കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്രംപിന്റെ വാദങ്ങളെല്ലാം പൊള്ള: പാകിസ്താനെയും സൗദിയെയും യുഎസിന് ഭയം, മുന്നിലുള്ളത് മുസ്ലിം വൈര്യം!!!

Google Oneindia Malayalam News

വാഷിംഗ്ടണ്‍: അമേരിക്കയിലേക്കുള്ള മുസ്ലിം സഞ്ചാരികളുടെ വരവ് തടയാനുള്ള ആശയത്തിന് ഡൗണാള്‍ഡ് ട്രംപ് തുടക്കമിടുന്നത് 2015 ഡിസംബറിലാണ്. സയീദ് റിസ് വാനും ഭാര്യ തഷ്ഫീന്‍ മാലിക്കും ചേര്‍ന്ന് കാലിഫോര്‍ണിയയിലെ സാന്‍ ബെര്‍ണാഡിനോയില്‍ വച്ച് 14 പേരെ വെടിവെച്ചുകൊന്നതിനെ തുടര്‍ന്നായിരുന്നു ഇത്. എന്നാല്‍ ഏഴ് മുസ്ലിം ഭൂരിപക്ഷ രാഷ്ട്രങ്ങളില്‍ നിന്നുള്ള സഞ്ചാരികളെയും അഭയാര്‍ത്ഥികളെ വിലക്കിക്കൊണ്ടുള്ള പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് ഇതിനൊപ്പം ചേര്‍ത്ത് വായിക്കാനാവില്ല.

മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തുന്നതുകൊണ്ട് അമേരിക്കയുടെ മണ്ണില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍സ ഇല്ലാതാക്കാനാവില്ലെന്ന വിമര്‍ശനവുമായി ഇറാന്‍ ഉള്‍പ്പെടെയുള്ള മുസ്ലിം രാഷ്ട്രങ്ങള്‍ ട്രംപിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ ഉലച്ച വേള്‍ഡ് ട്രേഡ് ഉള്‍പ്പെടെയുള്ള ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരെ വിലക്കുള്ള രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താത്തതിന് പിന്നിലും ദുരൂഹതകളുണ്ട്.

 അഭയാര്‍ത്ഥികള്‍ കുറ്റക്കാരോ

അഭയാര്‍ത്ഥികള്‍ കുറ്റക്കാരോ

1980ല്‍ അമേരിക്കയില്‍ പ്രാബല്യത്തില്‍ വന്ന അഭയാര്‍ത്ഥി നിയമത്തില്‍ അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ കൃത്യമായ നടപടി ക്രമങ്ങളുണ്ടായിരുന്നു. സിറിയന്‍ പൗരന്മാര്‍ ഉള്‍പ്പെടെ അമേരിക്ക അഭയം നല്‍കിയ ആരും രാജ്യത്ത് വിനാശകരമായ ആക്രമണങ്ങള്‍ നടത്തിയിട്ടില്ലെന്നും സിഎന്‍എന്‍ കാറ്റോ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഭീകരാക്രമണം നിയമത്തിന് മുമ്പ്

ഭീകരാക്രമണം നിയമത്തിന് മുമ്പ്

1980ന് മുമ്പ് രാജ്യത്തെത്തിയ മൂന്ന് മൂന്ന് ക്യൂബന്‍ അഭയാര്‍ത്ഥികള്‍ ഭീകരാക്രമണം നടത്തിയിരുന്നതായും മൂന്ന് പേര്‍ കൊല്ലപ്പെട്ടതായും കുടിയേറ്റക്കാരും ഭീകരവാദവും എന്ന വിഷയത്തില്‍ കേറ്റോ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

അമേരിക്കയ്ക്ക് ശത്രു അമേരിക്ക തന്നെ

അമേരിക്കയ്ക്ക് ശത്രു അമേരിക്ക തന്നെ

അമേരിക്കയില്‍ നടക്കുന്ന ഭീകരാക്രമണങ്ങള്‍ക്ക് പിന്നില്‍ അമേരക്കന്‍ പൗരന്മാരും അമേരക്കയില്‍ കഴിഞ്ഞുവരുന്ന മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരുമാണ്. എന്നാല്‍ ഇവര്‍ അമേരിക്ക വിലക്കേര്‍പ്പെടുത്തിയിട്ടുള്ള ഏഴ് മുസ്ലിം രാഷ്ട്രങ്ങളില്‍ നിന്നുള്ളവരല്ലെന്നും പഠനത്തില്‍ വ്യക്തമാക്കുന്നു. സാന്‍ ബെര്‍ണാഡിനോ, ഒര്‍ലാന്‍ഡോ, ബോസ്റ്റണ്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളില്‍ നടന്ന ഭീകരാക്രമണങ്ങള്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ പേരിലായിരുന്നുവെന്നും വ്യക്തമാക്കുന്നു.

അമേരിക്കന്‍ പൗരന്‍

അമേരിക്കന്‍ പൗരന്‍

28കാരനായ അമേരിക്കന്‍ പൗരന്‍ ഫറൂഖ്, പാകിസ്താനില്‍ ജനിച്ച് സൗദിയില്‍ വളര്‍ന്ന 29 കാരിയായ തഷ്ഫീന്‍ മാലിക് എന്നിവരാണ് സാന്‍ ബെര്‍ണിഡാന്‍ഡോ
ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. കെ 1 ഫിയാന്‍സേ വിസയില്‍ അമേരിക്കയില്‍ എത്തിയ മാലിക് പിന്നീട് അമേരിക്കയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു.

