അധികമായി സ‍ൃഷ്ടിച്ചത്

  അധികമായി സ‍ൃഷ്ടിച്ചത്

  കഴിഞ്ഞ വര്‍ഷം മാത്രമായി 111.1 ബില്യന്‍ ഡോളറാണ് (ഏതാണ്ട് 7.6 ലക്ഷം കോടി രൂപയിലധികം) കമ്പനി അധികമായി സ‍ൃഷ്ടിച്ചത്. അ‍ഞ്ച് രാജ്യാന്തര എണ്ണക്കമ്പനികളുടെ മൊത്തം വരുമാനം കൂടുന്നതിനേക്കാള്‍ ഉയര്‍ന്ന തുകയാണ് അരാംകോയുടെ നേട്ടം.

  10 ബില്യണ്‍ ഡോളര്‍ കൂടി

  10 ബില്യണ്‍ ഡോളര്‍ കൂടി

  ഈ വര്‍ഷം ആദ്യത്തില്‍ തന്നെ 10 ബില്യണ്‍ ഡോളര്‍ കൂടി സമാഹരിക്കാനാണ് അരാംകോ ഉദ്ദേശിക്കുന്നതെന്ന് സൗദി ഊര്‍ജ മന്ത്രി ഖാലിദ് അല്‍ ഫാലിഹ് വ്യക്തമാക്കി കഴിഞ്ഞു. 2018 ല്‍ 13.6 മില്യണ്‍ ബാരല്‍ എണ്ണയാണ് സൗദി അറേബ്യ പ്രതിദിനം ഉത്പാദിച്ചത്.

  എക്സന്‍ മൊബീല്‍

  എക്സന്‍ മൊബീല്‍

  അമേരിക്കന്‍ എണ്ണ കമ്പനിയായ എക്സന്‍ മൊബീലിന്‍റെ ഉദ്പാദനത്തിന്‍റെ മൂന്നിരിട്ടയാണ് അരാംകോ 2018 ല്‍ ഉത്പാദനം. 3.8 മില്യണ്‍ ബാരല്‍ ആണ് എക്സന്‍ മൊബീലിന്‍റെ പ്രതിദിന എണ്ണ ഉദ്പാദനം.

  കരകയറാന്‍

  കരകയറാന്‍

  രാജ്യം നേരിടുന്നു സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറുന്നതിന് വേണ്ടിയാണ് അരാംകോ രാജ്യന്തര തലത്തില്‍ ബോണ്ട് നിക്ഷേപകരെ ക്ഷണിക്കുന്നത്. ബിസിനസ്സ് വളർത്താനായി അരാംകോയുടെ ഓഹരികൾ വിൽക്കാൻ സൗദി ഭരണകൂടം മുൻപ് പദ്ധതിയിട്ടിരുന്നുവെങ്കിലും പിന്നീട് തീരുമാനം മാറ്റിവെക്കുകയായിരുന്നു.

  കൂടുതല്‍ വിപുലപ്പെടുത്താന്‍

  കൂടുതല്‍ വിപുലപ്പെടുത്താന്‍

  സൗദി അറേബ്യയുടെ സാമ്പത്തികരംഗം കൂടുതല്‍ വിപുലപ്പെടുത്താനും സാങ്കേതികവിദ്യ-എണ്ണ ഉദ്പാദനം പോലുള്ള മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്താനുമാണ്‌ സൗദി കിരീടാവകാശി സൽമാൻ രാജകുമാരൻ പദ്ധതിയിടുന്നത്.

  പുതിയ മേഖലകള്‍

  പുതിയ മേഖലകള്‍

  ലോകാടിസ്ഥാനത്തിൽ എണ്ണ പോലെ കപ്പൽമാർഗം കയറ്റി അയക്കാവുന്ന ദ്രവീകൃത പ്രകൃതി വാതകം, ചൈൽഡ് ഫ്യുവൽ നിർമ്മാണം മുതലായ മേഖലകളിൽ അന്തരാരാഷ്ട്രതലത്തിലുള്ള നേട്ടം കൈവരിക്കാനാണ് അരാംകോ ഒരുങ്ങുന്നതെന്ന് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് അമീൻ നാസ്സർ അഭിപ്രായപ്പെട്ടു.

  കളങ്കം മറികടക്കാന്‍

  കളങ്കം മറികടക്കാന്‍

  മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ വധവുമായി ബന്ധപ്പെട്ട് തന്റെ വ്യക്തിപ്രഭാവത്തിനേറ്റ കളങ്കം വിവിധ മേഖലകളിൽ കൂടുതൽ നിക്ഷേപങ്ങൾ നടത്തി രാജ്യാന്തര ശ്രദ്ധ ആകര്‍ഷിക്കുന്നതിലൂടെ മറികടക്കാനാണ് സൽമാൻ രാജകുമാരന്റെ പദ്ധതിയെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

  ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

  English summary
  Saudi Arabia's biggest oil field is fading faster than anyone guessed
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X