സൗദിക്ക് പണി കൊടുത്ത് ഇറാനും; തന്ത്രം മാറ്റി സൈന്യം, അതിര്‍ത്തി കൊട്ടിയടച്ചു, ദുരന്തത്തിന് പിന്നില്‍

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യ കൂടുതല്‍ സംഘര്‍ഷ ഭരിതമാകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. സൗദിയില്‍ പ്രമുഖരുടെ കൂട്ട അറസ്റ്റ് സൃഷ്ടിച്ച ആഭ്യന്തര കുഴപ്പങ്ങള്‍ നിലനില്‍ക്കെ അതിര്‍ത്തിയും പുകയുന്നു. രാജകുമാരന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ യമന്‍ അതിര്‍ത്തി അടയ്ക്കാന്‍ സൗദി നേതൃത്വത്തിലുള്ള അറബ് സൈന്യം തീരുമാനിച്ചു.

രാജകുമാരനും നിരവധി പ്രമുഖരുമാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. ഇതിന്റെ കാരണം എന്താണെന്ന് സൗദി അറേബ്യ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പല റിപ്പോര്‍ട്ടുകളും യമനിലെ പ്രശ്‌നങ്ങളും ഇറാന്‍ ബന്ധങ്ങളും സൂചിപ്പിച്ചുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. റിയാദിനെ ലക്ഷ്യമിട്ടെത്തിയ മിസൈലിന് പിന്നില്‍ ഇറാനാണെന്ന് സൗദി അറേബ്യ ആരോപിച്ചു. ഒരേ സമയം, സൗദിയുടെ അകവും അതിര്‍ത്തിയും പുകയുന്ന കാഴ്ചയാണിപ്പോള്‍...

ഇറാന്‍ പിന്തുണയുള്ള ഹൂഥികള്‍

ഇറാന്‍ പിന്തുണയുള്ള ഹൂഥികള്‍

യമനില്‍ ഇറാന്‍ പിന്തുണയുള്ള ഹൂഥി വിമതര്‍ക്കാണ് സ്വാധീനം. വിമതര്‍ക്ക് ആയുധം നല്‍കുന്നത് ഇറാനാണെന്ന് സൗദി ആരോപിക്കുന്നു. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ യമനോട് ചേര്‍ന്ന എല്ലാ അതിര്‍ത്തികളും അടയ്ക്കാന്‍ അറബ് സൈന്യം തീരുമാനിച്ചു. സൗദിയുടെ നേതൃത്വത്തിലുള്ള അറബ് സൈന്യം വര്‍ഷങ്ങളായി യമനില്‍ ബോംബുകള്‍ വര്‍ഷിക്കുന്നു.

കര, നാവിക, വ്യോമ അതിര്‍ത്തികള്‍

കര, നാവിക, വ്യോമ അതിര്‍ത്തികള്‍

യമനോട് ചേര്‍ന്ന കര, നാവിക, വ്യോമ അതിര്‍ത്തികളെല്ലാം അടയ്ക്കാനാണ് സൗദി നേതൃത്വത്തിലുള്ള അറബ് സൈന്യം തീരുമാനിച്ചത്. ഹൂഥികള്‍ക്ക് ഇറാനില്‍ നിന്നെത്തുന്ന ആയുധങ്ങള്‍ പിടിച്ചെടുക്കാനും ആയുധക്കടത്ത് തടയാനുമാണ് ഇത്തരമൊരു തന്ത്രം സൗദി സൈന്യം സ്വീകരിച്ചത്.

ദീര്‍ഘദൂര മിസൈല്‍ വന്നു

ദീര്‍ഘദൂര മിസൈല്‍ വന്നു

യമനില്‍ നിന്ന് റിയാദ് ലക്ഷ്യമിട്ട് കഴിഞ്ഞദിവസം ദീര്‍ഘദൂര മിസൈല്‍ വന്നിരുന്നു. ഇത് സൗദി സൈന്യത്തെ ഞെട്ടിച്ചിട്ടുണ്ട്. റിയാദ് വിമാനത്താവളമായിരുന്നു ലക്ഷ്യമത്രെ. മേഖലയില്‍ സ്ഥാപിച്ചിട്ടുള്ള പ്രതിരോധ സംവിധാനം മിസൈല്‍ തകര്‍ക്കുകയായിരുന്നു.

 രാജകുമാരന്‍ കൊല്ലപ്പെട്ടു

രാജകുമാരന്‍ കൊല്ലപ്പെട്ടു

ഇതിന് പിന്നാലെയാണ് സൗദി രാജകുമാരന്‍ മന്‍സൂര്‍ ബിന്‍ മുക്‌രിന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടത്. അസീര്‍ പ്രവിശ്യയുടെ ഡെപ്യൂട്ടി ഗവര്‍ണറാണ് ഇദ്ദേഹം. സൗദിയുടെ തെക്കുഭാഗത്ത് യമന്‍ അതിര്‍ത്തിയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്.

