ഉത്തരകൊറിയയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉയര്‍ത്താന്‍ യുഎസും കൊറിയയും: മയപ്പെടുത്താന്‍ ചൈനീസ് ഭീഷണി

  • Written By:
Subscribe to Oneindia Malayalam

ബീജീങ്: ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ഉത്തരകൊറിയയ്ക്ക് ഉപരോധമേര്‍പ്പെടുത്തിയതോടെ സമ്മര്‍ദ്ദം ഉയര്‍ത്താന്‍ അമേരിക്കയും ദക്ഷിണ കൊറിയയും. അതേസമയം ഉപരോധം മയപ്പെടുത്താനാണ് ഉത്തരകൊറിയയുടെ അയല്‍രാജ്യവും സഖ്യകക്ഷിയുമായ ചൈന മുന്നോട്ടുവയ്ക്കുന്ന ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ചൈനീസ് മാധ്യമങ്ങള്‍ മുന്നറിയിപ്പുമായി രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ പ്രസിഡന്‍റ് മൂണ്‍ ജേ ഇന്നും യു​എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിലാണ് ഉത്തരകൊറിയയ്ക്ക് മേല്‍ സമ്മര്‍ദ്ദം ഉയര്‍ത്താനുള്ള തീരുമാനമുണ്ടാകുന്നത്.

ആഗസ്ത് അഞ്ചിനാണ് ഉത്തരകൊറിയയ്ക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ഉപരോധമേര്‍പ്പെടുത്തിയത് ഉത്തരകൊറിയയുടെ മൂന്ന് ബില്യണിന്‍റെ കയറ്റുമതി പകുതിയായി കുറയും. യുഎസും അയല്‍രാജ്യങ്ങളായ ജപ്പാനും ദക്ഷിണ കൊറിയയും നല്‍കിയിട്ടുള്ള മുന്നറിയിപ്പ് മറികടന്ന് ആണവായുധ പരീക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ളവ നടത്തുന്നത് ഉത്തരകൊറിയ തുടര്‍ന്നതാണ് ഉപരോധമേര്‍പ്പെടുത്തുന്ന അവസ്ഥയിലെത്തിച്ചത്. എന്നാല്‍ ഉപരോധം തള്ളിക്കളഞ്ഞ യുഎസ് അമേരിക്കയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

സമ്പദ് വ്യവസ്ഥ തകിടം മറിയും

സമ്പദ് വ്യവസ്ഥ തകിടം മറിയും

ഉത്തരകൊറിയയ്ക്ക് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ ഉപരോധം സാമ്പത്തികമായി ഉത്തരകൊറിയയ്ക്ക് വന്‍ തിരിച്ചടിയായിരിക്കും നല്‍കുക. ഇത് ഉത്തരകൊറിയയുടെ കല്‍ക്കരി, ഇരുമ്പയിര്, ലെഡ് ലെഡ് അയിര്, സമുദ്ര വിഭവങ്ങള്‍ എന്നിവയുടെ കയറ്റുമതിയ്ക്ക് തിരിച്ചടിയാവും. ഇതിന് വിദേശത്ത് പുറമേ കഴിയുന്ന ഉത്തരകൊറിയന്‍ തൊഴിലാളികള്‍ക്കും തിരിച്ചടിയാവും. ഇതിന് പുറമേ സംയുക്തമായി നടത്തിവരുന്ന നിക്ഷേപ പദ്ധതികള്‍ക്കും തിരിച്ചടിയാവും.

യുഎസിനും ജപ്പാനും കൊറിയയ്ക്കും ഭീഷണി

യുഎസിനും ജപ്പാനും കൊറിയയ്ക്കും ഭീഷണി

ഉത്തരകൊറിയയുടെ ആവര്‍ത്തിച്ചുള്ള മിസൈസല്‍ ആണവായുധ പരീക്ഷണങ്ങള്‍ യുഎസിന് പുറമേ ജപ്പാനും ദക്ഷിണ കൊറിയയ്ക്കും ഭീഷണിയാണെന്ന് യു​എസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാം പുറമേ മറ്റ് ലോക രാജ്യങ്ങള്‍ക്കും ഉത്തരകൊറിയന്‍ നീക്കങ്ങള്‍ ഭീഷണിയാണെന്നും പ്രസ്താവനയില്‍ പറയുന്നു. ജൂലൈയിലെ രണ്ട് ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷണങ്ങളാണ് ഉത്തരകൊറിയയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള നീക്കത്തിലെത്തിച്ചത്. 15-0 വോട്ടിന് ഐക്യരാഷ്ട്ര സഭയില്‍ ഉപരോധത്തില്‍ ഭൂരിപക്ഷം നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ട്രംപ് ട്വീറ്റില്‍ വ്യക്തമാക്കിയിരുന്നു.

