കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജിദ്ദയില്‍ നിന്ന് ദോഹയിലേക്ക്; 1600 കി.മീ നടന്ന് അബ്ദുല്ല എത്തി... സൗദി പൗരന്റെ തീരുമാനത്തിന് പിന്നില്‍

Google Oneindia Malayalam News

റിയാദ്/ദോഹ: ലോകകപ്പ് ഫുട്‌ബോള്‍ ആവേശത്തിലാണ് ഗള്‍ഫ് രാജ്യങ്ങള്‍. ജിസിസി രാജ്യങ്ങളില്‍ നിന്ന് ഇപ്പോള്‍ തന്നെ ആളുകള്‍ ഖത്തറിലേക്ക് ഒഴുകി തുടങ്ങി. മറ്റു വിദേശരാജ്യങ്ങളില്‍ നിന്ന് ലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ ദോഹയില്‍ വരും ദിവസങ്ങളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനിടെ വ്യത്യസ്തമായിരിക്കുകയാണ് സൗദി അറേബ്യന്‍ പൗരനായ അബ്ദുല്‍ അല്‍ സല്‍മി. ജിദ്ദയില്‍ നിന്നാണ് ഇദ്ദേഹം വന്നത്.

1600 കിലോമീറ്റര്‍ നടന്നാണ് അബ്ദുല്ല ദോഹയിലെത്തിയത് എന്നതാണ് എടുത്തുപറയേണ്ടത്. ഗതാഗത സൗകര്യമുള്ള നാട്ടില്‍ എന്തിനാണ് ഇദ്ദേഹം നടന്നുവന്നത് എന്ന ചോദ്യം സ്വാഭാവികമാണ്. നടന്നുവരാന്‍ അബ്ദുല്ലയ്ക്ക് അദ്ദേഹത്തിന്റേതായ കാരണമുണ്ട്...

1

ലോകകപ്പ് മല്‍സരം കാണാന്‍ എത്തുന്നവര്‍ക്ക് ഒട്ടേറെ ഇളവുകള്‍ ഖത്തര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഹയ്യ കാര്‍ഡ് ഒരുക്കിയതും ഒരു കാര്‍ഡുള്ളവര്‍ക്ക് മൂന്നു പേരെ കൊണ്ടുവരാന്‍ സൗകര്യമൊരുക്കിയതും ഇതിന്റെ ഭാഗമാണ്. ടിക്കറ്റില്ലെങ്കിലും ഖത്തറിലെത്താനുള്ള ഇളവും പ്രഖ്യാപിച്ചു കഴിഞ്ഞു. കൂടുതല്‍ സര്‍വീസുകള്‍ വിമാനകമ്പനികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഖത്തര്‍ എയര്‍വേയ്‌സ് വിദേശ സര്‍വീസ് കട്ട് ചെയ്ത് ഖത്തറിലേക്ക് സര്‍വീസ് കൂട്ടിയിരിക്കുകയാണ്.

2

ഏത് ജിസിസി രാജ്യങ്ങളില്‍ നിന്നും മണിക്കൂറുകള്‍ക്കകം ദോഹയിലെത്താന്‍ സാധിക്കുംവിധമാണ് വിമാന സര്‍വീസ് ഷെഡ്യൂള്‍. ദോഹയിലെ വിമാനത്താവളത്തില്‍ വലിയ സജീകരണങ്ങളാണ് ചെയ്തിരിക്കുന്നത്. പഴയ വിമാനത്താവളവും ഒരുങ്ങിക്കഴിഞ്ഞു. ഓരോ മണിക്കൂറിലും ആയിരങ്ങള്‍ക്ക് ദോഹയിലെത്തുന്നതിന് യാതൊരു തടസവുമില്ല. ഇതിനിടെയാണ് ഒരാള്‍ നടന്നുവന്നിരിക്കുന്നത്.

