കിം കര്‍ദാഷ്യാനിന്റെ ഒറ്റ രാത്രിയ്ക്ക് വിലപറഞ്ഞ സൗദി രാജകുമാരന്‍? കൊടുക്കാമെന്നേറ്റത് 64 കോടി... !!!

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയുടെ പുതിയ കിരാടാവകാശിയെ കുറിച്ചാണ് ഇപ്പോള്‍ ലോകത്തെ പ്രധാന ചര്‍ച്ച. വെറും 31 വയസ്സ് മാത്രം പ്രായമുള്ള മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇപ്പോള്‍ തന്നെ ലോക ശ്രദ്ധ നേടിക്കഴിഞ്ഞു. സല്‍മാന്‍ രാജാവിന് ശേഷം സൗദിയുടെ രാജാവാകുക മുഹമ്മദ് ബിന്‍ സല്‍മാന്‍ തന്നെ ആയിരിക്കും.

മുഹമ്മദ് ബിന്‍ സല്‍മാനും മോഡലും ടിവി താരവും ആയ കിം കര്‍ദാഷ്യാനും തമ്മില്‍ എന്ത് ബന്ധം? അതാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രധാന ഗോസിപ്പ് ചര്‍ച്ച.

പണ്ടൊരിക്കല്‍ ഒരു വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞ കാര്യമാണ് ഇപ്പോള്‍ വീണ്ടും കുത്തിപ്പൊക്കിയിരിക്കുന്നത്. കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് പറഞ്ഞ വില!!! എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ അല്ല ഇങ്ങനെ പറഞ്ഞത് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

കിം കര്‍ദാഷ്യാന്‍

കിം കര്‍ദാഷ്യാന്‍

അറിയപ്പെടുന്ന ഹോട്ട് മോഡലും ടെലിവിഷന്‍ താരവും ആണ് കിം കര്‍ദാഷ്യാന്‍. ഗോസിപ്പ് കോളങ്ങളിലെ സ്ഥരം സാന്നിധ്യമാണ് കര്‍ദാഷ്യാന്‍.

കര്‍ദാഷ്യാനും രാജകുമാരനും

കര്‍ദാഷ്യാനും രാജകുമാരനും

കിം കര്‍ദാഷ്യാനും സൗദി രാജകുമാരനും തമ്മില്‍ നേരിട്ട് ഒരു ബന്ധവും ഇല്ല. എന്നാല്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ പറഞ്ഞു എന്ന് പറയുന്ന ഒരു കാര്യമാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയായിക്കൊണ്ടിരിക്കുന്നത്.

കടംകയറി മുടിഞ്ഞ ഭര്‍ത്താവ്

കടംകയറി മുടിഞ്ഞ ഭര്‍ത്താവ്

അമേരിക്കന്‍ റാപ്പ് സംഗീതജ്ഞനായ കേനി വെസ്റ്റ് ആണ് കിം കര്‍ദാഷ്യാന്റെ ഭര്‍ത്താവ്. കടം കയറി മുടിഞ്ഞ കേനി വെസ്റ്റ് തന്റെ ബാധ്യതകളെ കുറിച്ച് ട്വിറ്ററില്‍ തുറന്ന് പറഞ്ഞിരുന്നു. ഫേസ്ബുക്കിന്റെ സുക്കര്‍ബര്‍ഗില്‍ നിന്നോ നിന്നോ ഗൂഗിളിന്റെ ലാറ്ി പേജില്‍ നിന്നോ പണം കടംകൊള്ളാന്‍ താന്‍ താത്പര്യപ്പെടുന്നു എന്നും പറഞ്ഞിരുന്നു.

പക്ഷേ പറഞ്ഞത് സൗദി രാജകുമാരന്‍

പക്ഷേ പറഞ്ഞത് സൗദി രാജകുമാരന്‍

മാര്‍ക്ക് സുക്കര്‍ബര്‍ഗോ ലാറി പേജോ കേനി വെസ്റ്റിന്റെ ആവശ്യത്തോട് പ്രതികരിച്ചില്ല. പക്ഷേ ഒരു പത്രസമ്മേളനത്തില്‍ പ്രതികരിച്ചത് സൗദി രാജകുമാരന്‍ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെട്ട മുഹമ്മദ് സൽമാൻറെ പേരാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

കേനിനോട് താത്പര്യമില്ല

കേനിനോട് താത്പര്യമില്ല

തനിക്ക് കേനി വെസ്റ്റിന്റെ സംഗീതത്തിനോടോ വസ്ത്രധാരണത്തിനോടോ ഒരു താത്പര്യവും ഇല്ല. പക്ഷേ കേനിന്റെ ഭാര്യ കിം കര്‍ദാഷ്യാന്‍ ഒരു നിധിയാണ് എന്നായിരുന്നത്രെ സൗദി രാജകുമാരന്‍ പറഞ്ഞത്.

ഒറ്റ രാത്രിക്ക് വേണമെങ്കില്‍

ഒറ്റ രാത്രിക്ക് വേണമെങ്കില്‍

എന്നാല്‍ അതിലും ഞെട്ടിക്കുന്നതായിരുന്നു പിന്നീട് പറഞ്ഞ കാര്യം എന്നാണ് റിപ്പോര്‍ട്ട്. കിം കര്‍ദാഷ്യാന്റെ ഒറ്റ രാത്രിക്ക് വേണമെങ്കില്‍ 10 മില്യണ്‍ ഡോളറോ അതില്‍ കൂടുതലോ നല്‍കാം എന്നായിരുന്നത്രെ രാജകുമാരന്‍ പറഞ്ഞത്.

