കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അമേരിക്കയിലെ മെറിലാന്‍ഡില്‍ വെടിവെപ്പ്, സംഭവം നടന്നത് ഹൈസ്‌ക്കൂളില്‍, നിരവധി പേര്‍ക്ക് വെടിയേറ്റു

വെടിവെപ്പില്‍ ഇതുവരെ ആരും കൊലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ന്യൂയോര്‍ക്ക്: അമേരിക്കയില്‍ വീണ്ടും നാടിനെ ഞെട്ടിച്ച് വെടിവെപ്പ്. ഇത്തവണ മെറിലാന്‍ഡിലെ ഹൈസ്‌ക്കൂളിലാണ് വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. നിരവധി പേര്‍ക്ക് വെടിയേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ലഅതേസമയം ഏഴു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗ്രേറ്റ് മില്‍സ് ഹൈസ്‌ക്കൂളിലാണ് വെടിവെപ്പ് ഉണ്ടായതെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

ടില്ലേഴ്‌സനെ മാത്രമല്ല മക്മാസ്റ്ററെയും ട്രംപ് പുറത്താക്കും, പകരക്കാരെ തിരഞ്ഞ് വെെറ്റ്ഹൗസ്!ടില്ലേഴ്‌സനെ മാത്രമല്ല മക്മാസ്റ്ററെയും ട്രംപ് പുറത്താക്കും, പകരക്കാരെ തിരഞ്ഞ് വെെറ്റ്ഹൗസ്!

1

എന്നാല്‍ വെടിവെപ്പില്‍ ഇതുവരെ ആരും കൊലപ്പെട്ടിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. വെടിയേറ്റവരില്‍ രണ്ടുപേര്‍ വിദ്യാര്‍ത്ഥികളാണ്. ഇവിടെ നിന്ന് വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ച് കൊണ്ടിരിക്കുകയാണെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. സ്‌കൂളില്‍ ഏത് ഭാഗത്താണ് വെടിവെപ്പ് ഉണ്ടായതെന്ന് ഇപ്പോഴും അജ്ഞാതമാണ്. അതേസമയം കൗണ്ടി ഷെരീഫ് വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവം അറിഞ്ഞശേഷം പല രക്ഷിതാക്കളും സ്‌കൂളിലേക്ക് കൂട്ടത്തോടെ എത്തിയത് ഇവിടെ നിന്ന് കുട്ടികളെ ഒഴിപ്പിക്കുന്നതിന് തടസം സൃഷ്ടിക്കുന്നുണ്ട്. ആരാണ് വെടിവെച്ചതെന്ന് കാര്യം ഇപ്പോഴും വ്യക്തമല്ല. എന്നാല്‍ പരിക്കേറ്റവരില്‍ വെടിവെച്ചയാളുമുണ്ടെന്ന് പോലീസ് പറയുന്നു. ഇയാളും ഗുരുതരാവസ്ഥയിലാണ്.

2

അതേസമയം വെടിവെപ്പ് നടക്കുന്ന സമയത്ത് ഇവിടെ പോലീസ് ഉണ്ടായിരുന്നതാണ് പ്രശ്‌നങ്ങള്‍ നിയന്ത്രിക്കാന്‍ സഹായകരമായതെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. നേരത്തെ ഫ്‌ളോറിഡയിലെ ഹൈസ്‌ക്കൂളില്‍ നടന്ന വെടിവെപ്പില്‍ 17 പേര്‍ കൊല്ലപ്പെട്ടിരുന്നു. അതിന് ശേഷം വീണ്ടും അത്തരമൊരു സംഭവം ആവര്‍ത്തിച്ചത് അധികൃതരെ ഞെട്ടിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഈ വര്‍ഷം സ്‌കൂളുകളില്‍ മാത്രം 16 വെടിവെപ്പുകള്‍ ഉണ്ടായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഗ്രേറ്റ് മില്‍സ് ഹൈസ്‌ക്കൂളില്‍ 1500 കുട്ടികള്‍ പഠിക്കുന്നുണ്ട്. ഇതില്‍ 56 ശതമാനം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളാണ്. ഇവിടെ നടന്ന വെടിവെപ്പില്‍ ആരെങ്കിലും മരിക്കാനിടയായാല്‍ അത് ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനും സാധ്യതയുണ്ട്.

എല്ലാം ചെയ്തത് പ്രോട്ടോക്കോള്‍ പ്രകാരം,ഇതെന്റെ ചുമതല:ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സുഷമഎല്ലാം ചെയ്തത് പ്രോട്ടോക്കോള്‍ പ്രകാരം,ഇതെന്റെ ചുമതല:ഇന്ത്യക്കാര്‍ കൊല്ലപ്പെട്ട വിഷയത്തില്‍ സുഷമ

കീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി എഐവൈഎഫ്; നേതാക്കള്‍ സമരഭൂമിയിലേക്ക്, സിപിഎമ്മിന് തിരിച്ചടികീഴാറ്റൂര്‍ സമരത്തിന് പിന്തുണയുമായി എഐവൈഎഫ്; നേതാക്കള്‍ സമരഭൂമിയിലേക്ക്, സിപിഎമ്മിന് തിരിച്ചടി

English summary
shooting reported at maryland high school
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X