 സമാധാന ഉടമ്പടി

സമാധാന ഉടമ്പടി

സൈനികാഭ്യാസം നടത്തി അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള തര്‍ക്കം സംഘര്‍ഷഭരിതമാക്കാന്‍ ഇടപെടുന്നത് ദക്ഷിണ കൊറിയ ആണെന്നാണ് ഉത്തരകൊറിയ ആരോപിക്കുന്നത്. 1950-53 കാലഘട്ടത്തില്‍ ഉത്തരകൊറിയയും ദക്ഷിണ കൊറിയയും തമ്മിലുള്ള പ്രശ്നങ്ങള്‍ സമാധാന ഉടമ്പടിയോടെയാണ് അവസാനിച്ചത്.

 ഉപരോധനം പരിഹാരമല്ലെന്ന് ചൈന

ഉപരോധനം പരിഹാരമല്ലെന്ന് ചൈന

ഉത്തരകൊറിയ്ക്ക് മേലുള്ള ഉപരോധങ്ങള്‍ അനിവാര്യമാണെന്ന് സമ്മതിച്ച ചൈന പ്രശ്ന പരിഹാരത്തിന് ഏറെനാള്‍ നീണ്ടുനില്‍ക്കുന്ന ഉപരോധനമല്ല പരിഹാരമെന്നും ഉത്തരകൊറിയന്‍ സമ്പദ് വ്യവസ്ഥയെ തകര്‍ക്കുന്ന ഉപരോധത്തെ എതിര്‍ത്ത ചൈന വ്യക്തമാക്കി. ആവര്‍ത്തിച്ച് നടത്തുന്ന ആണവ പരീക്ഷണങ്ങളില്‍ നിന്ന് ഉത്തരകൊറിയയെ പിന്‍തിരിപ്പിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ലാതായതോടെയാണ് യുഎസ് ഉപരോധമേര്‍പ്പെടുത്തുന്നതിനായി ഐക്യരാഷ്ട്രസഭയെ സമീപിച്ചത്.

സൈനികാഭ്യാസം അവസാനിപ്പിക്കണം

സൈനികാഭ്യാസം അവസാനിപ്പിക്കണം

ഉത്തരകൊറിയയെ പ്രകോപിപ്പിക്കാന്‍ ഇരു രാജ്യങ്ങളും ചേര്‍ന്ന് നടത്തുന്ന സംയുക്ത സൈനികാഭ്യാസങ്ങള്‍ അവസാനിപ്പിക്കാനാണ് ചൈന യുഎസിനോട് ആവശ്യപ്പെടുന്നത്. കൊറിയന്‍ ഉപഭൂഖണ്ഡത്തില്‍ പ്രശ്നങ്ങള്‍ ഉടലെടുത്തതോടെ ആസിയാന്‍ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാര്‍ മനിലയില്‍ യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ തങ്ങളുടെ നിലപാടുകളില്‍ നിന്ന് പിന്നോട്ടില്ലെന്നാണ് ഉത്തരകൊറിയ വ്യക്തമാക്കുന്നത്.

 പ്രകോപനമരുതെന്ന് ചൈന

പ്രകോപനമരുതെന്ന് ചൈന

അന്താരാഷ്ട്ര സമൂഹത്തെ പ്രകോപിപ്പിച്ചും വെല്ലുവിളിച്ചും ഐക്യരാഷ്ട്രസഭയുടെ നിര്‍ദേശവും മറികടന്ന് ആണവപരീക്ഷങ്ങളും മിസൈല്‍ പരീക്ഷണങ്ങളും നടത്തരുതെന്നാണ് നിര്‍ദേശം. ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് ആസിയാന്‍റെ ചടങ്ങില്‍ വച്ച് ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റി യോങ് ഹോയോടാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. മനിലയില്‍ വച്ചായിരുന്നു ചടങ്ങ്. കൊറിയന്‍ ദ്വീപില്‍ സ്ഥിതി സങ്കീര്‍ണ്ണമായ സാഹചര്യത്തിലാണ് ചൈനയുടെ നിര്‍ദേശം. എന്നാല്‍ ഉത്തരകൊറിയയുടെ പ്രതികരണം പുറത്തുവന്നിട്ടില്ല. സംഘര്‍ഷം ശക്തമാകാതിരിക്കാന്‍ ചര്‍ച്ചകള്‍ പുനഃരാരംഭിക്കാനും യി ആവശ്യപ്പെട്ടിട്ടുണ്ട്.

