സെര്‍ബിയയില്‍ കഫേയില്‍ വെടിവെയ്പ്പ്; അഞ്ച് മരണം
ബെല്‍ഗ്രേഡ്: ബംഗ്ലാദേശിലെ ഭീകരാക്രമണത്തിന്റെ ഭീതികളൊടുങ്ങും മുമ്പേ സെര്‍ബിയയിലെ കഫേയിലും വെടിവെപ്പ്. ശനിയാഴ്ച പുലര്‍ച്ചെ ഉത്തര സെര്‍ബിയിലെ ഒരു കഫേയില്‍ യന്ത്രത്തോക്കുമായി കടന്നുകയറിയ അക്രമി നടത്തിയ വെടിവെപ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. 22 പേര്‍ക്ക് പരിക്കേറ്റു. ഇവരില്‍ ഏഴുപേരുടെ നില ഗുരുതരമാണ്. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു.
സെര്‍ബിയയിലെ റെന്‍ജാനിന്‍ നഗരത്തിനു സമീപമാണ് വെടിവെപ്പുണ്ടായത്. പുലര്‍ച്ചെ 1.40 ഓടെയാണ് കഫേയില്‍ ആക്രമണം നടന്നത്. ഭാര്യക്ക് ഒപ്പം കഫേയിലെത്തിയ ശേഷം പുറത്തുപോയി വന്നപ്പോള്‍ ഭാര്യ ഏതാനും സുഹൃത്തുക്കള്‍ക്കൊപ്പം ഇരിക്കുന്നത് കണ്ട് പ്രകോപിതനായി തോക്കുമായി തിരിച്ചെത്തി വെടിവെപ്പു നടത്തുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഭാര്യയെയും മറ്റൊരു യുവതിയേയും കൊലപ്പെടുത്തിയ ശേഷമാണ് ഇയാള്‍ മറ്റുള്ളവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം.

30 വയസുകാരനായ അക്രമിയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇയാള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലമില്ലെന്ന് ആഭ്യന്തര മന്ത്രി നെബോജ്സ സ്റ്റെഫാനോവിക് പറഞ്ഞു. കൊലപാതകത്തിനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ റസ്‌റ്റോറന്റില്‍ അതിക്രമിച്ച് കയറിയ ഭീകരര്‍ നടത്തിയ വെടിവെയ്പ്പിന്റെ ഭീതികള്‍ അവസാനിക്കുന്നതിന് മുമ്പേയാണ് സെര്‍ബിയയിലെ വെടിവെയ്പ്പ്.












Click it and Unblock the Notifications