കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മരിച്ചവരുടെ പ്രശസ്തി വിഷയമല്ല! ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം; മൊഴികൾ നിർണ്ണായകം

അപകട മരണമാണെങ്കിൽ ദുബായ് പോലീസ് നടത്തുന്ന സ്വാഭാവിക നടപടികൾ മാത്രമാണ് ശ്രീദേവിയുടെ കേസിലും നടക്കുന്നത്.

Google Oneindia Malayalam News

ദുബായ്: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം വിട്ടുനൽകാൻ വൈകുന്നത് ദുബായ് പോലീസിന്റെ പഴുതടച്ച അന്വേഷണം കാരണമെന്ന് റിപ്പോർട്ട്. ദുരൂഹ മരണങ്ങളിൽ ദുബായ് പോലീസ് നടത്തുന്ന സാധാരണ നടപടിക്രമങ്ങൾ മാത്രമാണിതെന്നും, അസ്വാഭാവികതയില്ലെന്നുമാണ് ദുബായിലെ നിയമകേന്ദ്രങ്ങൾ പറയുന്നത്.

അപകട മരണമാണെങ്കിൽ ദുബായ് പോലീസ് നടത്തുന്ന സ്വാഭാവിക നടപടികൾ മാത്രമാണ് ശ്രീദേവിയുടെ കേസിലും നടക്കുന്നത്. മരിച്ചത് ആരാണെങ്കിലും, അവരുടെ പ്രശസ്തിയോ, സ്ഥാനമോ കണക്കിലെടുക്കാതെയാണ് ദുബായ് പോലീസ് അന്വേഷണം നടത്തുക. ശ്രീദേവിയുടെ മരണത്തിലും ഇക്കാര്യങ്ങൾ മാത്രമാണുള്ളതെന്നും, അന്വേഷണം സംബന്ധിച്ച് ഊഹാപോങ്ങൾ പ്രചരിപ്പിക്കരുതെന്നും ദുബായ് പോലീസ് നിർദേശം നൽകിയിട്ടുണ്ട്.

 കേസ്...

കേസ്...

ശ്രീദേവിയുടെ മരണം സംബന്ധിച്ച കേസന്വേഷണം ദുബായ് പോലീസ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയിരുന്നു. ശ്രീദേവിയുടേത് അപകടമരണമാണെന്ന് കണ്ടെത്തിയതോടെയാണ് ദുബായ് പബ്ലിക് പ്രോസിക്യൂട്ടർ അന്വേഷണത്തിൽ ഇടപെട്ടത്.

 തുടരന്വേഷണം...

തുടരന്വേഷണം...

കഴിഞ്ഞദിവസം തയ്യാറാക്കിയ ഫോറൻസിക് റിപ്പോർട്ട് പബ്ലിക് പ്രോസിക്യൂട്ടർ വിശദമായി പരിശോധിച്ചുവരികയാണ്. പോലീസ് സർജൻ നൽകിയ റിപ്പോർട്ടിൽ തുടരന്വേഷണം നടത്തണമെന്ന് പ്രോസിക്യൂട്ടർ വിധിച്ചാൽ ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വൈകുമെന്നാണ് റിപ്പോർട്ട്.

നടപടികൾ...

നടപടികൾ...

ശ്രീദേവിയുടെ മരണം സംഭവിച്ചത് ഹോട്ടലിലാണെന്നതും, ശരീരത്തിൽ മദ്യത്തിന്റെ അംശവും കണ്ടെത്തിയതാണ് കാര്യങ്ങൾ സങ്കീർണ്ണമാക്കന്നത്. ഹോട്ടൽ പൊതുസ്ഥലമാണെന്നതിനാൽ നടപടിക്രമങ്ങൾ ഏറെയുണ്ട്.

വീട്ടിലോ...

വീട്ടിലോ...

