ശരീരം മറയ്ക്കാന്‍ ഒരു ടവ്വല്‍ മാത്രം; ഈ അമ്യൂസ്‌മെന്റ് പാര്‍ക്ക് കണ്ടാല്‍ ഞെട്ടും, വീഡിയോ കാണാം

  • By: Akshay
Subscribe to Oneindia Malayalam

ടോക്കിയോ: സോഷ്യല്‍ മീഡിയയില്‍ വൈറലായി 'സ്പാ-മ്യൂസ്മെന്‍റ് ' പാര്‍ക്കിന്‍റെ വീഡിയോ. ജപ്പാന്‍ മേയര്‍ ജനങ്ങള്‍ക്കായി നിര്‍മ്മിച്ച സ്പാ അമ്യൂസ്‌മെന്റ് പാര്‍ക്കിന്‍റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുന്നത്.

ബേപ്പു സിറ്റിയില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ വീഡിയോ ആണ് പുറത്ത് വിട്ടിരിക്കുന്നത്. പ്രകൃതിയുമായി ഒത്തിണങ്ങിയ പാര്‍ക്കാണ് നിര്‍മ്മികുന്നതെന്ന പ്രത്യേകതയും ഇതിനുണ്ട്. ഒരു മില്ല്യനിലധികം ആള്‍ക്കാറാണ് ഈ 'സ്പാമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ' വീഡിയോ ഇതുവരെ കണ്ടത്.

 ജപ്പാന്‍

ജപ്പാന്‍

സ്പാമ്യൂസ്‌മെന്റ് പാര്‍ക്ക് ജപ്പാനില്‍ പുതിയ സാധ്യതകള്‍ തെളിഞ്ഞ് വരുമെന്ന് ബേപ്പൂസ് ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ലവക്താവ് മിച്ചിടക്ക കുബോട്ട പറഞ്ഞു.

 ഷിന്യ കിയോകവ

ഷിന്യ കിയോകവ

പ്രശ്‌സ്ത പരസ്യചിത്ര സംവിധയകനായ ഷിന്യ കിയോകവയാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ചൂട് വെള്ളം നിറച്ച പൂളുകളില്‍ റൈഡര്‍മാര്‍ ആഘോഷിക്കുന്നത് വീഡിയോയില്‍ കാണാം.

 വസ്ത്രം

വസ്ത്രം

ശരീരം മറക്കയ്ക്കാന്‍ ഒരു ടവ്വല്‍ മാത്രമാണ് പാര്‍ക്കില്‍ പ്രവേശിച്ചിരിക്കുന്ന ആളുകള്‍ ഉപയോഗിക്കുന്നത്.

 ലക്ഷ്യം

ലക്ഷ്യം

ആളുകളുടെ ഏറ്റവും പ്രിയപ്പെട്ട ടൂറിസ്റ്റം കേന്ദ്രം ഇവിടമാക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് മേയര്‍ പറയുന്നു.

 അനുകൂല പ്രതികരണം

അനുകൂല പ്രതികരണം

അനുകൂല പ്രതികരണങ്ങളാണ് ജനങ്ങളില്‍ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ താന്‍ അതീവ സന്തോഷവാനാണെന്നും മേയര്‍ പറയുന്നു.

വര്‍ദ്ധിക്കുന്നു

നിരവധി വിദേശ ടൂറിസ്റ്റുകള്‍ ജപ്പാന്‍ സന്ദര്‍ശിക്കുന്നുണ്ട്. 2010 ല്‍ 278,776 വിദേശികള്‍ ജപ്പാന്‍ സന്ദര്‍ശിച്ചിരുന്നതെങ്കില്‍ 2015 ല്‍ 437,764 വിദേശികളാണ് ജപ്പാന്‍ സ്ന്ദര്‍ശിച്ചത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാറിന്‍റെ ഭാഗത്തു നിന്നും ഇത്തരത്തിലൊരു നീക്കം ഉണ്ടായിരിക്കുന്നത്.

English summary
Roller coasters, cable cars and Ferris wheels are typical rides at amusement parks, but the city of Beppu, Oita Prefecture, is mixing the excitement with a natural attraction — its famous hot springs.
Please Wait while comments are loading...