സൗദി ആക്രമണത്തില്‍ യമന്‍ മാര്‍ക്കറ്റ് നാമാവശേഷമായി; 29 മരണം

  • Posted By:
Subscribe to Oneindia Malayalam

സനാ: സൗദി നേതൃത്വത്തിലുള്ള വ്യോമാക്രമണത്തില്‍ യമനിലെ തിരക്കേറിയ മാര്‍ക്കറ്റ് നാമാവശേഷമായി. 29 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്കുകള്‍. ബുധനാഴ്ച അര്‍ധരാത്രിക്ക് ശേഷണാണ് വടക്കന്‍ പ്രവിശ്യയായ സാദയിലെ അലഫ് മാര്‍ക്കറ്റ് ലക്ഷ്യമാക്കി സൗദി സഖ്യത്തിന്റെ വ്യോമാക്രമണം നടന്നത്. ഉറങ്ങിക്കിടക്കുകയായിരുന്നവരാണ് മരണപ്പെട്ടവരെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഒന്‍പത് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. കാണാതായ ഏഴുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.

മരിച്ച സ്ത്രീ തിരിച്ചെത്തി, മക്കളെ കൊന്നത് ഭര്‍ത്താവെന്ന് മൊഴി, പോലീസിനെ വെട്ടിലാക്കി!

ആക്രമണത്തില്‍ നിരവധി കെട്ടിടങ്ങളും കടകളും തകര്‍ന്നു. മൃതദേഹങ്ങള്‍ തിരിച്ചറിയാനാവാത്ത വിധം കത്തിക്കരിഞ്ഞതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ആക്രമിക്കപ്പെട്ടവരെല്ലാം സിവിലിയന്‍മാരാണെന്നാണ് റിപ്പോര്‍ട്ട്. ആക്രമഭീതി കാരണം വ്യാപാരികള്‍ രാത്രി പുറത്തിറങ്ങുന്നത് ഒഴിവാക്കി കടകളില്‍ തന്നെ കിടന്നുറങ്ങുകയാണ് പതിവ്. അങ്ങനെ കടകളില്‍ താമസിച്ചവരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തോട് സൗദി സഖ്യം പ്രതികരിച്ചിട്ടില്ല.

yemen2

സൗദി സഖ്യം യമനില്‍ നടത്തിയ വ്യോമാക്രമണങ്ങളാണ് നൂറുകണക്കിന് കുട്ടികളടക്കമുള്ള നിരപരാധികളുടെ മരണത്തിലേക്ക് നയിച്ചതെന്ന് യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ നേരത്തേ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഹൂത്തികള്‍ പിടിച്ചടക്കിയ പ്രദേശങ്ങള്‍ക്കു നേരെ സൗദി സഖ്യം തുടരുന്ന ഉപരോധം കാരണം 73 ലക്ഷത്തിലേറെ യമനികള്‍ പട്ടിണി മരണത്തിന്റെ വക്കില്‍ എത്തിനില്‍ക്കുകയാണ്.

2016 ജൂലൈക്കും 2017 ആഗസ്തിനുമിടയില്‍ സൗദി വ്യോമാക്രമണങ്ങളില്‍ 933 സിവിലിയന്‍മാര്‍ കൊല്ലപ്പെടുകയും 1423 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായാണ് കഴിഞ്ഞ മാസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയത്. അവ ശരിവെയ്ക്കുന്ന ആക്രമണമാണ് ബുധനാഴ്ച ഇവിടെ ഉണ്ടായിരിക്കുന്നത്. മാര്‍ക്കറ്റുകള്‍, ആശുപത്രികള്‍, പാര്‍പ്പിട കേന്ദ്രങ്ങള്‍, കെട്ടിടങ്ങള്‍ തുടങ്ങിയ സിവിലിയന്‍ കേന്ദ്രങ്ങള്‍ക്കു മാത്രമല്ല, സംസ്‌കാരച്ചടങ്ങിനു നേരെ പോലും ആക്രമണമുണ്ടായതായി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു.

English summary
At least 29 Yemeni civilians have been killed after a Saudi-led air strike

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്