• search

സൗദി രക്ഷപ്പെട്ടു!!! ഒറ്റയടിക്ക് കിട്ടാൻ പോകുന്നത് 50 ലക്ഷം കോടി രൂപ! ഇതാണ് ബുദ്ധി... രാജ ബുദ്ധി!!

 • By Desk
Subscribe to Oneindia Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  റിയാദ്: കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങള്‍ക്ക് ഒരുങ്ങി നില്‍ക്കുകയാണ് സൗദി അറേബ്യ. അതിനിടയില്‍ രാജകുമാരന്‍മാരെ അടക്കം ഒട്ടേറെ പ്രമുഖരെ അറസ്റ്റ് ചെയ്തത നടപടി തിരിച്ചടിയാകുമോ എന്ന് പലരും സംശയിച്ചിരുന്നു. വമ്പന്‍ പദ്ധതികള്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

  സൗദിയിലെ ഞെട്ടിപ്പിക്കുന്ന അറസ്റ്റുകള്‍ക്ക് പിന്നില്‍, സാദിന്റെ രാജിക്ക് പിന്നില്‍... എല്ലാം ഒരാള്‍?

  എന്നാല്‍ ആ പ്രശ്‌നങ്ങള്‍ക്കൊക്കെ ഒരു പരിഹാരമാകുമോ ഇപ്പോഴത്തെ അറസ്റ്റ് എന്നാണ് ഉയരുന്ന പ്രധാനപ്പെട്ട ചോദ്യം. ചില്ലറക്കാരെ ഒന്നും അല്ല അറസ്റ്റ് ചെയ്തിട്ടുള്ളത്. കോടീശ്വരന്‍മാരെയാണ്.

  അടപടലം, അറഞ്ചം പുറഞ്ചം, ചറപറാ... ട്രോളുകള്‍; മോദിയ്ക്കും സംഘികൾക്കും പന്തംകൊളുത്തി ട്രോൾ പൊങ്കാല!!!

  അറസ്റ്റിലായവരുടെയെല്ലാം സ്വത്തുവകകള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കുറച്ച് കാലത്തേക്ക് സൗദിക്ക് ഒന്നുകൊണ്ടും ഭയക്കേണ്ട. അത്രയധികം വരും ആ പണം!!!

  അറുപതോളം രാജകുമാരന്‍മാര്‍

  അറുപതോളം രാജകുമാരന്‍മാര്‍

  ആദ്യ ഘട്ടത്തില്‍ 11 രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തു എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് അറുപതില്‍ പരം രാജകുമാരന്‍മാരെ അറസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ്. ആകെ അറസ്റ്റ് അഞ്ഞൂറ് കടന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്.

  കോടീശ്വരന്‍മാര്‍

  കോടീശ്വരന്‍മാര്‍

  അറസ്റ്റിലായവരില്‍ വന്‍ കോടീശ്വരന്‍മാര്‍ തന്നെ ഇഷ്ടം പോലെ ഉണ്ട്. രാജകുമാരന്‍മാരെല്ലാം വന്‍ ആസ്തിക്ക് ഉടമകളാണ്. മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരുടെ കാര്യവും വ്യത്യസ്തമല്ല.

  50 ലക്ഷം കോടി!!!

  50 ലക്ഷം കോടി!!!

  അഴിമതി കേസില്‍ അറസ്റ്റ് ചെയ്തവരുടെ സ്വത്തുവകകള്‍ മാത്രം ഏതാണ്ട് 800 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ വരും എന്നാണ് കണക്കാക്കുന്നത്. ഏതാണ് മൂന്ന് ട്രില്യന്‍ സൗദി റിയാല്‍. ഇന്ത്യന്‍ റുപ്പിയില്‍ കണക്കാക്കിയാല്‍ ഇത് ഏതാണ്ട് അഞ്ച് ലക്ഷം കോടി രൂപ വരും!!!

  കടുത്ത പ്രതിസന്ധിയില്‍

  കടുത്ത പ്രതിസന്ധിയില്‍

  അന്താരാഷ്ട്ര വിപണയില്‍ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ സൗദി കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആയിരുന്നു. കരുതല്‍ ധനാനുപാതത്തില്‍ പോലും വലിയ ഇടിവ് സംഭവിച്ചു. ഇതില്‍ നിന്ന് കരകയറുവാന്‍ വേണ്ടിയാണ് വിഷന്‍ 2030 എന്ന പദ്ധതി തന്നെ കൊണ്ടുവന്നത്.