കിരീടവകാശിയുടെ അടുത്ത സഹായി

കിരീടവകാശിയുടെ അടുത്ത സഹായി

മന്‍സൂര്‍ രാജകുമാരനൊപ്പം മറ്റു ചില പ്രമുഖരുമുണ്ടായിരുന്നു. ഇവലെല്ലാം അപകടത്തില്‍ കൊല്ലപ്പെട്ടു. സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അടുത്ത സഹായിയാണ് മന്‍സൂര്‍. ഹൂഥികള്‍ക്ക് സംഭവത്തില്‍ പങ്കുണ്ടോ എന്ന കാര്യം വ്യക്തമല്ല. പക്ഷേ, അതിര്‍ത്തി സംഘര്‍ഷ കലുഷിതമായ സാഹചര്യത്തില്‍ എന്താണ് സംഭവിച്ചതെന്ന് അറിവായിട്ടില്ല.

സൗദിയുടെ ഉറച്ച വിശ്വാസം

സൗദിയുടെ ഉറച്ച വിശ്വാസം

മിസൈല്‍ ആക്രമണവും രാജകുമാരന്റെ മരണവും. ഈ രണ്ട് സംഭങ്ങളാണ് യമന്‍ അതിര്‍ത്തി താല്‍ക്കാലികമായി അടയ്ക്കാന്‍ സൗദി സൈന്യത്തെ പ്രേരിപ്പിച്ചത്. ദീര്‍ഘദൂര മിസൈലുകള്‍ ഹൂഥികള്‍ക്ക് ലഭിക്കണമെങ്കില്‍ ഇറാന്റെ സഹായമുണ്ടാകുമെന്നാണ് സൗദിയുടെ ഉറച്ച വിശ്വാസം.

 ഇറാന്‍ പറയുന്നത് മറ്റൊന്ന്

ഇറാന്‍ പറയുന്നത് മറ്റൊന്ന്

എന്നാല്‍ ഇറാന്‍ പറയുന്നത് മറ്റൊന്നാണ്. ഹൂഥികള്‍ക്ക് തങ്ങള്‍ ആയുധങ്ങള്‍ കൈമാറുന്നില്ലെന്ന് ഇറാന്‍ വ്യക്തമാക്കി. മറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ കള്ളമാണൈന്നും ഇറാന് വിപ്ലവ ഗാര്‍ഡ് പറയുന്നു. ബാലസ്റ്റിക് മിസൈലാണ് റിയാദ് വിമാനത്താവളത്തെ ലക്ഷ്യമിട്ടെത്തിയത്. വിമാനത്താവളത്തിന് തൊട്ടടുത്ത് വച്ച് മിസൈല്‍ തകര്‍ക്കുകയായിരുന്നു.

യമനില്‍ ശക്തമായ ആക്രമണം

യമനില്‍ ശക്തമായ ആക്രമണം

മിസൈല്‍ ആക്രമണമുണ്ടായ ശേഷം സൗദി സൈന്യം യമനില്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. യമന്‍ തലസ്ഥാനമായ സന്‍ആയില്‍ മാത്രം 29 മിസൈല്‍ ആക്രമണങ്ങളാണ് സൗദി സൈന്യം നടത്തിയത്. മണിക്കൂറുകള്‍ പിന്നിട്ടപ്പോഴാണ് സൗദി രാജകുമാരന്‍ മന്‍സൂര്‍ അതിര്‍ത്തിയില്‍ കൊല്ലപ്പെട്ടത്.

ഒരു വസ്തുക്കളും എത്തില്ല

ഒരു വസ്തുക്കളും എത്തില്ല

ഈ കാരണത്താലാണ് ഹൂഥികള്‍ക്കും യമന്‍ പ്രശ്‌നത്തിനും രാജകുമാരന്റെ കൊലപാതകത്തില്‍ ബന്ധമുണ്ടോ എന്ന സംശയം ഉയരാന്‍ കാരണം. രാജകുമാരന്‍ ദുരന്തത്തില്‍പ്പെട്ട വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് അതിര്‍ത്തി അടയ്ക്കാന്‍ സൗദി തീരുമാനിച്ചത്. യമനിലേക്ക് ഇനി ഒരു വസ്തുക്കളും എത്തില്ല. കര്‍ശനമായ പരിശോധനയ്ക്ക് ശേഷമായിരിക്കും ചരക്കുകള്‍ എത്തിക്കുക.

 നേരിയ ഇളവ് നല്‍കി

നേരിയ ഇളവ് നല്‍കി

2015ലാണ് ഹൂഥികള്‍ യമന്റെ ഭൂരിഭാഗം പ്രദേശവും നിയന്ത്രണത്തിലാക്കിയത്. അന്നത്തെ പ്രസിഡന്റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സൗദിയില്‍ അഭയം തേടുകയായിരുന്നു. തുടര്‍ന്നാണ് സൗദി സൈന്യം യമനില്‍ ഇടപെട്ടത്. പിന്നീടുണ്ടായ ആക്രമണങ്ങളില്‍ പതിനായിരങ്ങളാണ് കൊല്ലപ്പെട്ടത്. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നാണ് യമന്‍. ഇവിടേക്കുള്ള മരുന്നുകളും അവശ്യ വസ്തുക്കളും തടയില്ലെന്ന് സൗദി സൈന്യം വ്യക്തമാക്കിയിട്ടുണ്ട്.

English summary
Saudi-led forces close air, sea and land access to Yemen

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്