ആദ്യം പ്രണയം പിന്നെ ഡേറ്റ്: സീരിയല്‍ കില്ലര്‍ കൊന്നൊടുക്കിയത് 100 സ്ത്രീകളെ, നഗ്നചിത്രങ്ങള്‍!

  • Posted By: Desk
Subscribe to Oneindia Malayalam

കാലിഫോര്‍ണിയ: പ്രണയം നടിച്ച് സ്ത്രീകളെ ഡ‍േറ്റിന് ക്ഷണിക്കുന്ന സീരിയല്‍ കില്ലറെക്കുറിച്ച് പുറത്തുവന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. 12 കാരിയുടെ മരണത്തെക്കുറിച്ച് അന്വേഷിച്ച പോലീസിനാണ് സീരിയല്‍ കില്ലര്‍ റോഡ്നി അല്‍ക്കാലയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം ലഭിച്ചത്. തിങ്കളാഴ്ചയാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സീരിയല്‍ കില്ലറെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവരുന്നത്.

അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്ക് വിധിച്ച ഇയാള്‍ പല സ്ത്രീകളെയും പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയിട്ടുള്ളതെന്നും കണ്ടെത്തിയിരുന്നു. ചെറിയ പെണ്‍കുട്ടികള്‍ മുതല്‍ മധ്യവയസ്കര്‍ വരെയുള്ള സ്ത്രീകളാണ് അല്‍ക്കാലയുടെ ഇരകള്‍. സ്ത്രീകളുടെ നഗ്നചിത്രങ്ങള്‍ പകര്‍ത്തി സൂക്ഷിച്ച ഇയാള്‍ സ്ത്രീകളെ ബ്ലാക്ക് മെയില്‍ ചെയ്യുകയും ക്രൂരമായി പീ‍ഡിപ്പിച്ച് കൊല്ലുകയായിരുന്നുവെന്നുമാണ് വിവരം.

 വധശിക്ഷയും ജീവപര്യന്തവും

വധശിക്ഷയും ജീവപര്യന്തവും

രണ്ട് തവണ ജീവപര്യന്തം ശിക്ഷ വിധിച്ച സീരിയല്‍ കില്ലര്‍ അല്‍ക്കാലയെ ഒരിക്കല്‍ വധശിക്ഷയ്ക്കും വിധിച്ചിരുന്നു. 2010ലാണ് കാലിഫോര്‍ണിയയിലെ ഒരു കോടതി ശിക്ഷ വിധിച്ചത്. ഏഴ് യുവതികളെ വധിച്ച കേസിലാണ് ഇയാള്‍ക്ക് വധശിക്ഷ ലഭിച്ചത്. പോലീസ് പിന്നീട് മരിച്ച യുവതികളുടെ ചിത്രങ്ങള്‍ പുറത്തുവിടുകയും ചെയ്തതോടെ പലയിടങ്ങളില്‍ നിന്ന് കാണാതായ യുവതികളാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയിരുന്നു.

 വധിച്ചത് അപരിചിതരെ

വധിച്ചത് അപരിചിതരെ

സീരിയല്‍ കില്ലര്‍ റോഡ്നി അല്‍ക്കാല കൊലപ്പെടുത്തിയ 70 സ്ത്രീകളില്‍ 30 പേര്‍ മാത്രമാണ് ഇയാള്‍ക്ക് നേരിട്ട് പരിചയമുള്ളവര്‍. ഇവരില്‍ പലരും ക്ലാസ് മേറ്റുകളോ, സഹപ്രവര്‍ത്തകരോ ഗേള്‍ഫ്രണ്ട്സോ ആണെന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

