കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലങ്കന്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചു; പ്രതിഷേധക്കാര്‍ക്കെതിരെ രജപക്‌സെ അനുകൂലികളുടെ ആക്രമണം

Google Oneindia Malayalam News

കൊളംബോ: ആഭ്യന്തര പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് മഹിന്ദയുടെ രാജി. അതേസമയം ലങ്കയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമണം അഴിച്ചുവിട്ടു. ശ്രീലങ്കന്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പുറത്ത് ക്യാമ്പ് ചെയ്ത പ്രതിഷേധക്കാരെ സര്‍ക്കാര്‍ അനുകൂലികള്‍ ആക്രമിച്ചു. ഇതോടെ തലസ്ഥാനമായ കൊളംബോയില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്.

പ്രസിഡന്റ് ഗോത്ബായ രജപക്‌സെയ്ക്ക് മേലുള്ള സമ്മര്‍ദ്ദം ലഘൂകരിക്കാന്‍ അനുജനും പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്സെ രാജിവച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിന് പിന്നാലെയാണ് തിങ്കളാഴ്ച അദ്ദേഹത്തിന്റെ ഓഫീസില്‍ നൂറുകണക്കിന് അനുയായികള്‍ റാലി നടത്തിയത്.

NAHINDA

'ആരുടെ ശക്തി? മഹിന്ദയുടെ ശക്തി!' എന്ന് മുദ്രാവാക്യം വിളിച്ചാണ് സര്‍ക്കാര്‍ അനുകൂലികള്‍ റാലിയുമായി എത്തിയത്. റാലിയ്കക്കും യോഗത്തിനും ശേഷം സര്‍ക്കാര്‍ അനുകൂലികള്‍ ഓഫീസിന് മുന്നില്‍ ദിവസങ്ങളായി പ്രതിഷേധ പ്രകടനം നടത്തുന്ന സ്ഥലത്തേക്ക് പോയി. അവിടെ കൂടി നിന്ന പ്രതിഷേധക്കാരെ കമ്പുകള്‍ ഉപയോഗിച്ച് ആക്രമിക്കുകയും അവരുടെ കൂടാരങ്ങള്‍ തകര്‍ക്കുകയും പിന്നീട് കത്തിക്കുകയും ചെയ്തുവെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സംഘര്‍ഷത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 9 മുതല്‍ പ്രസിഡന്റിന്റെ ഓഫീസിന് പുറത്ത് ക്യാമ്പ് ചെയ്യുന്ന നിരായുധരായ പ്രതിഷേധക്കാരെ വടികളുമായി സായുധരായ രാജപക്സെ അനുകൂലികള്‍ ആക്രമിക്കുകയായിരുന്നു. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭകര്‍ സ്ഥാപിച്ച ടെന്റുകളും മറ്റും തകര്‍ക്കാന്‍ പോലീസ് ബാരിക്കേഡുകള്‍ അവഗണിച്ച സര്‍ക്കാര്‍ അനുകൂലികള്‍ക്കെതിരെ പോലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

രാജ്യവ്യാപകമായ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷമുള്ള ആദ്യ പൊതുയാത്രയ്ക്കിടെ മഹിന്ദ രാജപക്സെയ്ക്ക് നേരെ പ്രതിഷേധം ഉണ്ടായിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടായത്. ഞായറാഴ്ച, പ്രധാനമന്ത്രി അനുരാധപുരയിലെ ഏറ്റവും പവിത്രമായ ബുദ്ധക്ഷേത്രങ്ങളിലൊന്ന് സന്ദര്‍ശിച്ചിരുന്നു. ഈ സമയം കൊളംബോയ്ക്ക് വടക്ക് 200 കിലോമീറ്റര്‍ (125 മൈല്‍) അകലെയുള്ള വിശുദ്ധ നഗരത്തില്‍ നിന്ന് 'കള്ളന്മാരെ' നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡസന്‍ കണക്കിന് ആളുകള്‍ കൈകൊണ്ട് എഴുതിയ പ്ലക്കാര്‍ഡുകളും മുദ്രാവാക്യങ്ങളും ഉയര്‍ത്തിയിരുന്നു.

കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപെട്ടതാണോ? വീണ്ടും ഞെട്ടിച്ച് ഭാവന, ചിത്രങ്ങള്‍ വൈറല്‍

അതിനിടെ, സര്‍ക്കാര്‍ മാറണമെന്നും പ്രസിഡന്റ് സ്ഥാനം ഒഴിയണമെന്നും ആവശ്യപ്പെട്ട് ട്രേഡ് യൂണിയനുകള്‍ തിങ്കളാഴ്ച പ്രതിഷേധവാരം ആരംഭിച്ചതായി ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകന്‍ സമന്‍ രത്‌നപ്രിയ പറഞ്ഞു. ആരോഗ്യം, തുറമുഖങ്ങള്‍, വിദ്യാഭ്യാസം, മറ്റ് പ്രധാന സേവന മേഖലകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്ന 1,000-ത്തിലധികം യൂണിയനുകള്‍ സമരത്തില്‍ ചേര്‍ന്നു.

സ്ത്രീസംഘടനയുണ്ടല്ലോ അവിടെ പറയൂ എന്ന് പറഞ്ഞ ഒറ്റ കാരണം മതി അയാളെ മാറ്റാന്‍, അത് ചെയ്യുമോ? രഞ്ജിനി ഹരിദാസ്സ്ത്രീസംഘടനയുണ്ടല്ലോ അവിടെ പറയൂ എന്ന് പറഞ്ഞ ഒറ്റ കാരണം മതി അയാളെ മാറ്റാന്‍, അത് ചെയ്യുമോ? രഞ്ജിനി ഹരിദാസ്

Recommended Video

cmsvideo
74,000 ടൺ ഇന്ധനം നൽകി ഇന്ത്യ, ശ്രീലങ്കൻ അഭയാർഥികൾ ഇന്ത്യയിലേക്ക് | Oneindia Malayalam

ആഴ്ചയില്‍, തൊഴിലാളികള്‍ രാജ്യത്തുടനീളമുള്ള അവരുടെ ജോലിസ്ഥലങ്ങളില്‍ പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു. ആഴ്ചാവസാനം, പ്രസിഡന്റ് ഗോതബായ രാജപക്സെയെ പുറത്താക്കണമെന്നും പുതിയ സര്‍ക്കാര്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് അവര്‍ പാര്‍ലമെന്റിലേക്ക് ഒരു വലിയ മാര്‍ച്ച് നടത്തും.

English summary
Sri Lanka Crisis: Rajapaksa supporters attack protesters; Curfew in Colombo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X