പ്രവാസികള്‍ക്ക് തിരിച്ചടി; പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താന്‍ സൗദി നീക്കം
ജിദ്ദ: നികുതിയിലൂടെ രാജ്യത്തിന്റെ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ സൗദിയുടെ നീക്കം. പ്രവാസികള്‍ക്ക് നികുതി ഏര്‍പ്പെടുത്താനാണ് സൗദി ആലോചിക്കുന്നത്. ശുപാര്‍ശ അംഗീകരിച്ചാല്‍ മലയാളികള്‍ അടക്കമുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കും.
എണ്ണയിതര വരുമാന മാര്‍ഗങ്ങളിലേക്ക് രാജ്യത്തെ നയിക്കുന്ന പദ്ധതിയായ ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് സൗദി സര്‍ക്കാര്‍ പ്രവാസികള്‍ക്ക് ആദായ നികുതി ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നത്. ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും നികുതി ഏര്‍പ്പെടുത്തുന്നത് എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കുന്നതില്‍ സുപ്രധാനമാണെന്നാണ് വിലയിരുത്തല്‍.

ഇത് സ്വദേശി വകല്‍ക്കരണത്തിന് കൂടുതല്‍ കരുത്തു നല്‍കും. എന്നാല്‍ ഇത് പ്രാഥമിക റിപ്പോര്‍ട്ട് മാത്രമാണെന്നും ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും ധനമന്ത്രി ഇബ്രാഹിം അല്‍ അസ്സാഫ് പറഞ്ഞു. നികുതി നിയന്ത്രണങ്ങള്‍ ഇല്ലാത്തതാണ് ഗള്‍ഫ് രാജ്യങ്ങളിലേക്ക് ലക്ഷക്കണക്കിന് വിദേശ തൊഴിലാളികളെ ആകര്‍ഷിക്കുന്നത്. സൗദിയില്‍ 90 ലക്ഷം വിദേശ തൊഴിലാളികളാണ് ജോലിചെയ്യുന്നത്.
എന്നാല്‍ എണ്ണവില തകര്‍ച്ച നികുതി ഏര്‍പ്പെടുത്തി മറ്റ് വരുമാന മാര്‍ഗങ്ങളിലേക്ക് കടക്കാന്‍ സൗദിയെ മാറിചിന്തിപ്പിച്ചിരിക്കുകയാണ്. പൊതുമേഖലയിലെ വേതനയിനത്തില്‍ വരുന്ന ചെലവും വെട്ടിക്കുറയ്ക്കാന്‍ നീക്കം നടത്തുന്നതിന് പുറമെ 2018ല്‍ രാജ്യത്ത് മൂല്യ വര്‍ദ്ധിത നികുതി ഏര്‍പ്പെടുത്താനും മറ്റ് ജിസിസി രാജ്യങ്ങള്‍ക്കൊപ്പം സൗദിയും തീരുമാനിച്ചിട്ടുണ്ട്.












Click it and Unblock the Notifications