സ്ത്രീകളുടെ ഫോട്ടോ ശേഖരം

സ്ത്രീകളുടെ ഫോട്ടോ ശേഖരം


വധിച്ച സ്ത്രീകളുടെ ഫോട്ടോ സൂക്ഷിച്ചു വയ്ക്കുന്നതാണ് റോഡ്നിയുടെ മറ്റൊരു പ്രത്യേകത. ഇവരില്‍ അടുപ്പമുള്ളവരും അപരിചിതരും ഉള്‍പ്പെടുന്നുണ്ട്. ഫോട്ടോ പരിശോധിച്ച പോലീസിന് പത്തുപേരെക്കുറിച്ചുള്ള ഒരു വിവരവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

 ഫാഷന്‍ ഫോട്ടോ ഗ്രാഫറും നുണയും

ഫാഷന്‍ ഫോട്ടോ ഗ്രാഫറും നുണയും

ടൈപ്പ് റൈറ്ററായ അല്‍ക്കാല ഫാഷന്‍ ഫോട്ടോഗ്രാഫറെന്ന് സ്വയം പരിചയപ്പെടുത്തിയാണ് സ്ര്തീകളോട് പരിചയപ്പെടുകയും ബന്ധം സൂക്ഷിക്കുകയും ചെയ്യുക. ഫോട്ടോകള്‍ക്ക് പോസ് ചെയ്യാനെന്ന വ്യാജേന എത്തിച്ചാണ് അപരിചിതരെ മരണത്തിലേയ്ക്ക് തള്ളി വിടുന്നത്.

അശ്ലീല ചിത്രങ്ങള്‍

അശ്ലീല ചിത്രങ്ങള്‍


അല്‍ക്കാലയുടെ ശേഖരത്തിലുള്ളവയില്‍ സ്ത്രീകളുടെ അശ്ലീല ചിത്രങ്ങളാണുള്ളത്. ഇതെല്ലാം ഇയാള്‍ വധിച്ച സ്ത്രീകളാണെന്നാണ് പോലീസ് സംശയിക്കുന്നത്. ഇവരില്‍ പലരെയും തിരിച്ചറിയാന്‍ കഴിയാത്തത് പോലീസിന് കേസെടുക്കാനും അന്വേഷണം നടത്തുന്നതിനും തിരിച്ചടിയായി. ഇതോടെ സംഭവം സംബന്ധിച്ച ദുരൂഹതയും വര്‍ധിച്ചു.

 12 കാരിയെ കാണാതായി

12 കാരിയെ കാണാതായി

കാണാതായ 12 കാരിയെ കണ്ടെത്തുന്നതിന് വേണ്ടി പോലീസ് നടത്തിയ അന്വേഷണത്തിലാണ് അല്‍ക്കാലയുടെ വീട്ടില്‍ നിന്ന് പെണ്‍കുട്ടിയു‍ടെ ഫോട്ടോകള്‍ പോലീസ് കണ്ടെടുത്തത്. പെണ്‍കുട്ടിയുടെ അശ്ലീല ചിത്രങ്ങള്‍ പകര്‍ത്തിയതിനെ തുടര്‍ന്നാണ് കുട്ടിയെ കാണാതായതെന്നും സൂചനയുണ്ട്. കുട്ടികള്‍ നല്‍കിയ സൂചനകളുടെ അടിസ്ഥാനത്തിലാണ് കുറ്റവാളിയെ പോലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

 ലൈംഗിക പീഡനവും

ലൈംഗിക പീഡനവും

12 കാരിയെ കാണാതായ സംഭവത്തില്‍ അറസ്റ്റിലായ അല്‍ക്കാലയ്ക്കതിരെ ലൈംഗികാതിക്രമം സംബന്ധിച്ച പല കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. കൊല്ലപ്പെട്ട സ്ത്രീകളില്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ പല സ്ത്രീകളെയും പീഡിപ്പിച്ച ശേഷമാണ് കൊലപ്പെടുത്തിയിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടുണ്ട്. അ‍ഞ്ച് കൊലപാതക കേസുകളെത്തുടര്‍ന്ന് ഇയാളെ കോടതി 2010ല്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.

English summary
Shocking!! Story Of Rapist & Serial Killer Who Took Over 100 Women On Date, Murdered Them & Kept Their Pictures At His Mom's Home

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്