• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗദി ഗ്രാന്റ് മുഫ്തി പറയുന്നു; തറാവീഹ്, പെരുന്നാള്‍ നിസ്‌കാരം വീട്ടില്‍... ഡബ്ല്യുഎച്ച്ഒ നിര്‍ദേശവും

  • By Desk
Google Oneindia Malayalam News

റിയാദ്: കൊറോണ ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ റമദാന്‍ മാസത്തിലെ പ്രാര്‍ഥനകള്‍ സംബന്ധിച്ച് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ചഒ) പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഏപ്രില്‍ 23 മുതല്‍ റമദാന്‍ വ്രതാരംഭമുണ്ടാകുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തിലാണ് നിര്‍ദേശങ്ങള്‍. കൂടിച്ചേരല്‍ ഒഴിവാക്കണമെന്നും ടെലിവിഷന്‍, ഇന്റര്‍നെറ്റ് പോലുള്ള സൗകര്യങ്ങള്‍ പ്രാര്‍ഥനകള്‍ക്കും മറ്റും ഉപയോഗിക്കാമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. മതപണ്ഡിതന്‍മാര്‍ ഇക്കാര്യത്തില്‍ നേരത്തെ നിര്‍ദേശം നല്‍കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ശാരീരിക അകലം പാലിക്കാന്‍ ശ്രമിക്കണം. എപ്പോഴും ഒരു മീറ്റര്‍ അകലം പാലിക്കണം. സമ്പര്‍ക്കങ്ങളും ഒഴിവാക്കണം. ശാരീരിക അസ്വസ്ഥതകളുള്ള വ്യക്തികള്‍ പൊതുപരിപാടിയില്‍ നിന്ന് നിര്‍ബന്ധമായും വിട്ടുനില്‍ക്കണം. നിര്‍ബന്ധമാണെങ്കില്‍ ചെറിയ സംഘങ്ങളായി ഒത്തുചേരാം. തുറസായ സ്ഥലങ്ങളില്‍ ആയിരിക്കണം. വലിയ കൂട്ടായ്മകള്‍ ഒരിക്കലും പാടില്ല. പള്ളികളിലും പുറത്തും ശുചിത്വം പാലിക്കണം. എപ്പോഴും സ്പര്‍ശിക്കുന്ന സ്ഥലങ്ങള്‍ അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കണമെന്നും ഡബ്ല്യുഎച്ചഒ ആവശ്യപ്പെട്ടു. സക്കാത്ത് നല്‍കുന്ന വേളയിലും പരമാവധി ശ്രദ്ധ വേണം. ഇഫ്താറുകളില്‍ പാക്ക് ചെയ്ത ഭക്ഷണം ഉപയോഗിക്കുന്നതാകും നല്ലത്. രോഗബാധയുള്ളവര്‍ വ്രതമനുഷ്ടിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ഡോക്ടറുടെ ഉപദേശം കേട്ട ശേഷമായിരിക്കണമെന്നും സംഘടന നിര്‍ദേശിച്ചു.

അതേസമയം, റമദാനിലെ തറാവീഹ് ഉള്‍പ്പെടെയുള്ള നമസ്‌കാരങ്ങളും പെരുന്നാള്‍ നിസ്‌കാരവും വീട്ടിവച്ച് നിര്‍വഹിക്കണമെന്ന് സൗദിയിലെ ഗ്രാന്റ് മുഫ്തി അബ്ദുല്‍ അസീസ് അല്‍ ശൈഖ് ആവശ്യപ്പെട്ടു. കൊറോണ ഭീതി ഒഴിഞ്ഞില്ലെങ്കില്‍ ഒരിക്കലും പള്ളികളിലെ ഒത്തുകൂടല്‍ അനുവദിക്കരുതെന്നും ഗ്രാന്റ് മുഫ്തിയെ ഉദ്ധരിച്ച് ഒക്കാസ് പത്രം റിപ്പോര്‍ട്ട് ചെയ്തു. വൈറസ് ഭീതി ഒഴിഞ്ഞില്ലെങ്കില്‍ വീടുകളില്‍ പ്രാര്‍ഥന നടത്തണം. പെരുന്നാള്‍ നമസ്‌കാരവും അതുപോലെ വീട്ടില്‍ നടത്താമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 24നാകും പെരുന്നാള്‍ എന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയില്‍ വെള്ളിയാഴ്ച നമസ്‌കാരം ഉള്‍പ്പെടെ വീട്ടില്‍ വച്ച് നടത്തണമെന്ന് കഴിഞ്ഞമാസം നിര്‍ദേശം ലഭിച്ചിരുന്നു. വൈറസ് വ്യാപന ഭീതി ഒഴിയാത്ത സാഹചര്യത്തിലാണ് ഗ്രാന്റ് മുഫ്തിയുടെ പുതിയ നിര്‍ദേശം വന്നിരിക്കുന്നത്. ഇന്ത്യയില്‍ റമദാനില്‍ നമസ്‌കാരവും പൊതുസ്ഥലങ്ങളിലെ ഒത്തുചേരലുകളും ഒഴിവാക്കണമെന്ന് ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി മതനേതാക്കളോട് അഭ്യര്‍ഥിച്ചു.

വീട്ടുവാടകയ്ക്ക് പണത്തിന് പകരം സെക്‌സ്; കൊറോണ കാലത്ത് വന്‍ ചൂഷണം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്വീട്ടുവാടകയ്ക്ക് പണത്തിന് പകരം സെക്‌സ്; കൊറോണ കാലത്ത് വന്‍ ചൂഷണം, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഇറാന്റെ തിരിച്ചുവരവ് അതിവേഗം; കൊറോണയെ രാജ്യം മറികടന്നോ? ടെഹ്‌റാനില്‍ ജനത്തിരക്ക്ഇറാന്റെ തിരിച്ചുവരവ് അതിവേഗം; കൊറോണയെ രാജ്യം മറികടന്നോ? ടെഹ്‌റാനില്‍ ജനത്തിരക്ക്

കേരളത്തിനും തമിഴ്‌നാടിനും ആശ്വാസം; കൊറോണ പിന്‍വാങ്ങുന്നു? കണക്കുകള്‍ പറയുന്നത്...കേരളത്തിനും തമിഴ്‌നാടിനും ആശ്വാസം; കൊറോണ പിന്‍വാങ്ങുന്നു? കണക്കുകള്‍ പറയുന്നത്...

English summary
Saudi’s Grand Mufti asks for holding Ramazan prayers at home
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X