ശത്രുക്കൾ തമ്മിൽ മുഖാമുഖം!!! ദക്ഷിണകൊറിയയുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി ഉത്തരകൊറിയ

  • Posted By:
Subscribe to Oneindia Malayalam

സിയൂൾ: ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ സൈനിക ചർച്ചകൾ നടന്നേക്കുമെന്നു സൂചന. നോർത്ത് കൊറിയയുമായി ചർച്ചക്ക് തയ്യാറാണെന്നു ഉത്തര കൊറിയ അറിയിച്ചതായി വിവരം. ഈമാസം തന്നെ ചര്‍ച്ചക്ക് തയ്യാറെന്നു ദക്ഷിണ കൊറിയ അറിയിച്ചിട്ടുണ്ട്.

ദക്ഷിണകൊറിയന്‍ പ്രതിരോധ വകുപ്പ് സഹമന്ത്രി സുഹ് ചുസുക് ആണ് ഇതു സംബന്ധിച്ച വിവരം പുറത്തുവിട്ടത്.. 2014ന് ശേഷം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടത്തുന്ന ആദ്യ സൈനിക ചര്‍ച്ചയായിരിക്കുമിത്. സൈനിക ചര്‍ച്ചകള്‍ക്ക് പുറമേ ഇരു രാജ്യത്തു നിന്നുമുള്ള റെഡ്‌ക്രോസ് പ്രതിനിധികള്‍ തമ്മിലും ചര്‍ച്ചകള്‍ നിശ്ചയിച്ചിട്ടുണ്ട്. ആഗസ്റ്റ് ഒന്നിനായിരിക്കും ഇത്. സൈനിക ചര്‍ച്ചയുടെ അജണ്ട ഇതുവരെ നിശ്ചയിക്കപ്പെട്ടിട്ടില്ല. പക്ഷേ, ഉത്തരകൊറിയന്‍ അണ്വായുധ പരീക്ഷണങ്ങള്‍ സംബന്ധിച്ച് തന്നെയാകും ചര്‍കള്‍ നടക്കുകയെന്നാണ് അനൗദ്യോഗിക വിവരങ്ങള്‍.

ദക്ഷിണ കൊറിയൻ പ്രസിഡന്റ്

ദക്ഷിണ കൊറിയൻ പ്രസിഡന്റ്

ദക്ഷിണകൊറിയന്‍ പ്രസിഡന്റായി ഡെമോക്രാറ്റിക് നേതാവായ മുണ്‍ ജേ ഇന്‍ തിരഞ്ഞെടുക്കപ്പെട്ടു. മൂൺ ദക്ഷിണകൊറിയയുടെ ഭരണം ഏറ്റെടുത്തതിനു ശേഷമാണ് . ശത്രുക്കൾ തമ്മിൽ മുഖാമുഖം കാണുന്നത്. 2014ന് ശേഷം ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ തമ്മില്‍ നടത്തുന്ന ആദ്യ സൈനിക ചര്‍ച്ചയായിരിക്കുമിത്.

മിസൈൽ വിക്ഷോപണത്തിനെതിരെ

മിസൈൽ വിക്ഷോപണത്തിനെതിരെ

ഉത്തര കൊറിയയുടെ ബാലസ്റ്റിക് മിസൈൽ പരീക്ഷണത്തെ തുടർന്നാണ് ദക്ഷിണ- ഉത്തര കൊറിയൻ രാജ്യങ്ങൾ തമ്മിലുളള പ്രശ്നങ്ങൾ വഷളായത്. ഉത്തരകൊറിയയുടെ മിസെൽ പരീക്ഷണത്തെ രൂക്ഷമായ വിമർശനമാണ് ദക്ഷിണ കൊറിയ ഉന്നയിക്കുന്നത്. ഈ സഹചര്യത്തിലാണ് ഇരു രാജ്യങ്ങൾ തമ്മിലുള്ള കൂടികാഴ്ച

അമേരിക്കയെ പിന്തുണച്ച് ദക്ഷിണകൊറിയ

അമേരിക്കയെ പിന്തുണച്ച് ദക്ഷിണകൊറിയ

അമേരിക്കയെ പിന്തുണച്ച് ദക്ഷിണ കൊറിയ രംഗത്തെത്തിയിരുന്നു. ഇതിനെ കടുത്ത വിമർശനമാണ് ഉത്തര കൊറിയ അറിയിച്ചത്.യു.എസിലെ കടുത്ത ആഭ്യന്തര രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് ട്രംപ് കടന്നുപോകുന്നത്. ഈ പ്രശ്നങ്ങളില്‍നിന്നു ശ്രദ്ധ തിരിക്കാന്‍ ഉത്തര കൊറിയക്കെതിരെ സമരം നടത്തുകയാണ്. മനോദൗര്‍ബല്യമുള്ള ട്രംപിനെ പിന്തുണയ്ക്കുന്നതു ദുരന്തമാണെന്ന് ദക്ഷിണ കൊറിയ പിന്നീട് തിരിച്ചറിയും..' എന്നായിരുന്നു കൊറിയന്‍ മാധ്യമത്തില്‍ പരാമര്‍ശിച്ചത്.

