• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

11 കാരന്റെ കാമകേളികള്‍... പ്രായംകൂടിയ കുട്ടികളേയും വെറുതേവിട്ടില്ല; അമ്മയുടെ കാര്യംകേട്ടാല്‍ ഞെട്ടും

  • By രശ്മി നരേന്ദ്രൻ

സണ്ടര്‍ലാന്‍ഡ്(ഇംഗ്ലണ്ട്): ഇന്റര്‍നെറ്റ് അത്ര നിഷ്‌കളങ്കനൊന്നും അല്ലെന്ന് എല്ലാവര്‍ക്കും അറിയാം. ഒരുപാട് ആളുകളെ ചതിയില്‍ പെടുത്തിയ കഥകള്‍ ഇന്റര്‍നെറ്റിന് പറയാനുണ്ടാവും. ഒരുപാട് പേരുടെ ജീവിതം നശിപ്പിച്ച കഥകളും ഏറെയുണ്ടാവും. ലോകത്ത് ഇന്റര്‍നെറ്റ് ഏറ്റവും അധികം ഉപയോഗിക്കുന്നത് അശ്ലീലം കാണാനാണ് എന്നതാണ് പരമമായ സത്യം.

ഇംഗ്ലണ്ടിലെ ഈ ആണ്‍കുട്ടിയെ കുറിച്ചുള്ള വാര്‍ത്ത ശരിക്കും ഞെട്ടിപ്പിക്കുന്നതാണ്. വെറും പതിനൊന്ന് വയസ്സ് മാത്രം പ്രായമുള്ള സമയത്ത് അവന്‍ കാണിച്ച അതിക്രമങ്ങള്‍ അത്രമാത്രമാണ്.

പെണ്‍കുട്ടികള്‍ക്ക് നേരെ ആയിരുന്നില്ല ഇവന്റെ ആക്രമണം. സ്‌കൂളിലെ സഹപാഠികളോടും മുതിര്‍ന്ന വിദ്യാര്‍ത്ഥികളോടും ആയിരുന്നു.

അന്ന് പതിനൊന്ന്, ഇപ്പോള്‍ 13

രണ്ട് വര്‍ഷം മുമ്പായിരുന്നു ആ സംഭവങ്ങള്‍ നടക്കുന്നത്. വിദ്യാര്‍ത്ഥിക്ക് അന്ന് 11 വയസ്സ് മാത്രമാണ് പ്രായം. ഇന്റര്‍നെറ്റ് ആണ് ഈ കുട്ടിയെ വഴിതെറ്റിച്ചത് എന്ന് നിസ്സംശയം പറയാം. ഇന്റര്‍നെറ്റില്‍ അശ്ലീലം കണ്ട് ശീലിച്ച കുട്ടികളില്‍ പല മാനസിക പ്രശ്നങ്ങളും കാണാറുണ്ട്.

അശ്ലീലം കണ്ടുകൊണ്ട് തുടക്കം

ഇന്റര്‍നെറ്റില്‍ അശ്ലീലം കണ്ടുകൊണ്ടായിരുന്നു തുടക്കം. ആദ്യം ഒറ്റയ്ക്കായിരുന്നു ഇതെങ്കില്‍ പിന്നീട് കൂട്ടുകാരെ കൂടെ കൂട്ടിക്കൊണ്ടായി. എന്നാല്‍ ഇതി പിന്നീട് നയിച്ചത് ഞെട്ടിപ്പിക്കുന്ന സംഗതികളിലേക്കായിരുന്നു.

 ഒരുമിച്ചിരുന്നു കാണും, എന്നിട്ട് ബലാത്സംഗം

കൂട്ടുകാരെ കൂടെ കൂട്ടി അശ്ലീലം കാണും. അതിന് ശേഷം അവരെ ബലാത്സംഗം ചെയ്യുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. ചിലരുമായി പരസ്പരം സമ്മതത്തോടെ തന്നെ സെക്‌സില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു എന്നാണ് കണ്ടെത്തിയിട്ടുള്ളത്.

കണ്ടെത്തിയത് ഇങ്ങനെ

ക്ലാസ്സ് മുറിയില്‍ വച്ച് പ്ലാസ്റ്റിക് കളിപ്പാട്ടവുമായി ഒരു വിദ്യാര്‍ത്ഥി സെക്‌സ് ചെയ്യാന്‍ ശ്രമിച്ചത് അധ്യാപിക കണ്ടെത്തി. അതിന് ശേഷം നടത്തിയ അന്വേഷണത്തിലാണ് 11 കാരന്റെ ഞെട്ടിപ്പിക്കുന്ന രതിവൈകൃതങ്ങള്‍ തിരിച്ചറിഞ്ഞത്. വലിയ രീതിയിലുള്ള ലൈംഗിക ചൂഷണങ്ങള്‍ക്ക് അപ്പോള്‍ തന്നെ വിദ്യാര്‍ത്ഥി ഇരയായിരുന്നു.

