• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

നൂറുകണക്കിന് ഐഎസ്‌ഐഎല്‍ പോരാളികള്‍ സിറിയയില്‍ കീഴടങ്ങിയതായി എസ്ഡിഎഫ്

  • By Desk

ഡമാസ്കസ്: വടക്കു കിഴക്കന്‍ സിറിയയില്‍ നിന്നും 400 ഐസിസ് പോരാളികളെ പിടികൂടിയതായി കുര്‍ദിഷ് സൈന്യം. സായുധ സംഘത്തിന്റെ അവസാന അധീന പ്രദേശത്ത് നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കവെയാണ് യുഎസ് പിന്തുണയോടെയുള്ള കുര്‍ദിഷ് സൈന്യം ഇവരെ പിടികൂടിയത്. ദെയര്‍ അസ് സോര്‍ പ്രവിശ്യയിലെ ബാഗ്‌ഹോസ് ഏറ്റെടുക്കാന്‍ നടത്തിയ ശ്രമത്തിനൊടുവില്‍ നൂറുകണക്കിന് ഐസിസ് പോരാളികളാണ് കീഴടങ്ങിയതെന്ന് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സിലെ മുതിര്‍ന്ന തലവന്‍ ബുധനാഴ്ച അറിയിച്ചു.

ജെയ്ഷയുടെ കേന്ദ്രത്തില്‍ തുളച്ച് കയറിയത് ലേസര്‍ ബോംബ്! ദൃശ്യങ്ങള്‍ പുറത്ത്! നാലിടത്ത്

 കീഴടങ്ങാന്‍ കൂടുതല്‍ പേര്‍

കീഴടങ്ങാന്‍ കൂടുതല്‍ പേര്‍

അതേ സമയം കീഴടങ്ങാന്‍ കൂട്ടാക്കാത്ത നിരവധി പേര്‍ ഇനിയും പ്രദേശത്ത് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടായിരത്തിലധികം പേരെയാണ് ബാഗ്‌ഹോസില്‍ നിന്നും കഴിഞ്ഞ ദിവസം ഒഴിപ്പിച്ചത്. ഇവരില്‍ ഉള്‍പ്പെടുന്നവരാണ് കീഴടങ്ങിയവര്‍. ഇവരെ ട്രക്കുകളില്‍ ദൂരെയുള്ള സ്ഥലത്തേക്ക് മാറ്റി ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും അവര്‍ക്ക് ആവശ്യത്തിന് വെള്ളവും ഭക്ഷണവും നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 നീക്കം യുഎസ് പിന്തുണയോടെ

നീക്കം യുഎസ് പിന്തുണയോടെ

യൂഫ്രട്ടീസ് നദിയുടെ കിഴക്ക് ബാഗ്‌ഹോസില്‍ യുഎസ് പിന്തുണയോടെ നടത്തിയ നീക്കമാണ് ആളുകളെ നീക്കം ചെയ്യാന്‍ സഹായകമായത്. ഇപ്പോള്‍ തോറ്റാലും ഇസ്ലാമിക് സ്റ്റേറ്റ് പൂര്‍വാധികം ശക്തിയോടെ തിരിച്ചു വരുമെന്ന് ബാഗ്‌ഹോസില്‍ നിന്നും ഒഴിപ്പിക്കപ്പെട്ട ജനങ്ങള്‍ രോഷത്തോടെ പറയുന്നു. കൂടാതെ കുര്‍ദിഷ് സൈന്യം മാറ്റിപാര്‍പ്പിച്ച സംഘത്തിലെ സ്ത്രീകളും ഐഎസിനെ പ്രശംസിച്ച് കൊണ്ടാണ് സംസാരിക്കുന്നത്, അവര്‍ മാധ്യമപ്രവര്‍ത്തകരോട് ദേഷ്യപ്പെടുകയും ചെയ്തു. 'ഇസ്ലാമിക് സ്റ്റേറ്റ് തുടരും, ദൈവം വലിയവനാണ്, ദൈവം വലിയവനാണ്, ഇസ്ലാമിക് സ്റ്റേറ്റ് തുടരും,' എന്നവര്‍ വിളിച്ച് പറയുന്നു. 4 വര്‍ഷമായി തുടരുന്ന അന്താരാഷ്ട്ര ശ്രമങ്ങള്‍ക്കൊടുവിലാണ് സൈന്യത്തിന് ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരെ ഇല്ലാതാക്കി ബാഗ്‌ഹോസ് തിരിച്ചു പിടിക്കാനായത്.

 ഐസിസ് മേഖല ശാന്തമെന്ന്

ഐസിസ് മേഖല ശാന്തമെന്ന്

ഏതെങ്കിലും തരത്തിലുള്ള സമയചട്ടക്കൂടങ്ങള്‍ പാടില്ലെന്ന് കഴിഞ്ഞ പോരാട്ടത്തിലൂടെ പഠിച്ചതായി യുഎസ് നേതൃത്വത്തിലുള്ള സഖ്യത്തെ പിന്തുണയ്ക്കുന്ന അമേരിക്കന്‍ വക്താവ് കേണല്‍ സെന്‍ റ്യാന്‍ പറഞ്ഞു. ഐഎസിസ് അധീന മേഖലയില്‍ നിന്നും ബുധനാഴ്ച യാതൊരു പ്രശ്‌നങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഫെബ്രുവരി 20 മുതല്‍ സ്ത്രീകളും കുട്ടികളും അടക്കം 10,000 ലേറെ പേര്‍ പ്രദേശത്ത് നിന്നും ട്രക്കുകളില്‍ മാറ്റിയിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും പിന്നീട് ഹസാക്ക് അല്‍-ഹോളിലെ വടക്കന്‍ മേഖലയിലെ ക്യാമ്പിലേക്ക് കൊണ്ടുപോയി, ഇവരില്‍ തന്നെ സംശയം തോന്നിയവരെ തടവറയിലേക്ക് മാറ്റിയിട്ടുണ്ട്. അല്‍-ഹോള്‍ ക്യാമ്പ് ഇപ്പോള്‍ 55,000 ല്‍ അധികം ആളുകള്‍ക്ക് അഭയം നല്‍കിയിട്ടുണ്ട്. അവരില്‍ ബാഗ്‌ഹോസില്‍ നിന്ന് വന്നവരില്‍ പലരും ദുര്‍ബലരും, ക്ഷീണിതരും, വിശന്നിരിക്കുന്നവരുമാണ്.

ക്യാമ്പിലെത്തുന്നവര്‍

ക്യാമ്പിലെത്തുന്നവര്‍

സേവ് ദി ചില്‍ഡ്രണ്‍ ഉള്‍പ്പെടെയുള്ള സഹായ സംഘങ്ങള്‍ ഇവരുടെ കാര്യം നോക്കാന്‍ ബുദ്ധിമുട്ടുന്നതായി എന്‍.ജി.ഒകള്‍ പറയുന്നു. ബുധനാഴ്ച മാത്രം 4000 പേര്‍ എത്തിയതായി അന്താരാഷ്ട്ര സുരക്ഷാ ഏജന്‍സി പറയുന്നു. ഡിസംബര്‍ മുതല്‍ ക്യാംപില്‍ എത്തിയവരില്‍ 90 പേര്‍ മരണപ്പെട്ടതായും ഇവരില്‍ മൂന്നില്‍ രണ്ട് ഭാഗം കുട്ടികളും നവജാത ശിശുക്കളുമാണെന്നും റിപ്പോര്‍ട്ടുണ്ട്.

English summary
SDF says isl people surrenders in syria's baghose
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X