കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷാരൂഖ് ഖാന്‍ ദുബായില്‍ വീണ്ടും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക്

  • By Gokul
Google Oneindia Malayalam News

ദുബൈ: സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് എസ്.ആര്‍.കെ ബുലവാഡ് എന്ന പേരില്‍ റാസല്‍ ഖൈമയില്‍ ആരംഭിച്ച റിയല്‍ എസ്റ്റേറ്റ് ബിസിനസ് സ്തംഭിച്ചശേഷം ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന്‍ വീണ്ടും റിയല്‍ എസ്റ്റേറ്റ് മേഖലയിലേക്ക് കടക്കുന്നു. പി.എ.എല്‍ ഡവലപ്‌മെന്റ്, അരിസ്‌ട്രോക്രാറ്റ് റിയല്‍ എസ്‌റ്റേറ്റ് ഡവലപ്‌മെന്റ്, പസഫിക് വെഞ്ച്വേഴ്‌സ് എന്നിവരുടെ സംയുക്ത സംരഭമായ റോയല്‍ എസ്‌റ്റേറ്റ് പ്രിമീയം ലൈഫ്‌സ്‌റ്റൈല്‍ ഡവലപ്‌മെന്റ് പദ്ധതിയുമായാണ് ഷാരൂഖിന്റെ രണ്ടാം വരവ്.

ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്കിന് സമീപം വീടുകളും അപാര്‍ട്‌മെന്റുകളും കടകളും ഹോട്ടലുകളും ഓഫീസുകളും എല്ലാം അടങ്ങുന്ന ടൗണ്‍ഷിപ്പ് ആയാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഷാരൂഖ് ഖാന്‍ ആണ് പദ്ധതിയുടെ ബ്രാന്റ് അംബാസിഡര്‍. ഷാറൂഖിന്റെ ഭാര്യ ഗൗരി ഖാന്റെ ഡിസൈനിംഗ് സ്ഥാപനത്തിനാണ് ഇന്റീരിയല്‍ ഡിസൈനിംഗ് നല്‍കിയിരിക്കുന്നത്.

shahrukh

230 കോടി ദിര്‍ഹം മുതല്‍മുടക്കി തുടങ്ങുന്ന പദ്ധതിയുടെ ലോഞ്ചിങ്ങ് ബുധനാഴ്ച രാത്രി ഹോട്ടല്‍ മദീനത്ത് ജുമൈറയില്‍ നടന്നു. നല്ല സൗകര്യമുള്ള വീട് താങ്ങാനാകുന്ന വിലയ്ക്ക് നല്‍കാന്‍ കഴിയുന്നതാകണം പദ്ധതിയെന്നാണ് തന്റെ ആഗ്രഹമെന്ന് ഷാരൂഖ് ഖാന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. എത്ര ചെറുതാണെങ്കിലും വീടിനോടുള്ള മനുഷ്യരുടെ അറ്റാച്ച്‌മെന്റെ വലുതാണെന്ന് ഷാരൂഖ് പറഞ്ഞു.

തന്റെ അഹമ്മദാബാദിലുള്ള ആദ്യവീട് അങ്ങിനെയാണ് തനിക്കിപ്പോഴും പ്രിയപ്പെട്ടതാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയില്‍ ഷാരൂഖ് ഖാനും മുതല്‍മുടക്കിയിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ അതേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടിയൊന്നും നല്‍കിയില്ല. റാസല്‍ ഖൈമയിലെ പ്രൊജക്റ്റ് തുടരുന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നും അദ്ദേഹം അറിയിച്ചു.

English summary
Bollywood super star Shah Rukh Khan launches real estate project in Dubai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X