കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനയുടെ കണ്ടെത്തല്‍ വെറുതെ, വിമാനം അവിടേയും ഇല്ല

  • By Soorya Chandran
Google Oneindia Malayalam News

ബീജിങ്: മലേഷ്യന്‍ വിമാനത്തിന്റേതെന്ന് തോന്നിപ്പിക്കുന്ന അവശിഷ്ടങ്ങള്‍ കടലില്‍ കണ്ടെത്തിയ ചൈനീസ് ഉപഗ്രഹത്തിനും തെറ്റിയോ...? ഉപഗഹ്ര ചിത്രത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലും വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ട്.

രണ്ട് വിയറ്റ്നാം വിമാനങ്ങള്‍ ആണ് ചൈന നല്‍കിയ വിവരപ്രകാരം തിരച്ചില്‍ നടത്തിയത്. പക്ഷേ ഇവര്‍ക്ക് വിമാനത്തിന്റെ അവശിഷ്ടങ്ങളൊന്നും കണ്ടെത്താനായില്ല. തിരച്ചില്‍ സംഘത്തോടൊപ്പം ഉണ്ടായിരുന്ന റോ്‌റ്റേഴ്‌സ് ന്യൂസ് ഏജന്‍സി ലേഖകനാണ് ഇക്കാര്യം പുറത്ത് വിട്ടത്.

Reuters Malaysia FB

മൂന്ന് മണിക്കൂര്‍ പ്രദേശമാകെ ചുറ്റിപ്പറന്നിട്ടും ചൈനയുടെ ഉപഗ്രഹം പുറത്ത് വിട്ടത് പോലുള്ള ഒരു വസ്തുക്കളും കണ്ടെത്താന്‍ കഴിട്ടില്ല. വിമാനത്തിന് എയര്‍ ട്രാഫിക് കണ്‍ട്രോളുമായി ബന്ധം നഷ്ടപ്പെട്ട സ്ഥലത്തിനടുത്ത പ്രദേശമാണ് ചൈനയുടെ ഉപഗ്രഹ ചിത്രങ്ങളില്‍ പ്രതിപാദിച്ചിരുന്നത്.

മലേഷ്യയുടെ കിഴക്കന്‍ തീരത്തിനും വിയറ്റ്‌നാമിന്റെ തെക്കന്‍ തീരത്തിനും ഇടയിലായിട്ടാണ് ഈ വസ്തുക്കള്‍ കണ്ടത്. മൂന്ന് വ്യത്യസ്ത വലിപ്പത്തിലുള്ള വസ്തുക്കള്‍ സമുദ്രോപരിതലത്തില്‍ പൊങ്ങിക്കിടക്കുന്ന രീതിയില്‍ ആയിരുന്നു ചിത്രങ്ങള്‍. സര്‍ക്കാര്‍ വെബസൈറ്റിലൂടെയായിരുന്നു ചൈന ചിത്രങ്ങള്‍ പുറത്ത് വിട്ടത്.

329 യാത്രക്കാരുമായ കോലാലംപൂരില്‍ നിന്ന് ബീജിങിലേക്ക് പുറപ്പെട്ട വിമാനം കാണാതായിട്ട് ആറ് ദിവസം കഴിഞ്ഞു. അഞ്ച് ഇന്ത്യക്കാരും വിമാനത്തില്‍ ഉണ്ടായിരുന്നു.

English summary
Vietnam search fruitless at site where China satellite detected suspected plane debris
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X