കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സാംസങ് കമ്പനി അടച്ചുപൂട്ടുമോ? വൈസ് ചെയര്‍മാന് അറസ്റ്റ് വാറണ്ട്, കാരണം കേട്ടാല്‍ ഞെട്ടും!!

അഴിമതിക്കേസില്‍ സാംസങ് വൈസ് ചെയര്‍മാന് അറസ്റ്റ് വാറണ്ട്

  • By Manu
Google Oneindia Malayalam News

സോള്‍: ആഗോളഭീമന്‍മാരായ സാംസങിന്റെ വൈസ് ചെയര്‍മാനെതിരേ ദക്ഷിണ കൊറിയയില്‍ അറസ്റ്റ് വാറണ്ട്. അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് ചെയര്‍മാന്‍ ലീ ക്യുന്‍ ഹീയുടെ മകനും നിലവില്‍ വൈസ് ചെയര്‍മാനുമായ ലീ ജെയ് യോങിനെതിരേ (ജെയ് വൈ ലീ) കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. സാംസങിന്റെ ഭാവി ചെയര്‍മാനായാണ് 48കാരനായ യോങ് വിലയിരുത്തപ്പെടുന്നത്. കൈക്കൂലി നല്‍കുക, പണം അപഹരിക്കുക, കള്ള സാക്ഷി പറയുക തുടങ്ങിയ ആരോപണങ്ങളാണ് അദ്ദേഹത്തിനെതിരേയുള്ളത്. കഴിഞ്ഞയാഴ്ച യോങിനെ 22 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.

samsung

സര്‍ക്കാര്‍ അഭിഭാഷകരാണ് യോങിനെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാന്‍ കോടതിയോട് ആവശ്യപ്പെട്ടത്. കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് കൂടിയായ പാര്‍ക്ക് ഗ്വെന്‍ ഹൈക്കെതിരേ അഴിമതിക്കേസില്‍ അന്വേഷണം നടക്കുന്നുണ്ട്. 2016 ഡിസംബറില്‍ ഹൈയെ ഇംപീച്ച് ചെയ്തിരുന്നു. അടുത്ത മാസം ഇവരെ ചോദ്യം ചെയ്യുമെന്ന് റിപോര്‍ട്ടുണ്ട്.

yong

ഈ അഴിമതിയില്‍ സാംസങ് ഗ്രൂപ്പിനും പങ്കുണ്ടെന്നാണ് സംശയിക്കുന്നത്. വൈസ് ചെയര്‍മാന്‍ യോങിനെതിരേ മാത്രമല്ല സാംസങിന്റെ സിഇഒ ഉള്‍പ്പെടെ മൂന്നു പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കമ്പനിക്ക് അനുകൂലമായി തീരുമാനങ്ങളെടുക്കാന്‍ പ്രസിഡന്റ് ഹൈയുടെ വിശ്വസ്തനായ ചോയ് സുന്‍ സിലിന് യോങ് 43 ബില്ല്യണ്‍ കൈക്കൂലി നല്‍കിയെന്നാണ് ആരോപണം. എന്നാല്‍ ആരോപണങ്ങള്‍ ലീ കോടതിക്കു മുമ്പാകെ നിഷേധിച്ചിരുന്നു.

English summary
South Korea's special prosecutor on Monday sought a warrant to arrest the head of Samsung Group [SAGR.UL], the country's largest conglomerate, accusing him of paying multi-million dollar bribes to a friend of President Park Geun-hye.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X