3

യാത്രക്കാരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമെന്ന് മനസിലാക്കി വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്. സൗദിയുമായി മാത്രമാണ് ഖത്തറിന് കരാതിര്‍ത്തിയുള്ളത്. ബാക്കി ഖത്തര്‍ അതിര്‍ത്തിയെല്ലാം ജലമേഖലയാണ്. എന്നാല്‍ വിമാന ടിക്കറ്റ് നിരക്ക് വര്‍ധിക്കുന്നതൊന്നും അബ്ദുല്ലയ്ക്ക് തിരിച്ചടിയായില്ല. അദ്ദേഹം നേരത്തെ വീട്ടില്‍ നിന്നിറങ്ങി.

4

ജിദ്ദയിലെ വീട്ടില്‍ നിന്ന് സെപ്തംബര്‍ ഒമ്പതിനാണ് അബ്ദുല്ല പുറപ്പെട്ടത്. 55 ദിവസം നടന്ന് കഴിഞ്ഞ ശനിയാഴ്ച അദ്ദേഹം ദോഹയിലെത്തി. ഖത്തര്‍ സൗദി അതിര്‍ത്തി മേഖലയില്‍ ഫുട്‌ബോള്‍ ആരാധകര്‍ അബ്ദുല്ലയ്ക്ക് വലിയ സ്വീകരണം ഒരുക്കിയിരുന്നു. എന്തുകൊണ്ടാണ് നടന്നുവന്നത് എന്ന് അദ്ദേഹത്തോട് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ രസകരമായിരുന്നു മറുപടി.

5

കാനഡയിലാണ് അബ്ദുല്ല അല്‍ സല്‍മി പഠിച്ചത്. സ്‌കൂളിലേക്ക് പോയിരുന്നത് നടന്നിട്ടായിരുന്നു. നടക്കുക എന്നത് അബ്ദുല്ലയ്ക്ക് ചെറുപ്പം മുതലുള്ള ഇഷ്ടമാണ്. വിവിധ തെരുവുകളിലൂടെ ആളുകളുടെ വിശേഷങ്ങളും ഭക്ഷണ രീതികളുമെല്ലാം അറിഞ്ഞ് സാവധാനം നടന്നുപോകുക എന്നതാണ് അബ്ദുല്ലയുടെ ഇഷ്ടം. മാത്രമല്ല, ദോഹയിലേക്കുള്ള നടത്തം സൗദി -ഖത്തര്‍ ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ സഹായിക്കുമെന്നും അബ്ദുല്ല കരുതി.

സാനിയ മിര്‍സ-ഷുഹൈബ് മാലിക് വേര്‍പ്പിരിയുന്നു? ടിവി ഷോയില്‍ പറഞ്ഞത് കേട്ട് ഞെട്ടി വഖാര്‍ യൂനുസ്സാനിയ മിര്‍സ-ഷുഹൈബ് മാലിക് വേര്‍പ്പിരിയുന്നു? ടിവി ഷോയില്‍ പറഞ്ഞത് കേട്ട് ഞെട്ടി വഖാര്‍ യൂനുസ്

6

ഖത്തര്‍ സൗദി അതിര്‍ത്തിയില്‍ ഖത്തറിലുള്ളവര്‍ അബ്ദുല്ലയെ പൂക്കള്‍ നല്‍കി സ്വീകരിച്ചു. ഡിസംബറില്‍ ടൂര്‍ണമെന്റ് കഴിഞ്ഞ ശേഷമേ അബ്ദുല്ല മടങ്ങൂ. അര്‍ജന്റീന, മെക്‌സിക്കോ, പോളണ്ട് തുടങ്ങിയര്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് സിയിലാണ് സൗദി അറേബ്യ കളിക്കുന്നത്. നവംബര്‍ 22ന് മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനക്കൊപ്പമാണ് സൗദി അറേബ്യയുടെ ആദ്യ മല്‍സരം.

പാകിസ്താനില്‍ സൗദി അറേബ്യ 'പണം നിറയ്ക്കുന്നു'... കൂടെ ചൈനയും; ബുള്ളറ്റ് പ്രൂഫ് കാര്‍ കരാര്‍പാകിസ്താനില്‍ സൗദി അറേബ്യ 'പണം നിറയ്ക്കുന്നു'... കൂടെ ചൈനയും; ബുള്ളറ്റ് പ്രൂഫ് കാര്‍ കരാര്‍

English summary
Saudi Man Arrived Qatar For World Cup Football by Walking 1600 KM from Jeddah; This Is Reason
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X