സൗദിയില്‍ കോവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു, പ്രവാസികള്‍ക്കും വാക്‌സിനേഷന്‍ സൗകര്യം!!
റിയാദ്: സൗദിയില്‍ പ്രതീക്ഷയേകി കൊവിഡ് വാക്‌സിനേഷന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സൗദി ആരോഗ്യ മന്ത്രാലയമാണ് രജിസ്‌ട്രേഷന്‍ തുടങ്ങിയ കാര്യം അറിയിച്ചത്. ഇന്ന് മുതല്‍ വാക്‌സിനേഷന്‍ വേണ്ടവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. സൗദി പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും ഒരുപോലെ വാക്‌സിനേഷന്‍ സൗകര്യം ലഭ്യമാകും. ആരോഗ്യ മന്ത്രാലയത്തിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ കയറിയാണ് വാക്‌സിനേഷന്‍ വേണ്ട രജിസ്‌ട്രേഷന്‍ നടത്തേണ്ടത്.
എല്ലാ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കുമെന്ന് മന്ത്രാലയം പറഞ്ഞു. സൗദി ഭരണകൂടം ആരോഗ്യ മന്ത്രാലയത്തിന് വാക്‌സിനേഷന്‍ സൗജന്യമാക്കണമെന്ന് അറിയിച്ചതാണ്. അതേസമയം കൊവിഡ് വാക്‌സിന്‍രെ സുരക്ഷ സൗദി മന്ത്രാലയം ഉറപ്പിച്ചു. വിവിധ പരീക്ഷണങ്ങള്‍ക്ക് ശേഷമാണ് ഇവ ഉപയോഗിക്കാന്‍ സജ്ജമായത്. ടെസ്റ്റുകളില്‍ രോഗപ്രതിരോധത്തിന് വലിയ സാധ്യത വാക്‌സിനില്‍ കണ്ടെത്തിയിരുന്നു. പരീക്ഷണാര്‍ത്ഥം നടത്തിയ ടെസ്റ്റുകളെല്ലാം വന്‍ വിജയമായിരുന്നു. ഇതോടെ എത്രയും വേഗം ഇവ ഉപയോഗിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.
വാക്‌സിനേഷന്‍ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് നടത്തുക. അത് നേരത്തെ തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പുകളിലാണ് പരീക്ഷിക്കുക. ആദ്യ ഘട്ടത്തില്‍ 65 വയസ്സിന് മുകളിലുള്ള സൗദി പൗരന്‍മാരെയും പ്രവാസികളെയുമാണ് വാക്‌സിനേഷന്‍ വിധേയമാക്കുക. ഇവര്‍ക്കൊപ്പം ആരോഗ്യ പ്രവര്‍ത്തകര്‍, കുറഞ്ഞ രോഗപ്രതിരോധ ശേഷി ഉള്ളവര്‍, പെട്ടെന്ന് രോഗം ബാധിക്കുന്നവര്‍ എന്നിവര്‍ക്കും ആദ്യ ഘട്ടത്തില്‍ വാക്‌സിനേഷന്‍ ലഭിക്കും. ഇതോടെ അവയവമാറ്റം നടത്തിയവര്‍ക്കും ഈ ഘട്ടത്തില്‍ വാക്‌സിനേഷന് വിധേയരാവാം.
പാരമ്പര്യ രോഗങ്ങള്‍ ഉള്ളവര്‍ക്കും, മുമ്പ് ഹൃദയസംബന്ധമായ അസുഖങ്ങള്‍, ഹൃദയാഘാതം എന്നിവ വന്നവര്‍ക്കും വാക്‌സിനേഷന്‍ ലഭിക്കും. രണ്ടാം ഘട്ടത്തില്‍ 50 വയസ്സിന് മുകളില്‍ പ്രായമുള്ളവരായ പൗരന്‍മാര്‍ക്കും പ്രവാസികളും ബാക്കിയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും വാക്‌സിന്‍ നല്‍കും. ബാക്കി രോഗം വരാന്‍ സാധ്യതയുള്ളവര്‍ക്കും ലഭിക്കും. മൂന്നാം ഘട്ടത്തില്‍ വാക്‌സിനേഷന്റെ ആവശ്യമുണ്ടെന്ന് കരുതുന്ന എല്ലാ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും വാക്‌സിന്‍ നല്‍കും. അതേസമയം വാക്‌സിനേഷന്‍ വളരെ സുരക്ഷയൊരുക്കിയാണ് സൗദി നല്‍കുന്നത്.