ഉത്തര കൊറിയക്കെതിരെ അമേരിക്ക

ഉത്തര കൊറിയക്കെതിരെ അമേരിക്ക

ഉത്തര കൊറിയയുടെ നടപടിക്കെതിരെ ശക്തമായി പ്രതിഷേധിച്ച് അമേരിക്ക. കിം ജോങ് ഉൻ ജനങ്ങളുടെ ജീവന് യാതൊരു വിലയും കല്പ്പിക്കുന്നില്ല. ഉത്തര കൊറിയയുടെ കിരാദമായ ഭരണകൂടത്തിൽ നിന്നും ജനങ്ങൾ വെല്ലുവിളികൾ നേരിടുന്നുണ്ട്. ഇതിനെതിരെ ശക്തമായ നിലപാട് കൈ കൊള്ളുമെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

ട്രംപിനെ ഹിറ്റ്ലറിനോട് ഉപമിച്ച് കൊറിയ

ട്രംപിനെ ഹിറ്റ്ലറിനോട് ഉപമിച്ച് കൊറിയ

കഴിഞ്ഞ ദിവസം ട്രംപിനെ ഹിറ്റ്ലറിനോട് ഉപമിച്ച് ഉത്തര കൊറിയ രംഗത്തെത്തിരുന്നു. ഹിറ്റ്ലറിനെ പോലെയാണ് ട്രംപ് എന്നും. എല്ലാവരും അമേരിക്കയുട ആജ്ഞാനുവർത്തി അനുസരിച്ചു പ്രവർത്തിക്കണമോയെന്നും കൊറിയ കുറ്റപ്പെടുത്തിയിരുന്നു.

കൊറിയൻ യുദ്ധം

കൊറിയൻ യുദ്ധം

1950കളിൽ ഉത്തര കൊറിയയും ദക്ഷിണ കൊറിയയും തമ്മിൽ നടന്ന യുദ്ധമാണ്‌ കൊറിയൻ യുദ്ധം (1950-53) എന്നറിയപ്പെടുന്നത്. രണ്ടാം ലോകയുദ്ധകാലത്ത് കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടി സോവിയൻ യൂണിയൻ കേന്ദ്രമാക്കി ജപ്പാനെതിരെ പോരാടിയിരുന്നു. കൊറിയ വിഭജിക്കപ്പെട്ടു. രാഷ്ട്രത്തെ വിഭജിച്ചത് ഉത്തര കൊറിയ അംഗീകരിച്ചിട്ടില്ലായിരുന്നു. രണ്ട് രാജ്യങ്ങളെയും ഒന്നാക്കാൻ കിം ഇൽ സുങ് സോവിയറ്റ് യൂണിയനെയും ചൈനയെയും സമീപിച്ചു.1950 ജൂൺ 25 ന് ഉത്തര കൊറിയൻ സൈന്യം ദക്ഷിണ കൊറിയയെ ആക്രമിക്കുകയും തുടർന്ന് സോൾ പിടിച്ചെടുക്കുകയും ചെയ്തു.ഇതോടെ ഐക്യരാഷ്ട്രസഭ ഇടപെട്ടു. ഐക്യരാഷ്ട്രസഭ ദക്ഷിണ കൊറിയയെ പിന്തുണച്ചപ്പോൾ ചൈന ഉത്തര കൊറിയയെ പിന്തുണച്ചു. സോവിയറ്റ് യൂണിയൻ ഉത്തര കൊറിയയ്ക്ക് വ്യോമ പിന്തുണ നൽകുകയും ചെയ്തു. 1950 ജൂൺ 25ന്‌ ആരംഭിച്ച യുദ്ധം 1953 ജൂലൈ 27ന്‌ സമാധാന ഉടമ്പടി ഒപ്പു വെച്ചതോടെ അവസാനിച്ചു.

English summary
South Korea has offered to talk with North Korea to ease animosities along their tense border and resume reunions of families separated by their war in the 1950s.
Please Wait while comments are loading...