സൗദിയില്‍ അറസ്റ്റിലായവര്‍ക്ക് ക്രൂരമര്‍ദ്ദനം; നിരവധിപേര്‍ ആശുപത്രിയില്‍, ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

  • Written By:
Subscribe to Oneindia Malayalam

റിയാദ്: സൗദി അറേബ്യയിലെ പ്രമുഖരുടെ കൂട്ട അറസ്റ്റ് അന്താരാഷ്ട്ര സമൂഹം കേട്ടത് ഞെട്ടലോടെയാണ്. എന്നാല്‍ അറസ്റ്റിലായവര്‍ക്ക് കസ്റ്റഡിയില്‍ ക്രൂരമായ മര്‍ദ്ദനം ഏല്‍ക്കുന്നുവെന്നാണ് പുതിയ വിവരം. മര്‍ദ്ദനമേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നും ക്രൂരമായ മര്‍ദ്ദനമുറകളാണ് രാജാകുമാരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ സ്വീകരിക്കുന്നതെന്നും മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സൗദിയിലെ രഹസ്യനീക്കം പുറത്ത്; രാജാവും മകനും മണത്തറിഞ്ഞു, കൂട്ട അറസ്റ്റിന് കാരണം അഴിമതിയല്ല

നവംബര്‍ അഞ്ചിന് രാത്രിയാണ് രാജകുമാരന്‍മാന്‍, മന്ത്രിമാര്‍, വ്യവസായികള്‍ തുടങ്ങി നിരവധി പ്രമുഖരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സൗദി അഴിമതി വിരുദ്ധ വിഭാഗം അറസ്റ്റ് ചെയ്തത്. പിന്നീട് ഓരോ ദിവസവും അറസ്റ്റ് തുടര്‍ന്നു. ഇപ്പോള്‍ അറസ്റ്റിലായവരുടെ എണ്ണം 500 കവിഞ്ഞുവെന്നാണ് വിവരം. അതിനിടെയാണ് മര്‍ദ്ദനത്തിന്റെ വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്.

ചോദ്യം ചെയ്യുന്നതിനിടെ

ചോദ്യം ചെയ്യുന്നതിനിടെ

ചോദ്യം ചെയ്യുന്നതിനിടെയാണ് ക്രൂരമായി മര്‍ദ്ദിച്ചതെന്ന് മിഡില്‍ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാജ കോടതിയിലെ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിവരം കൈമാറിയവരുടെ പേര് സുരക്ഷാ കാരണങ്ങളാല്‍ പുറത്തുവിട്ടിട്ടില്ല.

പലരും ആശുപത്രിയില്‍

പലരും ആശുപത്രിയില്‍

മര്‍ദ്ദനം ക്രൂരമായതോടെ പലരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അറസ്റ്റിലായവരേക്കാള്‍ ഇരട്ടിയാണ് ഓരോ ദിവസവും ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുക്കുന്നവരുടെ എണ്ണമെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. എന്നാല്‍ മര്‍ദ്ദനമേറ്റ രാജകുമാരന്‍മാരുടെ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല.

ഗുരുതരമായി പരിക്കുണ്ട്

ഗുരുതരമായി പരിക്കുണ്ട്

മര്‍ദ്ദനമേറ്റ എല്ലാവരും രാജകുടുംബത്തില്‍ ഉള്ളവരല്ല. ശരീരരത്തില്‍ പലര്‍ക്കും ഗുരുതരമായി പരിക്കുണ്ട്. എന്നാല്‍ പുറത്ത് കാണുന്ന രീതിയില്‍ പരിക്ക് വരുത്തിയിട്ടില്ല. ആന്തരിക അവയവങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്ന തരത്തിലാണ് മര്‍ദ്ദനമെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

പുറത്തുവിടാത്തത്

പുറത്തുവിടാത്തത്

ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചാണ് അധിക പേരെയും മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ പൂര്‍ണ വിവരം കിട്ടിയിട്ടുണ്ടെങ്കിലും വിവരം നല്‍കിയ വ്യക്തികളുടെ സുരക്ഷ ഓര്‍ത്ത് എല്ലാം പുറത്തുവിടുന്നില്ലെന്ന് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാസങ്ങളായി സൗദിയില്‍ നടക്കുന്ന അറസ്റ്റുകളുടെ തുടര്‍ച്ചയാണ് ഒടുവില്‍ പുറത്തുവന്ന കൂട്ട അറസ്റ്റെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അബ്ദുല്ലാ രാജാവുമായി അടുപ്പമുള്ളവര്‍

അബ്ദുല്ലാ രാജാവുമായി അടുപ്പമുള്ളവര്‍

നേരത്തെ മുസ്ലിം പണ്ഡിതന്‍മാരെയും എഴുത്തുകാരെയും സാമ്പത്തിക വിദഗ്ധരെയും അറസ്റ്റ് ചെയ്തിരുന്നു. ഈ അറസ്റ്റ് പരിഭ്രാന്തി പരത്തിയിരിക്കെയാണ് രാജകുടുംബത്തിലുള്ളവരെ വരെ അഴിമതിയുടെ പേരില്‍ തടവിലാക്കിയത്. അറസ്റ്റിലായ പ്രമുഖരില്‍ കൂടുതല്‍ മുന്‍ രാജാവ് അബ്ദുല്ലയുമായി അടുപ്പമുള്ളവരാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

