കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇറാനില്‍ ശക്തമായ ഭൂചലനം, യുഎഇയിലും തുടര്‍ചലനങ്ങള്‍; ആശങ്ക വേണ്ടെന്ന് അധികൃതര്‍

Google Oneindia Malayalam News

അബുദാബി: യു എ ഇയില്‍ നേരിയ ഭൂചലനം. ഇറാനില്‍ റിക്ടര്‍ സ്‌കെയിലില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതിന് പിന്നാലെയാണ് യു എ ഇയിലും ഭൂചലനം ഉണ്ടായിരിക്കുന്നത്. പ്രാദേശിക സമയം രാവിലെ 7.37 നാണ് ഇറാനില്‍ ഭൂചലനം ഉണ്ടായത് എന്ന് യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം സ്ഥിരീകരിച്ചു.

യു എ ഇയിലെ വിവിധയിടങ്ങളിലെ താമസക്കാര്‍ക്ക് ഭൂചലനം അനുഭവപ്പെട്ടെങ്കിലും നാശനഷ്ടങ്ങളുണ്ടായിട്ടില്ലെന്നും ഫലമുണ്ടായില്ലെന്നും ദേശീയ കാലാവസ്ഥാ കേന്ദ്രം കൂട്ടിച്ചേര്‍ത്തു. ഫര്‍ണിച്ചറുകള്‍ കുലുങ്ങുകയും 6-7 സെക്കന്‍ഡ് പ്രകമ്പനം അനുഭവിക്കുകയും ചെയ്തതായി പ്രദേശവാസികള്‍ ട്വിറ്ററില്‍ കുറിച്ചു.

f

യൂറോപ്യന്‍-മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ (ഇ എം എസ് സി) പ്രകാരം ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് 8 കിലോമീറ്റര്‍ താഴ്ചയില്‍ തെക്കന്‍ ഇറാന്‍ മേഖലയിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം രേഖപ്പെടുത്തിയത്. അതേസമയം രണ്ട് ദിദിവസങ്ങള്‍ക്ക് മുന്‍പ് അഫ്ഗാനില്‍ വലിയ ഭൂചലനം ഉണ്ടായിരുന്നു.

1,150 പേരുടെ മരണത്തിനിടയാക്കിയ ഭൂകമ്പത്തെ രാജ്യം അതീവ നാശനഷ്ടങ്ങളാണ് നേരിട്ടത്. ഇതേ തുടര്‍ന്ന് യു എ ഇ 30 ടണ്‍ സഹായം അഫ്ഗാനിസ്ഥാനിലേക്ക് അയച്ചതായി എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സി വെള്ളിയാഴ്ച റിപ്പോര്‍ട്ട് ചെയ്തു. സഹായത്തില്‍ ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെട്ടിരുന്നുവെന്നും യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശപ്രകാരമാണ് അയച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

 ഗുജറാത്ത് കലാപം: സാക്കിയ ജാഫ്രിയുടെ വികാരം ടീസ്റ്റ സെതല്‍വാദ് ചൂഷണം ചെയ്‌തോ? പരിശോധിക്കണമെന്ന് സുപ്രീംകോടതി ഗുജറാത്ത് കലാപം: സാക്കിയ ജാഫ്രിയുടെ വികാരം ടീസ്റ്റ സെതല്‍വാദ് ചൂഷണം ചെയ്‌തോ? പരിശോധിക്കണമെന്ന് സുപ്രീംകോടതി

ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഫൗണ്ടേഷനും എമിറേറ്റ്സ് റെഡ് ക്രസന്റും ചേര്‍ന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ ഏകോപനത്തോടെ ഈ ദൗത്യം ഏറ്റെടുത്തതെന്ന് വാം റിപ്പോര്‍ട്ട് ചെയ്തു.

അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ പ്രതികരണത്തില്‍ ദുരന്ത ബാധിതരായ കുടുംബങ്ങളെ സഹായിക്കാന്‍ തന്റെ ഏജന്‍സി മെഡിക്കല്‍ വിദഗ്ധരെയും ശുചിത്വ സാമഗ്രികളെയും വിന്യസിച്ചിട്ടുണ്ട് എന്ന് അഫ്ഗാനിസ്ഥാനിലെ യുനിസെഫ് പ്രതിനിധി ഡോ. മുഹമ്മദ് അയോയ പറഞ്ഞു.

എല്ലാം ആ ചിരിയിലുണ്ടല്ലോ; ഹണി റോസിന്റെ കിടിലന്‍ ചിത്രങ്ങള്‍ കണ്ടോ

പലയിടത്തും ജലം മലിനപ്പെട്ടതിനാല്‍ ദുരിത ബാധിത പ്രദേശത്ത് കോളറ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ഉണ്ടായ ഒരു തുടര്‍ചലനം കൂടുതല്‍ പേരുടെ ജീവന്‍ അപഹരിച്ചിരുന്നു. അതിനിടെ അഫ്ഗാനിസ്ഥാനില്‍ ഇപ്പോഴും പ്രവര്‍ത്തിക്കുന്ന എയ്ഡ് ഗ്രൂപ്പുകള്‍ ഭൂകമ്പം ബാധിച്ച പ്രദേശത്തേക്ക് മെഡിക്കല്‍ സപ്ലൈകളും ഭക്ഷണവും ടെന്റുകളും ലഭ്യമാക്കാന്‍ ശ്രമിക്കുന്നുണ്ട്.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

ഭക്ഷണസാധനങ്ങളും മറ്റ് അവശ്യസാധനങ്ങളുമുള്ള ട്രക്കുകളും പാകിസ്ഥാനില്‍ നിന്ന് എത്തിയിരുന്നു. കൂടാതെ ഇറാനില്‍ നിന്നും ഖത്തറില്‍ നിന്നും മാനുഷിക സഹായം നിറച്ച വിമാനങ്ങളും ഇറക്കിയിരുന്നു. മാനുഷിക സഹായം എത്തിക്കുന്നത് ഏകോപിപ്പിക്കാന്‍ ഇന്ത്യ ഒരു സാങ്കേതിക സംഘത്തെ തലസ്ഥാനമായ കാബൂളിലേക്ക് അയച്ചു. തങ്ങളുടെ സഹായം യുഎന്‍ ഏജന്‍സിക്കും അഫ്ഗാന്‍ റെഡ്ക്രസന്റ് സൊസൈറ്റിക്കും കൈമാറുമെന്ന് ഇന്ത്യ അറിയിച്ചു.

English summary
Several UAE residents reported they feeling earthquake struck in Saturday morning
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X