
സാനിയയുമായി വേര്‍പിരിഞ്ഞോ..? മകന്‍, കുടുംബം, ടോക്ക് ഷോ..; ഒടുവില്‍ പ്രതികരിച്ച് ഷൊയ്ബ് മാലിക്
ദുബായ്: കഴിഞ്ഞ കുറെ നാളുകളായി സോഷ്യല്‍ മീഡിയയില്‍ പ്രധാന ചര്‍ച്ചാ വിഷയം ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മില്‍ വിവാഹ മോചിതരാകാന്‍ പോകുന്നു എന്ന വാര്‍ത്തയാണ്. എന്നാല്‍ സാനിയ മിര്‍സയോ ഷൊയ്ബ് മാലിക്കോ ഇതിനോട് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിരുന്നില്ല. ഇതിനിടെ ഇരുവരും ഒന്നിച്ച് എത്തുന്ന ടോക് ഷോയും പ്രഖ്യാപിച്ചിരുന്നു.
ഇപ്പോഴിതാ വിവാഹ മോചന വാര്‍ത്തയില്‍ പ്രതികരിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഷൊയ്ബ് മാലിക്. എക്‌സ്പ്രസ് ട്രിബ്യൂണിനോട് സംസാരിക്കവെ ആയിരുന്നു ഷൊയ്ബ് മാലിക്ക് വിവാഹ മോചന വാര്‍ത്തകളോട് പ്രതികരിച്ചത്. അതോടൊപ്പം സാനിയ മിര്‍സക്കൊപ്പം ചെയ്യാനിരിക്കുന്ന ദി മിര്‍സ മാലിക് ഷോയെ ക്കുറിച്ചും ഷൊയ്ബ് മാലിക്ക് സംസാരിക്കുന്നുണ്ട്. വിശദാംശങ്ങള്‍ നോക്കാം.

സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും 2010 ലായിരുന്നു വിവാഹിതരായത്. വിവാഹശേഷം ഇരുവരും ദുബായില്‍ താമസിച്ച് വരികയായിരുന്നു. ഇതിനിടെ ഇരുവരും ക്രിക്കറ്റിലും ടെന്നീസിലും ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. സാനിയ മിര്‍സ വിവാഹശേഷം ടെന്നീസ് കോര്‍ട്ടില്‍ നിന്ന് നിരവധി വിജയങ്ങളും സ്വന്തമാക്കിയിരുന്നു. 2018 ലാണ് സാനിയ മിര്‍സയ്ക്കും ഷൊയ്ബ് മാലിക്കിനും ഇഹ്സാന്‍ മിര്‍സ മാലിക് എന്ന മകന്‍ ജനിക്കുന്നത്.
ഗുജറാത്ത് ഫലം: പ്രതിപക്ഷ നേതൃസ്ഥാനവും കയ്യാലപ്പുറത്ത്; കോണ്ഗ്രസ് പടുകുഴിയില്

ഇഹ്സാന്റെ നാലാം ജന്മദിനാമായിരുന്നു ഈ ഒക്ടോബര്‍ 31 ന്. ഈ ജന്മദിനാഘോഷത്തിന് പിന്നാലെയാണ് സാനിയ മിര്‍സയും ഷൊയ്ബ് മാലിക്കും തമ്മില്‍ അസ്വാരസ്യങ്ങളുണ്ട് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്ന് തുടങ്ങിയത്. ഇഹ്‌സാന്റെ ജന്മദിനാഘോഷത്തില്‍ ഇരുവരും പങ്കെടുത്തിരുന്നു. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ ഷൊയ്ബ് മാലിക്ക് പങ്കുവെച്ചിരുന്നു എങ്കിലും സാനിയ മിര്‍സ മകനൊപ്പമുള്ള ചിത്രമായിരുന്നു പങ്കുവെച്ചിരുന്നത്.
ഉപതെരഞ്ഞെടുപ്പുകളില് തകര്ന്നടിഞ്ഞ് ബിജെപി; നേട്ടമുണ്ടാക്കി എസ്പിയും കോണ്ഗ്രസും

