• search

സൗദി ആടിയുലയുന്നു; ഓഹരികള്‍ കൂപ്പുകുത്തി, എണ്ണവില കുതിച്ചുയര്‍ന്നു!! 'വിമാന സര്‍വീസ്' നിര്‍ത്തി

 • By Ashif
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
  cmsvideo
   ആടിയുലഞ്ഞ് സൗദി, ഓഹരികളില്‍ വന്‍ നഷ്ടം | Oneindia Malayalam

   റിയാദ്: രാജകുടുംബത്തിന്റെ കൂട്ട അറസ്റ്റില്‍ ആടിയുലയുകയാണ് സൗദി അറേബ്യയുടെ സമ്പദ് വ്യവസ്ഥ. രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഓഹരികളെല്ലാം കൂപ്പുകുത്തി. എണ്ണ വില കുത്തനെ വര്‍ധിക്കുകയാണ്. സ്വകാര്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത് വിലക്കി. കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുന്നത് തുടരുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വ്യാവസായിക ലോകത്തെ ഞെട്ടിപ്പിച്ചിരിക്കുന്നത്.

   സൗദി രാജകുമാരനെ 'കാണാനില്ല': മുഹമ്മദ് ബിന്‍ നയിഫ് എവിടെ? ഏകാന്ത ജീവിതം!! ഒടുവില്‍ കേട്ടത്

   സൗദി രാജാവ് സ്ഥാനമൊഴിയും; സിംഹാസനം ഉറപ്പിച്ച് മുഹമ്മദ് സല്‍മാന്‍, ഞെട്ടിക്കുന്ന വിവരം

   സൗദി അറേബ്യയിലെ അധികാര വടംവലികളും ആഭ്യന്തര അന്വേഷണവും ആഗോള സമൂഹത്തെ ബാധിക്കുമോ എന്ന ആശങ്ക പരന്നിട്ടുണ്ട്. ലോകത്തെ വന്‍കിട കമ്പനികളില്‍ വന്‍തോതില്‍ ഓഹരിയുള്ള പ്രമുഖരെ അടക്കമാണ് സൗദിയില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ഈ കമ്പനികളുടെ ഓഹരികളെല്ലാം ഇടിയുന്നതും. തിങ്കളാഴ്ച സമ്പദ് വ്യവസ്ഥയിലുണ്ടായ മാറ്റങ്ങള്‍ അമ്പരപ്പിക്കുന്നതാണ്...

    ട്രാവല്‍ കമ്പനി സ്ഥാപകന്‍

   ട്രാവല്‍ കമ്പനി സ്ഥാപകന്‍

   ശനിയാഴ്ചയും ഞായറാഴ്ചയും അറസ്റ്റുണ്ടായിരുന്നെങ്കിലും ഇനി ആരെയും കസ്റ്റഡിയിലെടുക്കില്ലെന്നാണ് കരുതിയിരുന്നത്. അതിനിടെയാണ് സൗദിയിലെ ഏറ്റവും വലിയ ട്രാവല്‍ കമ്പനികളിലൊന്നിന്റെ സ്ഥാപകനെ പിടികൂടിയിരിക്കുന്നത്. അതോടെ ഇത്തരം കമ്പനികളുടെ ഓഹരിയും കുത്തനെ ഇടിഞ്ഞു.

   ഓഹരി 10 ശതമാനം ഇടിഞ്ഞു

   ഓഹരി 10 ശതമാനം ഇടിഞ്ഞു

   അല്‍ തയ്യാര്‍ ട്രാവല്‍ കമ്പനിയുടെ മേധാവിയെ ആണ് പിടികൂടിയത്. ഇതിന്റെ സ്ഥാപകന്‍ നാസര്‍ ബിന്‍ അഖീല്‍ അല്‍ തയ്യാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത് തിങ്കളാഴ്ച ഉച്ചയ്ക്കാണ്. ഇദ്ദേഹത്തിന്റെ കമ്പനിയുടെ ഓഹരി 10 ശതമാനം ഇടിഞ്ഞു.