ആദ്യം എല്ലാം നിഷേധിച്ചു, പിന്നെ

പിടിക്കപ്പെട്ടപ്പോള്‍ 11 കാരന്‍ ആദ്യം എല്ലാ കുറ്റവും നിഷേധിക്കുകയാണ് ചെയ്തത്. എന്നാല്‍ മറ്റ് വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ കൃത്യമായ മൊഴി നല്‍കിയതോടെ കോടതിയ്ക്ക് മുന്നില്‍ തെറ്റ് ഏറ്റുപറഞ്ഞു. ഏഴ് തരം കുറ്റങ്ങളാണ് ഈ വിദ്യാര്‍ത്ഥി ചെയ്തിട്ടുള്ളത്.

 മിണ്ടരുതെന്ന് ഭീഷണിപ്പെടുത്തി

വിദ്യാര്‍ത്ഥികള്‍ പരസ്പരം വീടുകള്‍ സന്ദര്‍ശിക്കുന്നത് പതിവായിരുന്നു. അതിനിടയിലാണ് ഇതെല്ലാം സംഭവിച്ചിരുന്നത്. പീഡിപ്പിച്ച വിദ്യാര്‍ത്ഥികളോടെല്ലാം ഇക്കാര്യം പുറത്ത് പറയരുതെന്ന് പറഞ്ഞ് ഭീഷണിയും ഉയര്‍ത്തിയിരുന്നു.

കൗമാരത്തില്‍ പ്രസവിച്ച അമ്മ

കുട്ടിയുടെ കുറ്റമല്ല, വളര്‍ത്തിയതിന്റെ കുറ്റം ആണ് ന്നൊയിരുന്നു കോടതിയുടെ വിലയിരുത്തല്‍. കൗമാരത്തില്‍ തന്നെ പ്രസവിച്ച അമ്മയാണ് കുട്ടിയ്ക്കുള്ളത്. കുറ്റം മുഴുവന്‍ അമ്മയുടെ വളര്‍ത്തുദോഷം ആണെന്ന് കോടതി നിരീക്ഷിച്ചു.

രോഗമാണിത്... വേറെ നിവൃത്തിയില്ല

രക്ഷിതാക്കളില്‍ നിന്ന് വേണ്ടത്ര ശ്രദ്ധ കിട്ടാത്ത കുട്ടികളില്‍ കാണുന്ന ഒരു മാനസിക രോഗമാണ് വിദ്യാര്‍ത്ഥിയ്ക്ക് എന്ന് കണ്ടെത്തിയിട്ടുണ്ട്. അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി എന്ന രോഗമാണ് ഇത്. കുട്ടിയ്ക്ക് ഓട്ടിസം ഉണ്ടോ എന്നും സംശയിക്കുന്നുണ്ട്.

ജയിലില്‍ തന്നെ കഴിയേണ്ട കുറ്റം... പക്ഷേ

ഒരു മുതിര്‍ന്ന ആളാണ് ഇതെല്ലാം ചെയ്തതെങ്കില്‍ അയാള്‍ക്ക് പിന്നെ ജയിലില്‍ നിന്ന് ഇറങ്ങാന്‍ പോലും കഴിയില്ലെന്നായിരുന്നു ജഡ്ജി നിരീക്ഷിച്ചത്. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയുടെ കാര്യത്തില്‍ അത് സാധ്യമല്ലെന്നും കോടതി പറഞ്ഞു. ഇരകളാക്കപ്പെട്ട വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ അത് ആഗ്രഹിക്കുന്നുണ്ടാകാമെന്നും കോടതി പറഞ്ഞു.

മുത്തശ്ശിക്കൊപ്പം

വിദ്യാര്‍ത്ഥി ഇപ്പോള്‍ അമ്മയ്‌ക്കൊപ്പം അല്ല താമസം. മുത്തശ്ശിയ്‌ക്കൊപ്പമാണ്. അതിന് ശേഷം വിദ്യാര്‍ത്ഥിയുടെ സ്വഭാവത്തില്‍ ഗുണകരമായ ഏറെ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നാണ് പറയുന്നത്. കുട്ടിയെ കൂടുതല്‍ മെച്ചപ്പെട്ട പുനരധിവാസ കോഴ്‌സുകളില്‍ പങ്കെടുപ്പിക്കാനും കോടി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

English summary
AN 11-YEAR-OLD schoolboy has admitted seven counts of rape and sexual assault on boys under 13 after watching porn. Magistrates were told internet smut and poor parenting were to blame for the attacks carried out by the boy, now 13.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more