മരിച്ച സ്ത്രീ തിരിച്ചെത്തി, മക്കളെ കൊന്നത് ഭര്‍ത്താവെന്ന് മൊഴി, പോലീസിനെ വെട്ടിലാക്കി!

  • Written By:
Subscribe to Oneindia Malayalam

ലഖ്നൊ: മരിച്ചെന്നു കരുതിയ സ്ത്രീ തിരിച്ചെത്തിയത് ഭര്‍ത്താവിനെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി. നാല് മക്കളെ പെണ്‍മക്കളെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത് ഭര്‍ത്താവാണെന്നാണ് സ്ത്രീയുടെ വെളിപ്പെടുത്തല്‍. ഇവര്‍ ഇക്കാര്യം പോലീസിലും മൊഴി നല്‍കിയിട്ടുണ്ട്. ഉത്തര്‍പ്രദേശിലെ സിതാപൂര്‍ ജില്ലയിലാണ് സംഭവം. സര്‍ക്കാര്‍ റെയില്‍വേ പോലീസാണ് ബീഹാറിലെ ബെട്ടിയ സ്വദേശിയാണ് കുറ്റവാളി. സംഭവത്തോടെ കാണാതായ ഇയാളെ പോലീസ് അന്വേഷിച്ചുവരികയാണ്.

ഒക്ടോബര്‍ 24ന് ബീഹാറില്‍ നിന്ന് ജമ്മുവിലേയ്ക്ക് ട്രെയിനില്‍ സഞ്ചരിക്കവേയായിരുന്നു പിതാവ് മുഹമ്മദ് ഇദ്ദു പ്രായപൂര്‍ത്തിയാവാത്ത റുബീന (12), ആല്‍ബന്‍ ( 9), മുനിയ (7), ഷാമിന (4) എന്നിവരെയാണ് ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. നാല് പേരില്‍ രണ്ടുപേരുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്നാണ് പോലീസ് കണ്ടെടുത്തിട്ടുള്ളത്. രണ്ടാമത്തെ മൃതദേഹം ഭാര്യ അഫ്രീന്‍ ഖത്തൂണിന്‍റേതാണെന്നായിരുന്നു പോലീസിന്‍റെ നിഗമനം.

rail2345

പെണ്‍മക്കള്‍ ഉറങ്ങിക്കൊണ്ടിരിക്കെ ഓടുന്ന ട്രെയിനില്‍ നിന്ന് ഇദ്ദു മക്കളെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം ഭാര്യയെയും ചെറിയ മകളെയും ഉപേക്ഷിച്ച ഇയാള്‍ ഒക്ടോബര്‍ 25ന് ജമ്മുവിലേയ്ക്കുള്ള ട്രെയിനില്‍ കയറിപ്പോകുകയായിരുന്നു. എന്നാല്‍ ബെട്ടിയയില്‍ രണ്ട് വയസ്സുകാരിയായ മകള്‍ക്കൊപ്പമെത്തിയ ഖത്തൂണ്‍ പോലീസ് കണ്ടെടുത്ത മൃതശരീരത്തെക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു. ജമ്മുവില്‍ തൊഴിലാളിയായി ജോലി നോക്കുന്ന ഇദ്ദുവിനെ തിരഞ്ഞ് ഒക്ടോബര്‍ 29 ന് പോലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

English summary
A week after a man allegedly pushed off four of his daughters from a running train, resulting in the death of one of the girls in Uttar Pradesh's Sitapur district, government railway police (GRP) traced the culprit's house in Bihar's Bettiah town. The accused, however, is still on the run.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്