    കുറ്റങ്ങള്‍ ഇവയാണ്

   കുറ്റങ്ങള്‍ ഇവയാണ്

   കള്ളപ്പണം വെളുപ്പിച്ചു, അധികാരം ദുര്‍വിനിയോഗം ചെയ്തു, ക്രമവിരുദ്ധമായി പണം സമ്പാദിക്കാന്‍ ശ്രമിച്ചു തുടങ്ങിയ ആരോപണങ്ങളാണ് നാസിര്‍ ബിന്‍ അഖീലിനെതിരേ ഉയര്‍ന്നിരിക്കുന്നത്. ഇതേ ആരോപണം നേരത്തെ അറസ്റ്റിലായവര്‍ക്കെതിരേയും അഴിമതി വിരുദ്ധ സമിതി ഉന്നയിച്ചിട്ടുണ്ട്. കടുത്ത ശിക്ഷ ലഭിക്കുന്ന കുറ്റമാണ് പലര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്.

   വിവരങ്ങള്‍ പുറത്തുവിടാതെ കമ്പനി

   വിവരങ്ങള്‍ പുറത്തുവിടാതെ കമ്പനി

   അതേസമയം, അല്‍ തയ്യാര്‍ കമ്പനി വിശദവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഓഹരി വിപണയില്‍ കൂടുതല്‍ തിരിച്ചടി നേരിടുമെന്ന് അവര്‍ ഭയപ്പെടുന്നു. സ്ഥാപന മേധാവിയെ അറസ്റ്റ് ചെയ്തുവെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ വന്നയുടനെയാണ് ഓഹരികളില്‍ 10 ശതമാനം ഇടിവുണ്ടായത്.

   എണ്ണം 50 കടന്നു

   എണ്ണം 50 കടന്നു

   കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയിലുള്ള അഴിമതി വിരുദ്ധ സമിതിയാണ് നാസര്‍ ബിന്‍ അഖീലിനെ അറസ്റ്റ് ചെയ്തതെന്ന് സര്‍ക്കകാര്‍ വൃത്തങ്ങളുമായി അടുത്ത ബന്ധം നിലനിര്‍ത്തുന്ന സബ്ക് ഓണ്‍ലൈന്‍ ന്യൂസ് സര്‍വീസാണ് റിപ്പോര്‍ട്ട് നല്‍കിയത്. കഴിഞ്ഞ ദിവസം 50ഓളം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണിദ്ദേഹത്തെ പിടികൂടിയത്.

   ഇത്രയധികം ആസ്തി എവിടെ നിന്ന്

   ഇത്രയധികം ആസ്തി എവിടെ നിന്ന്

   സൗദിയിലെ പ്രമുഖ വ്യവസായികളെയെല്ലാം പിടികൂടുന്ന അവസ്ഥയാണിപ്പോള്‍. ഇവര്‍ക്ക് ഇത്രയധികം ആസ്തി എവിടെ നിന്നുണ്ടായി എന്ന കാര്യമാണ് അഴിമതി വിരുദ്ധ സമിതി പരിശോധിച്ചത്. ഇതേ ചോദ്യം തന്നെയാണ് സൗദിയിലെ പ്രമുഖ പത്രമായ ഒക്കാസ് ഇന്ന് ചോദിച്ചതും.

   സ്വകാര്യ വിമാനങ്ങള്‍

   സ്വകാര്യ വിമാനങ്ങള്‍

   ഇത്രയധികം വരുമാനം നിങ്ങള്‍ക്ക് എവിടെ നിന്നുണ്ടായി എന്ന് ഒക്കാസ് ഒന്നാം പേജില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. അറസ്റ്റിലായ പലര്‍ക്കും സ്വന്തമായി വിമാനമുള്ളവരാണ്. ഇവരുടെ വിമാനങ്ങള്‍ പറക്കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

   കൂടുതല്‍ അറസ്റ്റുണ്ടാകും

   കൂടുതല്‍ അറസ്റ്റുണ്ടാകും

   വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന വിവരവും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. ഇപ്പോള്‍ അറസ്റ്റിലായ പലര്‍ക്കും ബന്ധുക്കളുടെ പേരിലും കോടികളുടെ ആസ്തിയുണ്ട്. ഇതു സംബന്ധിച്ച പരിശോധനകള്‍ നടക്കുകയാണ്.

   കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും

   കുടുംബാംഗങ്ങളെയും അറസ്റ്റ് ചെയ്‌തേക്കും

   കുടുംബാംഗങ്ങളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആവശ്യമാണെങ്കില്‍ വരുംദിവസങ്ങളില്‍ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ റിപ്പോര്‍ട്ട് വന്നതോടെയാണ് വ്യവസായ ലോകവും നിക്ഷേപകരും കൂടുതല്‍ ആശങ്കയിലായത്.

   സര്‍ക്കാരിനെ പിന്തുണച്ച് മാധ്യമങ്ങള്‍

   സര്‍ക്കാരിനെ പിന്തുണച്ച് മാധ്യമങ്ങള്‍

   അതേസമയം, സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന പല മാധ്യമങ്ങളും അറസ്റ്റിനെ ന്യായീകരിച്ചാണ് റിപ്പോര്‍ട്ടുകള്‍ നല്‍കിയത്. അഭിനന്ദനാര്‍ഹമായ നടപടിയാണിതെന്ന് സാധാരണക്കാരായ സൗദികള്‍ പറയുന്ന വിവരങ്ങളും അവര്‍ പുറത്തുവിട്ടു. സൗദി മാറുന്നുവെന്ന സൂചനയാണിതെന്നാണ് സര്‍ക്കാരിനെ അനുകൂലിക്കുന്നവരുടെ അഭിപ്രായം.

   എണ്ണ വില കുതിച്ചുയര്‍ന്നു

   എണ്ണ വില കുതിച്ചുയര്‍ന്നു

   അതേസമയം, എണ്ണ വില രണ്ടു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ബ്രന്റ് ക്രൂഡിന് തിങ്കളാഴ്ച 0.8 ശതമാനം വര്‍ധനവുണ്ടായി. ബ്രന്റ് ബാരലിന് 62.55 ഡോളറാണ് പുതിയ വില. 2015ന് ശേഷം ഇത്രയും ഉയര്‍ന്ന വില ആദ്യമാണ്.

   അസ്ഥിരമായ സാഹചര്യം

   അസ്ഥിരമായ സാഹചര്യം

   സൗദിയിലെ അസ്ഥിരമായ സാഹചര്യമാണ് പെട്ടെന്നുള്ള വിലവര്‍ധനവിന് കാരണമായി പറയുന്നത്. കൂടാതെ ആഗോള സാമ്പത്തിക സാഹചര്യവും വില ഉയരാന്‍ കാരണമായി. അല്‍ വലീദ് ബിന്‍ തലാല്‍ രാജകുമാരന്റെ അറസ്റ്റാണ് ആഗോള സമൂഹത്തെ ഞെട്ടിച്ചത്. നിരവധി ആഗോള വന്‍കിട കമ്പനികളില്‍ ഓഹരിയുള്ള വ്യക്തിയാണിദ്ദേഹം.

   സ്വകാര്യ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തി

   സ്വകാര്യ വിമാനങ്ങള്‍ സര്‍വീസ് നിര്‍ത്തി

   റിയാദില്‍ സ്വകാര്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന വിമാനത്താവളം അടച്ചു. ഇവിടെ നിന്ന് ഒരു വിമാനവും ഇപ്പോള്‍ പറക്കുന്നില്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ ഒരു വിമാനവും പറക്കരുതെന്നാണ് നിര്‍ദേശം. അറസ്റ്റിലായ എല്ലാ പ്രമുഖരുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്. ഈ വിവരങ്ങള്‍ പുറത്തുവന്നതോയാണ് ഓഹരി വിപണികളില്‍ സൗദി കമ്പനികള്‍ക്ക് തിരിച്ചടി ലഭിക്കാന്‍ തുടങ്ങിയത്.

   English summary
   Saudi corruption probe widens with another arrest

   Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
   ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

   Notification Settings X
   Time Settings
   Done
   Clear Notification X
   Do you want to clear all the notifications from your inbox?
   Settings X
   X
   We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more