വിവാദമാകാന്‍ പിന്നെന്ത് വേണം

വിവാദമാകാന്‍ പിന്നെന്ത് വേണം

ഇങ്ങനെ ഒരു പ്രസ്താവന നടത്തിയാല്‍ പിന്നെ അത് വിവാദമാകും എന്ന് ഉറപ്പല്ലേ. അന്താരാഷ്ട്ര തലത്തില്‍ തന്നെ ഇത് വലിയ കോളിളക്കം ആണ് സൃഷ്ടിച്ചത്. വലിയ സെലിബ്രിറ്റികള്‍ വരെ സൗദി രാജകുമാരനെതിരെ രംഗത്ത് വന്നു.

സ്ത്രീത്വത്തിന് നേര്‍ക്ക്

സ്ത്രീത്വത്തിന് നേര്‍ക്ക്

സൗദി രാജകുമാരന്റെ പ്രസ്താവന സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് എന്നായിരുന്നു പരക്കെ ഉയര്‍ന്ന ആക്ഷേപം. എന്തായാലും രാജകുമാരന്‍ ഇതേപ്പറ്റി പിന്നെ ഒന്നും പറഞ്ഞതും ഇല്ല.

കിം മിണ്ടിയില്ല

കിം മിണ്ടിയില്ല

കേനി വെസ്റ്റിന്റെ ട്വീറ്റ് ആയിരുന്നല്ലോ ഇതിനെല്ലാം കാരണമായത്. സൗദി രാജകുമാരന്‍ ഇങ്ങനെ ഒരു കാര്യം പറഞ്ഞിട്ടും കേനി വെസ്‌റ്റോ കിം കര്‍ദാഷ്യാനോ ഒരക്ഷരം പോലും മറുത്ത് പറഞ്ഞില്ല.

വേറേയാണ് കഥ

വേറേയാണ് കഥ

സൗദി രാജകുടുംബാംഗമായ അദേല്‍ ്അല്‍ ഒത്തൈബ് ആണ് കര്‍ദാഷ്യാന് ഇങ്ങനെ ഒരു ഓഫര്‍ വച്ചത് എന്നാണ് ശരിക്കും ഉള്ള റിപ്പോര്‍ട്ടുകള്‍. അത് നടന്നത് 2014 ല്‍ ആയിരുന്നു.

രാത്രി ചെലവഴിക്കാനല്ല, പാര്‍ട്ടിക്ക്

രാത്രി ചെലവഴിക്കാനല്ല, പാര്‍ട്ടിക്ക്

ഒരു രാത്രി കൂടെ ചെലവഴിക്കാന്‍ അല്ല ഈ ഓഫര്‍, സൗദി രാജകുമാരന്‍ നടത്തുന്ന പാര്‍ട്ടിയില്‍ പങ്കെടുക്കാനായിരുന്നു. ഈ ഓഫര്‍ കര്‍ദാഷ്യാന്‍ സ്വീകരിച്ചതായി സംശയിക്കുന്നു എന്ന് അന്ന് ദ ഗാര്‍ഡിയന്‍ അടക്കമുള്ള മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

സല്‍മാന്‍ ബിന്‍ മുഹമ്മദ്

സല്‍മാന്‍ ബിന്‍ മുഹമ്മദ്

ഇക്കാലയളവില്‍ ഒരു ദുഷ്‌പേരും കേള്‍പിക്കാത്ത ആളാണ് സല്‍മാന്‍ ബിന്‍ മുഹമ്മദ് രാജകുമാരന്‍. 2014 ല്‍ ആണ് ഇപ്പോള്‍ പറയുന്ന സംഭവങ്ങള്‍ ഉണ്ടായത് എങ്കില്‍ അന്ന് അദ്ദേഹം കിരീടാവകാശിയുടെ പ്രത്യേക ഉപദേഷ്ടാവായി പ്രവര്‍ത്തിക്കുകയാണ്.

എന്താണ് ലക്ഷ്യം

എന്താണ് ലക്ഷ്യം

സൗദി കിരിടാവകാശിയ്‌ക്കെതിരെ ഇത്തരം ഒരു വാര്‍ത്ത പ്രചരിപ്പിക്കപ്പെടുന്നതിന് പിന്നില്‍ എന്താണ് ലക്ഷ്യം? പല മാധ്യമങ്ങളും ഇപ്പോള്‍ ഈ വാര്‍ത്ത കുത്തിപ്പൊക്കിക്കൊണ്ടുവരുന്നുണ്ട്.

ഇത് വേറെ സംഭവം?

ഇത് വേറെ സംഭവം?

എന്നാല്‍ 2014 ല്‍ സംഭവിച്ച കാര്യമല്ല ഇത് എന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. സൗദിയുടെ പ്രതിരോധമന്ത്രിയായിരിക്കെ 2016 ല്‍ ആയിരുന്നു മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇങ്ങനെ പറഞ്ഞത് എന്നാണ് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
Saudi Prince once offered 1 Million dollars for One Night Stay with Kim Kardashian- report.
Please Wait while comments are loading...