  ഇനി പേടിക്കണ്ട

  ഇനി പേടിക്കണ്ട

  അഴിമതി കേസില്‍ അറസ്റ്റിലായവരുടെ സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടും എന്ന് വ്യക്തമാക്കിയിട്ടുണ്ട്. അതിനര്‍ത്ഥം ഈ വരുന്ന ഭീമമായ തുക സര്‍ക്കാരിലേക്കും എന്ന് തന്നെയാണ്. അങ്ങനെയാണ് കുറച്ച് കാലത്തേക്ക് സൗദിക്ക് ഒന്നും ഭയക്കേണ്ടി വരില്ല.

  അല്‍ വലീദ് ബിന്‍ തലാല്‍

  അല്‍ വലീദ് ബിന്‍ തലാല്‍

  സൗദിയില്‍ അറസ്റ്റിലായ രാജകുമാരന്‍മാരില്‍ ഏറ്റവും പ്രധാനിയാണ് അല്‍ വലീദ് ബിന്‍ തലാല്‍. ലോകസമ്പരില്‍ ഇടം നേടിയ ആളാണ്. ട്വിറ്റര്‍ പോലുള്ള വന്‍ കമ്പനികളില്‍ വലിയ സ്വതന്ത്ര ഓഹരിയുള്ള അപൂര്‍വ്വം ചിലരില്‍ ഒരാളാണ് വലീദ്.

  പക്ഷേ എളുപ്പമല്ല

  പക്ഷേ എളുപ്പമല്ല

  അറസ്റ്റിലായ മിക്കവരുടേയും വലിയൊരു പങ്ക് സ്വത്ത് വകകളും സൗദിക്ക് പുറത്താണ് എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. അങ്ങനെ വരുമ്പോള്‍ ആ സ്വത്തുക്കള്‍ സൗദി ഭരണകൂടത്തിന് ഏറ്റെടുക്ക അത്ര എളുപ്പമാവില്ല എന്നും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നയതന്ത്ര വൈദഗ്ധ്യം ഇവിടേയും തുണയായേക്കും.

  മുഴുവന്‍ കിട്ടിയില്ലെങ്കിലും

  മുഴുവന്‍ കിട്ടിയില്ലെങ്കിലും

  ഇനി അറസ്റ്റിലായവരുടെ മുഴുവന്‍ സ്വത്തുവകകളും കിട്ടിയില്ലെങ്കില്‍ പോലും കുഴപ്പമില്ല എന്നതാണ് സത്യം. യഥാര്‍ത്ഥ മൂല്യത്തിന്റെ മൂന്നില്‍ ഒന്നെങ്കിലും കിട്ടിയാല്‍ തന്നെ സൗദി സമ്പദ് വ്യവസ്ഥയെ പിടിച്ചു നിര്‍ത്താന്‍ ആ പണത്തിന് കഴിയും എന്നും വിലയിരുത്തപ്പെടുന്നുണ്ട്.

  ഉടന്‍ പണം!!!

  ഉടന്‍ പണം!!!

  വമ്പന്‍ പദ്ധതികളാണ് സൗദിയില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. അയ്യായിരം കോടി ഡോളറിന്റെ നിയോം ആണ് അതില്‍ പ്രധാനപ്പെട്ടത്. ഇത്തരം പദ്ധതികള്‍ക്കുള്ള 'ഉടന്‍ പണം' എന്ന രീതിയില്‍ പോലും ഇപ്പോള്‍ അറസ്റ്റിലായവരുടെ സമ്പാദ്യങ്ങള്‍ ഉപയോഗപ്പെടുത്തിയേക്കും എന്നും ചിലര്‍ വിലയിരുത്തുന്നുണ്ട്.

  സ്വകാര്യ അക്കൗണ്ടുകള്‍ മാത്രം

  സ്വകാര്യ അക്കൗണ്ടുകള്‍ മാത്രം

  അറസ്റ്റിലായ പലരും വന്‍ കമ്പനികളുടെ ഉടകളും നടത്തിപ്പുകാരും ഓഹരി ഉടമകളും ആണ്. എന്നാല്‍ ഇവരുടെ വ്യക്തിഗത അക്കൗണ്ടുകള്‍ മാത്രമാണ് ഇപ്പോള്‍ മരവിപ്പിച്ചിട്ടുള്ളത് എന്നാണ് സൗദി സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കിയിട്ടുള്ളത്. ഇവരുടെ സ്ഥാപനങ്ങളുടെ കോര്‍പ്പറേറ്റ് അക്കൗണ്ടുകള്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

  English summary
  The Saudi government is aiming to confiscate cash and other assets worth as much as $800 billion in its broadening crackdown on alleged corruption among the kingdom’s elite, according to people familiar with the matter.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more