കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്‌ലാം:7 ആഴ്ച പിന്നിട്ട് സംഘര്‍ഷം!!ഇന്ത്യയും ചൈനയും ജാഗ്രതയില്‍!!നിരീക്ഷണം ശക്തം!!

  • By Anoopa
Google Oneindia Malayalam News

ദില്ലി: ഡോക്‌ലാം സംഘര്‍ം ആരംഭിച്ച് ഏഴ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ പരിഹാരം കാണാനാകാതെ ഇന്ത്യയും ചൈനയും. ചൈന നിരന്തരം മുന്നറിയിപ്പുകളും താക്കീതുകളുമായി രംഗത്തെത്തുമ്പോള്‍ പ്രശ്‌നത്തിന് ചര്‍ച്ചയിലൂടെ പരിഹാരം കാണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ ഇപ്പോഴും. അപ്പോഴും ശീതക്കാറ്റും തണുപ്പും വകവെയ്ക്കാതെ ഇരു രാജ്യങ്ങളുടെയും സൈനികര്‍ അതിര്‍ത്തി കാക്കുകയാണ്.

ഡോക്‌ലാമില്‍ നിന്നു നോക്കിയാല്‍ കാണാവുന്ന രീതിയിലാണ് ചൈനയുടെ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സൈനികര്‍ നിലയുറപ്പിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോക്‌ലാമില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്നത് 350 തോളം സൈനികരെയാണ്.

ചൈന വിന്യസിച്ചിരിക്കുന്നത് 800 ഓളം സൈനികരെ

ചൈന വിന്യസിച്ചിരിക്കുന്നത് 800 ഓളം സൈനികരെ

പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 800 ല്‍ താഴെ സൈനികരെ മാത്രമാണ് ചൈന ഡോക്‌ലാമിന്റെ വടക്കു ഭാഗത്ത് വിന്യസിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ഒരു മുഴുവന്‍ ബറ്റാലിയന്‍ പ്രദേശത്ത് ഇല്ലെന്നു ചുരുക്കം. സൈന്യം കൂടാരങ്ങള്‍ സ്ഥാപിച്ചാണ് ഇവിടെ തമ്പടിച്ചിരിക്കുന്നത്.

മുഖാഭിമുഖം

മുഖാഭിമുഖം

ഡോക്‌ലാമിനു വടക്കു ഭാഗത്തുള്ള 800 പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി സൈനികര്‍ക്കു പുറമേ ഡോക്‌ലാമില്‍ ഇന്ത്യ വിന്യസിച്ചിരിക്കുന്ന 350 തോളം സൈനികര്‍ക്കു മുഖാഭിമുഖമായി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 300 ഓളം സൈനികരും നിലയുറപ്പിച്ചിട്ടുണ്ട്. ഈ ഭാഗത്ത് 30 തോളം കൂടാരങ്ങള്‍ കെട്ടിയാണ് ചൈനീസ് സൈന്യം താമസിക്കുന്നത്.

 രണ്ടു മാസം

രണ്ടു മാസം

ഡോക്ലാം സംഘര്‍ഷം ആരംഭിച്ചിട്ട് രണ്ടു മാസത്തോളമായി. ഡോക്ലാമില്‍ ഇന്ത്യ നിയോഗിച്ചിരിക്കുന്നത് 350 ഓളം സൈനികരെയാണ്. ഓരോ രണ്ടു മണിക്കൂറിലും പുതിയ സൈനികര്‍. ഇരുരാജ്യങ്ങളിലെയും സൈനികര്‍ മീറ്ററുകള്‍ക്കപ്പുറമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ശീതക്കാറ്റിലും തണുപ്പിലും സൈനികര്‍ അതിര്‍ത്തി കാക്കുമ്പോള്‍ സമാധാനപരമായ ചര്‍ച്ച ഈ വിഷയത്തില്‍ ഇതുവരെ നടന്നിട്ടുമില്ല.

 രണ്ടാഴ്ച സമയം

രണ്ടാഴ്ച സമയം

സൈന്യത്തെ പിന്‍വലിക്കാന്‍ ഇന്ത്യക്ക് രണ്ടാഴ്ചത്തെ സമയം അനുവദിക്കുന്നുവെന്നാണ് ചൈന അവസാനമായി നല്‍കിയ മുന്നറിയിപ്പ്. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ ചൈന സൈനിക നീക്കത്തിലേക്ക് നീങ്ങുമെന്ന് ചൈനയുടെ ഓദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ലേഖനത്തില്‍ പറയുന്നു. പക്ഷേ പ്രശ്‌നം സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ഇന്ത്യ.

ചൈനയും സജ്ജം

ചൈനയും സജ്ജം

അതേസമയം സൈന്യത്തിന്റെ ശക്തി വിളിച്ചറിയിക്കാനുള്ള ഒരു ശ്രമവും രാജ്യം പാഴാക്കുന്നില്ല. പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ 90-ാം വാര്‍ഷികത്തില്‍ എല്ലാ ശക്തിയും വിളിച്ചോതിക്കൊണ്ടാണ് ചൈന പരേഡ് നടത്തിയത്. ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകര്‍ക്കായി ചൈന നടത്തിയ സന്ദര്‍ശന പരിപാടിയിലും സൈന്യം അഭ്യാസ പ്രകടനം നടത്തിയിരുന്നു.

യുദ്ധം പരിഹാരമല്ലെന്ന് ..

യുദ്ധം പരിഹാരമല്ലെന്ന് ..

തുടരെത്തുടരെ ചൈന യുദ്ധഭീഷണി മുഴക്കുമ്പോഴും യുദ്ധം ഒന്നിനും പരിഹാരമല്ലെന്നാണ് ഇന്ത്യ ആവര്‍ത്തിച്ചു പറയുന്നത്. ഉഭയകക്ഷി ചര്‍ച്ചയും ക്ഷമയും ഭാഷാപ്രയോഗങ്ങളിലെ സൂക്ഷ്മതയുമാണ് പ്രശ്നം പരിഹരിക്കാന്‍ സഹായിക്കുക എന്ന് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.

English summary
Seven weeks into standoff: China steps up troop presence at Doklamv
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X