കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി: സ്ത്രീകളും പുരുഷന്‍മാരും പങ്കെടുത്ത സംഗീതനിശയില്‍ നിന്നും മതപൊലീസുകാരന്‍ അറസ്റ്റിലായി

  • By ജാനകി
Google Oneindia Malayalam News

റിയാദ്: സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് ആഘോഷങ്ങളിലും ചടങ്ങുകകളിലും പങ്കെടുക്കുന്നതിന് സൗദി അറേബ്യയില്‍ വിലക്കുണ്ട്. വിലക്ക് ലംഘിയ്ക്കുന്നവരെ കണ്ടെത്തുന്നത് മത പൊലീസാണ്. മതനിയമങ്ങള്‍ക്ക് വീഴ്ച വരുത്തുന്നവരെ കണ്ടെത്തുന്ന മതപൊലീസിനെ ഏറെ ഭീതിയോട് കൂടിയാണ് ആളുകള്‍ നോക്കിക്കാണുന്നതും. എന്നാല്‍ സൗദിയില്‍ സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ച് പങ്കെടുത്ത ഒരു സംഗീത പരിപാടിയില്‍ നിന്നും മതപൊലീസുകാരനെ അറസ്റ്റ് ചെയ്തു.

മത പൊലീസ് നടത്തിയ റെയ്ഡിലാണ് സ്വന്തം സേനയിലെ പൊലീസുകാരന്‍ തന്നെ കുടുങ്ങിയത്. പുരുഷന്‍മാര്‍ക്കൊപ്പം ഒട്ടേറെ സ്ത്രീകളും പങ്കെടുത്ത സംഗീത പരിപാടിയായിരുന്നു നടന്നത്. സ്വദേശികളായ രണ്ട് കവികള്‍ ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. കവിതാലാപനവും മറ്റുമായി അരങ്ങു തകര്‍ത്ത സംഗീത പരിപാടിയിലാണ് മതപൊലീസുകാരനും പങ്കെടുത്തത്.

 ഇടകലര്‍ത്തല്‍

ഇടകലര്‍ത്തല്‍

സ്ത്രീകളും പുരുഷന്‍മാരും ഒന്നിച്ചിരിയ്ക്കുന്നതിന് സൗദിയില്‍ വിലക്കുണ്ട്. ഈ വിലക്ക് ലംഘിച്ചാണ് സംഗീത പരിപാടി നടന്നത്

ആണും പെണ്ണും

ആണും പെണ്ണും

സ്ത്രീകളും പുരുഷന്‍മാരും കവിതകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയ സംഗീത പരിപാടിയില്‍ പങ്കെടുത്തിരുന്നു. മതപൊലീ,ുകാരനും ഈ പരിപാടിയില്‍ പങ്കെടുത്തു എന്നതാണ് മറ്റൊരു കാര്യം. തായിഫിലാണ് പരിപാടി നടന്നത്

റെയ്ഡ്

റെയ്ഡ്

അപ്രതീക്ഷിതമായാണ് മത പൊലീസ് പരിപാടിയ്ക്കിടെ എത്തിയത്. കുടുങ്ങിയതാവട്ടെ മത പൊലീസുകാരനും

കവികള്‍

കവികള്‍

സ്വദേശികളായ രണ്ട് കവികള്‍ സംഘടിപ്പിച്ച പരിപാടിയായിരുന്നു

മാധ്യമങ്ങള്‍

മാധ്യമങ്ങള്‍

സദ ഉള്‍പ്പടെയുള്ള മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

English summary
Saudi religious cop chief moved after concert raid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X