സ്ത്രീകൾ ഇനി മടിച്ച് നിൽ‍ക്കേണ്ട, മദ്യം വാങ്ങാം... മദ്യം വാങ്ങാൻ സർക്കാർ അനുമതി!

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  സ്ത്രീകള്‍ക്ക് മദ്യം വാങ്ങാൻ സർക്കാർ അനുമതി!

  കൊളംബോ: ശ്രീലങ്കിയിൽ ഇനി സ്ത്രീകൾക്കും ധൈര്യമായി മദ്യം വാങ്ങാം. ശ്രീലങ്കയില്‍ നിലനിന്നിരുന്ന 63 വർഷം പഴക്കമുള്ള നിയമമാണ് പൊളിച്ചെഴുതുന്നത്. ബുധനാഴ്ച്ചയാണ് രാജ്യത്തെ ധനമന്ത്രി ഇത്തരത്തില്‍ ഒരു പ്രസ്ഥാവന പുറത്തിറക്കിയത്. ഇതോടെ ഇനി മുതല്‍ 18 വയസ്സു തികഞ്ഞ സ്ത്രീകള്‍ക്കും ഇവിടെ മദ്യം വാങ്ങാം.

  1950-ല്‍ പാസാക്കിയ നിയമപ്രകാരം ശ്രീലങ്കയില്‍ സ്ത്രീകള്‍ക്ക് മദ്യം വില്‍ക്കാനോ മദ്യ നിര്‍മാണ-വില്‍പ്പന കേന്ദ്രങ്ങളില്‍ തൊഴിലെടുക്കാനോ അനുവാദമില്ല. പുതിയ നിയമപ്രകാരം റെസ്റ്റോറന്റുകള്‍ ഉള്‍പ്പെടെയുള്ള അംഗീകൃത കേന്ദ്രങ്ങളില്‍ മദ്യപിക്കുന്നതിന് ഇനി സ്ത്രീകള്‍ക്ക് എക്‌സൈസ് കമ്മിഷണറുടെ പ്രത്യേക അനുമതി തേടേണ്ടതില്ല.

  Aalcohol

  1950ല്‍ പാസാക്കിയ നിയമത്തില്‍ ശ്രീലങ്കയില്‍ സ്‌ത്രീകള്‍ക്ക് മദ്യം വാങ്ങുന്നതിനും വില്‍ക്കുന്നതിനും വിതരണം ചെയ്യുന്നിടത്ത് ജോലിചെയ്യുന്നതിനും വിലക്കുണ്ടായിരുന്നു. നിയമഭേദഗതി വേണമെന്ന് ആവശ്യപ്പെട്ട് നിരവധി സ്‌ത്രീകളാണ് നവമാധ്യമങ്ങളിലൂടെ രംഗത്ത് വന്നത്.

  ശ്രീലങ്കന്‍ സംസ്‌കാരത്തിന് വിരുദ്ധമെന്ന് ചൂണ്ടിക്കാണിച്ചാണ് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്. ഇതുമായി ബന്ധപ്പെട്ട് എക്‌സൈസ് നിയമത്തിനുകീഴിലെ അസാധാരണ ഗസറ്റ് വിജ്ഞാപനത്തില്‍ ധനമന്ത്രി മംഗള സമരവീര ഒപ്പുവച്ചു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  The Sri Lankan government has lifted a ban on selling alcohol to women and prohibiting women from working in places where alcohol is manufactured or sold, the Ministry of Mass Media and Finance said Thursday.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്