പെണ്‍വാണിഭം; ഇന്ത്യന്‍ സഹോദരങ്ങള്‍ക്ക് 40 വര്‍ഷം തടവ്
ലണ്ടന്‍: ജോലിക്കെന്ന വ്യാജേന കടത്തിക്കൊണ്ടുവന്ന നൂറിലധികം യുവതികളെ പെണ്‍വാണിഭത്തിനായി ഉപയോഗിച്ച കുറ്റത്തിന് ഇന്ത്യന്‍ സഹോദരങ്ങള്‍ക്ക് ലണ്ടന്‍ കോടതി 40 വര്‍ഷവും ആറുമാസവും തടവിന് വിധിച്ചു. ക്രോയിഡണ്‍ കോടതിയാണ് സഹോദരങ്ങളായ വിശ്വാല്‍ ചൗധരി(35), കുനാല്‍ ചൗധരി(25) എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതും ശിക്ഷ വിധിക്കുകയും ചെയ്തത്.
വീട്ടുജോലികള്‍ക്കും ക്ലീനിംഗ് ജോലികള്‍ക്കും ആളെ ആവശ്യമുണ്ടെന്ന വാഗ്ദാനം നല്‍കി ഹംഗറിയില്‍ നിന്നാണ് ഇവര്‍ യുവതികളെ ലണ്ടനിലെത്തിച്ചത്. ലണ്ടനിലെത്തിയ ഉടന്‍ പാസ്‌പോര്‍ട്ട് പിടിച്ചുവാങ്ങുകയും പിന്നീട് പ്രതികളുടെ നിയന്ത്രണത്തിലുള്ള നാല്‍പ്പതോളം പെണ്‍വാണിഭ കേന്ദ്രങ്ങളിലേക്ക് അയക്കുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുകയോ ഫോണ്‍ ചെയ്യുകയോ ചെയ്താല്‍ കൊല്ലുമെന്ന് ഭീഷണപ്പെടുത്തി.

ഒരു ദിവസം 20 പുരുഷന്മാരുമായെങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ ഇവര്‍ ഭീഷണിപ്പെടുത്തിയും ശിക്ഷിച്ചും നിര്‍ബന്ധിച്ചിരുന്നെന്ന് ഇവരുടെ കൈയ്യിലകപ്പെട്ട ഒരു യുവതി കോടതിയില്‍ മൊഴി നല്‍കിയിരുന്നു. 2007 മുതല്‍ 2013 വരെയുളള ആറു വര്‍ഷകാലത്തോളം ഇത്തരത്തില്‍ ഇവര്‍ യുവതികളെ ലൈംഗിക വ്യാപാരത്തിന് ഇരയാക്കി.
ഒടുവില്‍ 2013 ലാണ് ഇവര്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍ അകപ്പെടുന്നത്. സ്ത്രീകളെ കൊടിയ പീഡനത്തിന് ഇരയാക്കിയ പ്രതികള്‍ കടുത്ത ശിക്ഷ അര്‍ഹിക്കുന്നുണ്ടന്ന് കോടതി വ്യക്തമാക്കി. അന്വേഷണ സംഘത്തെ അഭിനന്ദിച്ച കോടതി സ്ത്രീകളുടെ സുരക്ഷയ്ക്കായി കൂടതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചു.












Click it and Unblock the Notifications