 പാകിസ്താനും സൗദിയ്ക്കും വിലക്കില്ലേ

പാകിസ്താനും സൗദിയ്ക്കും വിലക്കില്ലേ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ ഉത്തരവോടെ ലിബിയ, സുഡാന്‍, യെമന്‍, സൊമാലിയ, സിറിയ, ഇറാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള അഭയാര്‍ത്ഥികളുടേയും സഞ്ചാരികളുടേയും വരവ് നിയന്ത്രിക്കാന്‍ മാത്രമേ കഴിയുകയുള്ളൂവെന്നും ഇത് സൗദിയില്‍ നിന്നും പാകിസ്താനില്‍ നിന്നുമുള്ളവരുടെ വരവ് നിയന്ത്രിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. ഇരു രാജ്യങ്ങളുടേയും കെ 1 ഫിയാന്‍സേ വിസാ പദ്ധതി ഇപ്പോഴും പ്രാബല്യത്തിലുണ്ട്.

ന്യൂയോര്‍ക്ക്, ന്യൂ ജഴ്‌സി സ്‌ഫോടനങ്ങള്‍

ന്യൂയോര്‍ക്ക്, ന്യൂ ജഴ്‌സി സ്‌ഫോടനങ്ങള്‍

2016 സെപ്ചതംബര്‍ 17നുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ അഹമ്മദ് ഖാന്‍ റഹിമിയാണ് പ്രതിസ്ഥാനത്തുണ്ടായിരുന്നത്. ന്യൂ ജഴ്‌സിയിലും ന്യൂയോര്‍ക്കിലെ ചെല്‍സിയയിലും ഉണ്ടായ സ്‌ഫോടനത്തില്‍ 29 പേരാണ് കൊല്ലപ്പെട്ടത്. അഫ്ഗാന്‍ പൗരനായിരുന്ന റഹിമി 1995ലാണ് അമേരിക്കയില്‍ അഭയം തേടുന്നത്. ആക്രമണത്തിന് മുമ്പ് റഹിമി പാകിസ്താനിലും അഫ്ദഗാനിസ്താനിലും കഴിഞ്ഞതിനുള്ള തെളിവുകള്‍ അമേരിക്കയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പാകിസ്താനോ അഫ്ഗാനിസ്താനോ അമമേരിക്ക വിലക്കിയ രാഷ്ട്രങ്ങളില്‍ ഉള്‍പ്പെടുന്നില്ല എന്നതാണ് മറ്റൊരു വസ്തുത.

ഒര്‍ലാന്‍ഡോ നൈറ്റ് ക്ലബ്ബ് ആക്രമണം

ഒര്‍ലാന്‍ഡോ നൈറ്റ് ക്ലബ്ബ് ആക്രമണം

2016ല്‍ 49 പേരുടെ മരണത്തിനിടയാക്കിയ ഒര്‍ലാന്‍ഡോ ഗേ നൈറ്റ് ക്ലബ്ബ് ആക്രമണത്തിന് പിന്നില്‍ ഫ്‌ളോറിഡയില്‍ താമസിക്കുന്ന അമേരിക്കന്‍ പൗരന്‍ ഒമര്‍ മാത്തീന്‍ ആയിരുന്നു. അഫ്ഗാന്‍ രക്ഷിതാക്കളുടെ മകനായ മാത്തീനിന്റെ ജനനം ന്യൂയോര്‍ക്കിലായിരുന്നു. ഐസിസിന് സഹായങ്ങള്‍ നല്‍കിയ സംഭവത്തില്‍ മാത്തീനിന്റെ വിധവ നൂര്‍ സല്‍മാനെ ജനുവരി ആദ്യം അറസ്റ്റ് ചെയ്തിരുന്നു. കാലിഫോര്‍ണിയയില്‍ ജനിച്ച് വളര്‍ന്ന നൂറിന്റെ കുടുംബം പിന്നീട് നൂയോര്‍ക്കിലേയ്ക്ക് മാറിത്താമസിക്കുകയായിരുന്നു.

ബോസ്റ്റണ്‍ മാരത്തണ്‍ ആക്രമണം

ബോസ്റ്റണ്‍ മാരത്തണ്‍ ആക്രമണം

2013ലെ ബോസ്റ്റണ്‍ മാരത്തണ്‍ ബോംബ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് കിര്‍ഗിസ്ഥാന്‍ പൗരന്മാരായ ടമര്‍ലാന്‍, ഡോസ്‌കര്‍ സര്‍ണേവ് എന്നിവരാണ്. എട്ട് വയസ്സ് പ്രായമുള്ളപ്പോഴാണ് സര്‍ണേവിന്റെ കുടുംബം ചെച്‌നിയയില്‍ നിന്ന് അമേരിക്കയിലേക്ക് അഭയാര്‍ത്ഥികളായി കുടിയേറുന്നത്.

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം

2011 സെപ്തംബര്‍ 15ന് നടന്ന വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ 19 പേരായിരുന്നു കൊല്ലപ്പെട്ടത്. സൗദി അറേബ്യ, ഈജിപ്ത്, ലെബനന്‍, യുഎഇ പൗരന്മാരായിരുന്നു വേള്‍ഡ് ട്രേഡ് ആക്രമണം പദ്ധതിയിട്ട് നടപ്പിലാക്കിയത്. എന്നാല്‍ ഈ രാഷ്ട്രങ്ങളൊന്നും അമേരിക്ക പ്രവേശനം വിലക്കിയ രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല.

English summary
No person accepted to the United States as a refugee, Syrian or otherwise, has been implicated in a major fatal terrorist attack since the Refugee Act of 1980 set up systematic procedures for accepting refugees into the United States, according to an analysis of terrorism immigration risks by the Cato Institute.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X