ഐസിസുകാരെ റഷ്യ തകര്‍ക്കുമ്പോള്‍ സൗദിയ്ക്ക് നോക്കിയിരിയ്ക്കാനാകുമോ? പോരാട്ടം ഇങ്ങനെ
റിയാദ്: സിറിയയില്‍ നിലപാട് കടുപ്പിച്ച് സൗദി അറേബ്യയും. റഷ്യയുടെ നേതൃത്വത്തില്‍ ഐസിസിനെതിരെ ശക്തമായ വ്യോമാക്രമണം നടക്കുന്ന സാഹചര്യത്തിലാണ് സൗദിയും നിലപാടുകള്‍ കര്‍ശനമാക്കുന്നത്. ഐസിസിനെതിരെ പോരാടുന്ന വിമത ഗ്രൂപ്പുകള്‍ക്ക് ആയുധം നല്‍കുന്ന അമേരിയ്ക്കന്‍ തന്ത്രം തന്നെയാണ് സൗദി അറേബ്യയും പിന്തുടരുന്നത്.
സിറിയന്‍ വിഷയത്തില്‍ അമേരിയ്ക്കയും റഷ്യയും തമ്മിലുള്ള വൈര്യം എല്ലാവര്‍ക്കും അറിവുള്ളതാണ്. ഇരു രാജ്യങ്ങളെയും പിണക്കാതെ ഐസിസിനെതിരെ പോരാടനാണ് സൗദി അറേബ്യ ശ്രമിയ്ക്കുന്നത്. അമേരിയ്ക്കയ്‌ക്കൊപ്പം വിമതര്‍ക്ക് ആയുധങ്ങളും പിന്തുണയും നല്‍കുമെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറിയ്ക്ക് സല്‍മാന്‍ രാജാവ് ഉറപ്പ് കൊടുത്തിരുന്നു.
അതേ സമയം തന്നെ സിറിയയിലെ സ്ഥിതി ഗതികള്‍ അറിയുന്നതിനായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനുമായും സല്‍മാന്‍ രാജാവ് ടെലിഫോണ്‍ സംഭാഷണം നടത്തി.

സൗദിയുടെ തന്ത്രം
ഐസിസിനെതിരെ നിലപാട് കൈക്കൊണ്ട അറബ് രാജ്യങ്ങളിലെ ഭരണാധികാരികളിലെ പ്രമുഖന്‍ തന്നെയാണ് സല്‍മാന്‍ രാജാവ്

പക്ഷേ...
സിറിയയില്‍ അമേരിയ്ക്കയ്‌ക്കൊപ്പം പോരാട്ടത്തിന് സൗദി അറേബ്യയും ഇറങ്ങിത്തിരിച്ചതാണ്. എന്നാല്‍ സിറിയയില്‍ സൗദി അറേബ്യ എന്ത് ചെയ്തു എന്നതിനെപ്പറ്റി കൂടുതല്‍ വ്യക്തയില്ലായിരുന്നു

ഇപ്പോള്‍
ഐസിസിനെതിരെ റഷ്യ ശക്താമയ നിലപാടെടുക്കുകയും വ്യോമാക്രമണം തുടങ്ങുകയും ചെയ്തതോടെ മറ്റ് പല രാജ്യങ്ങളും റഷ്യയ്‌ക്കൊപ്പം ചേരുകയോ പിന്തുണയ്ക്കുകയോ ആയിരുന്നു

പിണക്കാതെ
സിറിയന്‍ വിഷയത്തില്‍ അമേരിയ്ക്കയും റഷ്യയും തമ്മിലുള്ള പോര് പരസ്യമാണ്. ഇരു രാജ്യങ്ങളേയും പിണക്കാതെ ഐസിസിനെതിരെ പോരാടാനാണ് സൗദി ശ്രമിയ്ക്കുന്നത്.

വിമതര്‍ക്ക്
ഐസിസിനെതിരെ പോരാടുന്ന വിമതര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കാനാണ് സൗദി അറേബ്യയും ശ്രമിയ്ക്കുന്നത്. ഇതേ നിലപാടാണ് അമേരിയ്ക്കയും പിന്തുടരുന്നത്.

അഭിനന്ദനം
ഐസിസനെതിരെ നിലപാട് കര്‍ശനമാക്കിയ സല്‍മാന്‍ രാജാവിന് അമേരിയ്ക്കയുടെ അഭിനന്ദനം












Click it and Unblock the Notifications