ഇതിന് പിന്നാലെ ഓരോ ദിവസങ്ങളിലും സാനിയ മിര്‍സ താന്‍ പ്രയാസമേറിയ ദിവസങ്ങളിലൂടെ ആണ് കടന്ന് പോകുന്നത് എന്ന തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പങ്കുവെച്ചിരുന്നു. ഇതോടെ ഇരുവരുടെ വിവാഹമോചന വാര്‍ത്തകള്‍ ബലപ്പെട്ടു. ഇരുവരും വിവാഹമോചിതരായിട്ടുണ്ട് എന്നും ചില നിയമപ്രശ്നങ്ങള്‍ കാരണമാണ് ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിക്കാത്തത് എന്നും പാകിസ്ഥാന്‍ മാധ്യമങ്ങള്‍ ഷൊയ്ബ് മാലിക്കുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
ഗുജറാത്ത് ഫലം: ഇനി ബിജെപി vs ആപ്പ്? കോണ്ഗ്രസ് കോട്ടകള് 'മാത്രം' തൂത്തുവാരുന്ന ആം ആദ്മി

എന്നാല്‍ ഇതിനോടൊന്നും പ്രതികരിക്കാതിരുന്ന ഇരുവരും ഇപ്പോഴിതാ നിശബ്ദത ഖണ്ഡിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എക്‌സ്പ്രസ് ട്രിബ്യൂണിനോട് സംസാരിക്കവേ ഷൊയ്ബ് മാലിക് ആണ് വിവാഹ മോചന വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തെത്തിയത്. മറ്റൊരാളുടെ വ്യക്തജീവിതത്തില്‍ കടന്ന് കയറിയുള്ള നിരന്തരമായ മാധ്യമ സമ്മര്‍ദ്ദത്തെ താന്‍ പ്രോത്സാഹിപ്പിക്കില്ല എന്ന് ഷൊയ്ബ് മാലിക് പറഞ്ഞു.

അത് ഞങ്ങളുടെ വ്യക്തിപരമായ കാര്യമാണ്. ഈ ചോദ്യത്തിന് ഞാനോ എന്റെ ഭാര്യയോ ഉത്തരം നല്‍കുന്നില്ല. ഞങ്ങളെ വെറുതെ വിടൂ, എന്നായിരുന്നു ഷൊയ്ബ് മാലിക് പറഞ്ഞത്. അതേസമയം സാനിയ മിര്‍സയും ഒന്നിച്ചുള്ള ടോക് ഷോയെ കുറിച്ചും ഷൊയ്ബ് മാലിക്ക് സംസാരിച്ചു. ഇത്തരം ടോക് റിയാലിറ്റി ഷോകളില്‍ നിന്ന് ലഭിക്കുന്ന ഓരോ അവസരത്തിനായും ഞാന്‍ എന്റെ വാതില്‍ തുറന്നിടും.

നല്ല അവസരം വന്നാല്‍ ഞാന്‍ നിരസിക്കില്ല. അടുത്തതായി എന്താണ് സംഭവിക്കാന്‍ പോകുന്നത് എന്ന നമുക്ക് നോക്കാം. ഞാന്‍ ഇതിനകം രണ്ട് ഷോകള്‍ ഹോസ്റ്റ് ചെയ്തിട്ടുണ്ട്. അതേസമയം തന്റെ ഷോബിസ് കരിയറിനായി ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിക്കുന്നില്ല എന്നും ഷൊയ്ബ് മാലിക് പറഞ്ഞു. ഇഹ്‌സാനും ഇപ്പോള്‍ സ്‌കൂള്‍ തുടങ്ങിയിരിക്കുന്നു. എന്റെ കുടുംബത്തിനൊപ്പം പരമാവധി സമയം നല്‍കുന്നതില്‍ ഞാന്‍ ശ്രദ്ധ കേന്ദ്രീകരിക്കും.

അതേസമയം തന്റെ ബയോപിക്കിനെ കുറിച്ച് നിലവില്‍ പദ്ധതികളൊന്നും ഇല്ല എന്നും ഷൊയ്ബ് മാലിക് പറഞ്ഞു. ഇന്ത്യയിലും പാക്കിസ്ഥാനിലും വിനോദ മേഖലയില്‍ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. ആരെയും വ്രണപ്പെടുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എപ്പോഴെങ്കിലും ഒരു ബയോപിക് നിര്‍മ്മിക്കാന്‍ ഞാന്‍ ചിന്തിച്ചാല്‍ അന്ന് ആര് എന്റെ റോള്‍ ചെയ്യണം എന്ന നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ തീര്‍ച്ചയായും ഉത്തരം നല്‍കും എന്നും ഷൊയ്ബ് മാലിക് പറഞ്ഞു.