രാജാവിന്റെ കൊട്ടാരത്തിലേക്ക് മാറ്റി

രാജാവിന്റെ കൊട്ടാരത്തിലേക്ക് മാറ്റി

അതിനിടെ, അറസ്റ്റിലായ രാജകുമാരന്‍മാരില്‍ പ്രമുഖരെ രാജാവിന്റെ കൊട്ടാരത്തിലേക്ക് മാറ്റി. ഇവര്‍ ഇതുവരെ റിയാദിലെ റിറ്റ്‌സ് കാള്‍ട്ടണ്‍ ഹോട്ടലിലായിരുന്നു. മുന്‍ കിരീടവകാശി മുഹമ്മദ് ബിന്‍ നയിഫ് ഇപ്പോള്‍ വീട്ടുതടങ്കലിലാണ്. ഇദ്ദേഹത്തിന്റെ ആസ്തി മരവിപ്പിച്ചിട്ടുണ്ട്. സൗദ് കുടുംബത്തിലെ മിക്ക രാജകുമാരന്‍മാരുടെയും അവസ്ഥ ഇങ്ങനെ തന്നെയാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ബന്‍ദാര്‍ ബിന്‍ സുല്‍ത്താനും

ബന്‍ദാര്‍ ബിന്‍ സുല്‍ത്താനും

സുല്‍ത്താന്‍ ബിന്‍ അബ്ദുല്‍ അസീസിന്റെ മക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിരിക്കുകയാണ്. അമേരിക്കയിലെ മുന്‍ അംബാസഡറും അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ വിശ്വസ്തനുമായിരുന്ന ബന്‍ദാര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരനും അറസ്റ്റിലായിട്ടുണ്ടെന്നാണ് പുതിയ വിവരം.

ജിദ്ദ വിടാന്‍ സാധിക്കില്ല

ജിദ്ദ വിടാന്‍ സാധിക്കില്ല

യമാമ ആയുധ ഇടപാട് അഴിമതി വിരുദ്ധ വിഭാഗം അന്വേഷിക്കുന്നതില്‍ പ്രധാന കേസാണ്. ഇതില്‍ ആരോപണ വിധേയനാണ് ബന്‍ദാര്‍ ബിന്‍ സുല്‍ത്താന്‍. എന്നാല്‍ ഇദ്ദേഹത്തെ ഔദ്യോഗികമായി തടവിലാക്കിയിട്ടില്ല. പകരം ജിദ്ദ വിട്ടുപോകാന്‍ സാധിക്കാത്ത തരത്തിലാണ് അദ്ദേഹം. ജിദ്ദി വിട്ടുപോകരുതെന്ന് ബന്‍ദാറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ബ്രിട്ടീഷ് ആയുധ ഇടപാട്

ബ്രിട്ടീഷ് ആയുധ ഇടപാട്

ബ്രിട്ടനുമായി നടത്തിയ ആയുധ ഇടപാടാണ് അല്‍ യമാമ. ഇതിന് ചുക്കാന്‍ പിടിച്ചിരുന്നത് ബന്‍ദാര്‍ ബിന്‍ സുല്‍ത്താന്‍ ആയിരുന്നു. ഈ ഇടപാടിന് കൈക്കൂലിയായി ഇംഗ്ലണ്ടില്‍ കണ്ണായ സ്ഥലവും 2000 ഏക്കര്‍ വരുന്ന എസ്‌റ്റേറ്റും ഇദ്ദേഹത്തിന് ലഭിച്ചുവെന്നാണ് ആരോപണം. വാഷിങ്ടണിലെ റിഗ്‌സ് ബാങ്കിലെ അക്കൗണ്ടില്‍ ഡോളറായി 30 ദശലക്ഷം കിട്ടിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ടോണി ബ്ലെയര്‍ ഇടപെട്ടു

ടോണി ബ്ലെയര്‍ ഇടപെട്ടു

നേരത്തെ ഈ ആയുധ ഇടപാടുമായി ബന്ധപ്പെട്ട അന്വേഷണം ബ്രിട്ടനിലും അമേരിക്കയിലും നടന്നിരുന്നു. പക്ഷേ, 2006ല്‍ അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഇടപെട്ട് അന്വേഷണം ഒഴിവാക്കുകയായിരുന്നു. അറസ്റ്റിലായവരില്‍ ഒരു വനിത മാത്രമാണുള്ളത്. അത് അല്‍ വലീദ് ബിന്‍ തലാലിന്റെ മകള്‍ റീം ആണ്. അറസ്റ്റിലായ എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുകയും യാത്ര തടയുകയും ചെയ്തിട്ടുണ്ട്.

ആര്‍ക്കും അവസരം കിട്ടിയില്ല

ആര്‍ക്കും അവസരം കിട്ടിയില്ല

പലരും ഇത്ര വ്യാപകമായ അറസ്റ്റ് പ്രതീക്ഷിച്ചിരുന്നില്ല. സൗദ് കുടുംബത്തിലുള്ളവരെ മൊത്തം തടവിലാക്കിയ അവസ്ഥയാണിപ്പോഴുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പലരും അറസ്റ്റ് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് അറിയുന്നത്. രക്ഷപ്പെടാന്‍ പോലും ആര്‍ക്കും അവസരം നല്‍കാതെയായിരുന്നു അഴിമതി വിരുദ്ധ സമിതിയുടെ നീക്കം.

English summary
Senior Saudi figures tortured and beaten in purge

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്