കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിസുകാരെ ക്രൂരമായി കൊല്ലുന്ന ദൃശ്യങ്ങള്‍ ഇറാഖി സൈന്യം പുറത്ത് വിട്ടു

  • By Meera Balan
Google Oneindia Malayalam News

ബാഗ്ദാദ്: തലയറുത്ത് കൊല്ലുന്നതിന്റേയും കല്ലെറിഞ്ഞ് കൊല്ലുന്നതിന്റേയും തള്ളിയിട്ട് കൊല്ലുന്നതിന്റേയുമൊക്കെ ദൃശ്യം പുറത്ത് വിട്ട് ലോക മനസാക്ഷിയെ തന്നെ ഞെട്ടിയ്ക്കുന്നവരാണ് ഐസിസ് ഭീകരര്‍. തങ്ങള്‍ക്കെതിരെ യുദ്ധത്തിനിറങ്ങിത്തിരിച്ച ഇറാഖി സൈനികരെ നിരത്തി നിര്‍ത്തി വെടിവച്ച് കൊല്ലുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടതോടെയാണ് ഐസിസ് ഭീകരതയുടെ ആദ്യവിവരങ്ങള്‍ പുറം ലോകം അറിയുന്നത്.

ഐസിസുകാര്‍ക്ക് മാത്രമേ ഇത്തരം പൈശാചികമായ ശിക്ഷാ രീതികള്‍ നടപ്പാക്കാനാകുള്ളോ എന്ന് നമ്മള്‍ ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടാവും. എന്നാല്‍ ക്രൂരത കാട്ടുന്നതില്‍ ഇറാഖി സൈന്യവും ഒട്ടും പിന്നിലല്ല. പിടിയിലാകുന്ന ഐസിസുകാരെ ക്രൂരമായിട്ടാണ് ഇറാഖി സൈന്യം കൊലപ്പെടുത്തുന്നത്. ഈ ദൃശ്യങ്ങള്‍ അടുത്തിടെയാണ് സൈന്യം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടത്. ദൃശ്യങ്ങളിലേയ്ക്ക്...

 പ്രതികാരം

പ്രതികാരം

ഐസിസുകാര്‍ തങ്ങളുടെ പിടിയില്‍ അകപ്പെടുന്ന പട്ടാളക്കാരോടും ഇറാഖിലെ ഷിയ വംശജരോടും നടത്തുന്ന ക്രൂരകൃത്യങ്ങള്‍ക്ക് മറുപടിയെന്നോണമാണ് തങ്ങളുടെ പിടിയലാകുന്ന ഐസിസുകാരെ ഇറാഖി സൈന്യം അതിക്രൂരമായി കൊല്ലുന്നത്.

ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാം

ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ഐസിസുകാരെ കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സൈന്യം പുറത്ത് വിട്ടത്. ഇറാഖി ലയണ്‍ 18 എന്ന അക്കൗണ്ടിലൂടെയാണ് ചിത്രം പുറത്ത് വിട്ടത്

കലിയടങ്ങാതെ

കലിയടങ്ങാതെ

തലയറുത്ത് കൊന്നിട്ടു ഐസിസുകാരനോടുള്ള പക മാറാതെ അയാളുടെചല ചവിട്ടി മെതിയ്ക്കുന്ന ഇറാഖി സൈനികന്റെ ചിത്രം

ക്രൂരമായ പീഡനം

ക്രൂരമായ പീഡനം

അതിക്രൂരമായ ഒട്ടേറെ മര്‍ദ്ദനമുറകളാണ് ഐസിസ് തടവുകാരോട് സൈന്യം പിന്തുടരുന്നത്. അത്തരമൊരു ദൃശ്യം

English summary
Shocking pictures 'show ISIS prisoners being tortured and beheaded in revenge attacks by Iraqi soldiers' .
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X