 ഉത്തരകൊറിയയ്ക്ക് ഉപരോധം

ഉത്തരകൊറിയയ്ക്ക് ഉപരോധം

ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയാണ് ഉത്തരകൊറിയയ്ക്ക് ഉപരോധമേര്‍പ്പെടുതിത്തിയത്. അന്താരാഷ്ട്ര സമൂഹത്തിന്‍റേയും അമേരിക്ക ഉള്‍പ്പെടെയുള്ള ലോകരാജ്യങ്ങളുടേയും മുന്നറിയിപ്പ് മറികടന്ന് നിരന്തരം ആണവ- മിസൈല്‍ പരീക്ഷണങ്ങള്‍ നടത്തുന്നത് പതിവാക്കിയതാണ് ഇതിന് കാരണമായത്. അമേരിക്ക ഉപരോധമേര്‍പ്പെടുത്താനുള്ള ആവശ്യവുമായി ഐക്യരാഷ്ട്രസഭയെ സമീപിപ്പിച്ചതാണ് നിര്‍ണായകമായത്.

 ഉപരോധം തള്ളിക്കളഞ്ഞു

ഉപരോധം തള്ളിക്കളഞ്ഞു

ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതി ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ തള്ളിക്കൊണ്ട് സര്‍ക്കാര്‍ മുഖപത്രം റൊഡാങ് സിന്‍മുനില്‍ രംഗത്തെത്തിയിരുന്നു. പത്രം പ്രസീദ്ധീകരിച്ച ലേഖനത്തിലാണ് ഉപരോധം തള്ളിക്കളഞ്ഞത്. ഉത്തരകൊറിയ്ക്ക് നേരെയുള്ള നടപടിയ്ക്ക് പിന്നില്‍ അമേരിക്കയാണെന്ന് ആരോപിക്കുന്ന പത്രം ഉപരോധമുള്‍പ്പെടെയുള്ള നടപടികൊണ്ട് തങ്ങളെ പീഡിപ്പിക്കാനാണ് ശ്രമമെങ്കില്‍ തിരിച്ചടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. ആണവായുധങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് രാജ്യത്തിന്‍റെ പ്രതിരോധ മേഖല ശക്തിപ്പെടുത്തുന്നതിനാണെന്നുള്ള വാദവും മാധ്യമം മുന്നോട്ടുവയ്ക്കുന്നത്.

ലക്ഷ്യം യുഎസ് മാത്രം

ലക്ഷ്യം യുഎസ് മാത്രം

അമേരിക്കയുള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടേയും ഐക്യരാഷ്ട്ര സഭയുടേയും മുന്നറിയിപ്പുകളെല്ലാം കാറ്റില്‍പ്പറത്തിയ ഉത്തരകൊറിയ ജഗാംങ് പ്രവിശ്യയില്‍ നിന്നാണ് ശനിയാഴ്ച ആണവായുധ ശേഷിയുള്ള ഭൂഖണ്ഡാന്തര മിസൈല്‍ പരീക്ഷിച്ചത്. 3000 കിലോമീറ്റര്‍ ദൂരത്തില്‍ പറന്ന മിസൈല്‍ ജപ്പാന്‍ കടലില്‍ പതിക്കുകയായിരുന്നു. അമേരിക്കയെ മുഴുവന്‍ ആക്രമിക്കാന്‍ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചതെന്ന് വിക്ഷേപണത്തിന് ശേഷം കൊറിയന്‍ വക്താവ് വ്യക്തമാക്കി. എപ്പോള്‍ വേണമെങ്കിലും ആരെയും നേരിടാനുള്ള രാജ്യത്തിന്‍റെ ശക്തി തെളിയിക്കുന്നതാണ് മിസൈല്‍ പരീക്ഷണമെന്ന് കിംഗ് ജോങ് ഉന്നിനെ ഉദ്ധരിച്ച് കൊറിയന്‍ സെന്‍ ട്രല്‍ ന്യൂസ് ഏജന്‍സി വ്യക്തമാക്കി.

English summary
South Korean President Moon Jae-in and his US counterpart, Donald Trump, agreed to cooperate and apply maximum pressure on North Korea in a telephone call on Monday, as Chinese media warned of the limits of new UN sanction.
Please Wait while comments are loading...