വീട്ടിലോ, ആശുപത്രിയിലോ വച്ചാണ് മരണം സംഭവിച്ചതെങ്കിൽ ഇത്രയധികം നടപടിക്രമങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്. അതേസമയം, മരണം സംഭവിച്ച സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളും ലഭ്യമാക്കേണ്ടതുണ്ട്.

സർട്ടിഫിക്കറ്റ്...

സർട്ടിഫിക്കറ്റ്...

മരണം നടന്ന ഹോട്ടൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തെ പോലീസ് സ്റ്റേഷനിൽ നാല് ക്ലിയറൻസ് സർട്ടിഫിക്കറ്റുകളാണ് നൽകേണ്ടത്. ആശുപത്രിയിലേക്കും, മോർച്ചറിയിലേക്കും, എംബാമിങ് സെന്ററിലേക്കും വിമാനത്താവളത്തിലേക്കും ഇവിടെനിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയാലേ മൃതദേഹം നാട്ടിലെത്തിക്കുന്നത് സംബന്ധിച്ച് വ്യക്തത ലഭിക്കുകയുള്ളു.

 ദുരൂഹത...

ദുരൂഹത...

അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്ന് കണ്ടെത്തിയാൽ പോലീസ് ഇടപെടൽ സ്വഭാവികമാണ്. ഇതുമാത്രമാണ് ഇപ്പോൾ ദുബായിൽ നടക്കുന്നത്. ഹോട്ടലിലെ വീഡിയോ ദൃശ്യങ്ങളും മൊഴികളുമാണ് പോലീസ് അന്വേഷണത്തിൽ നിർണ്ണായകമാവുകയെന്നും റിപ്പോർട്ടുകളുണ്ട്.

സ്വാഭാവിക ഇടപെടൽ...

സ്വാഭാവിക ഇടപെടൽ...

മരണത്തിൽ അസ്വാഭാവികത കണ്ടെത്തിയാൽ, മരിച്ചയാളുടെ പ്രശസ്തി, സ്ഥാനമാനങ്ങൾ തുടങ്ങിയവ പ്രസക്തമല്ലെന്നാണ് ദുബായിലെ നിയമകേന്ദ്രങ്ങൾ പറയുന്നത്. മരണം സംബന്ധിച്ച ദുരൂഹത നീക്കിയതിന് ശേഷം മാത്രമേ ദുബായ് പോലീസും, പബ്ലിക് പ്രോസിക്യൂട്ടറും മൃതദേഹം വിട്ടുനൽകാൻ അനുമതി നൽകുകയുള്ളു.

പഴുതടച്ച്...

പഴുതടച്ച്...

ദുരൂഹ മരണം സംബന്ധിച്ച കേസുകളിൽ പഴുതടച്ച അന്വേഷണം ഉറപ്പുവരുത്തുന്നതാണ് ദുബായ് പോലീസിന്റെ രീതി. ശ്രീദേവിയുടെ കേസിലും ഇത്തരത്തിലുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്.

തടസങ്ങളില്ല...

തടസങ്ങളില്ല...

അതേസമയം, കേസ് പബ്ലിക് പ്രോസിക്യൂട്ടർക്ക് കൈമാറിയതുകൊണ്ട് മൃതദേഹം വിട്ടുനൽകുന്നതിൽ തടസങ്ങളുണ്ടാകില്ലെന്നും ചിലർ പറയുന്നു. നിലവിൽ ഖിസൈസിലെ പോലീസ് ഹെഡ് ക്വാർട്ടേഴ്സ് മോർച്ചറിയിലാണ് ശ്രീദേവിയുടെ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.

വിലക്ക്...

വിലക്ക്...

മോർച്ചറിക്ക് മുന്നിൽ വച്ച് ഫോട്ടെയടുക്കുന്നതിന് ദുബായ് പോലീസ് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട് ഊഹാപോങ്ങൾ പ്രചരിപ്പിക്കരുതെന്നും ദുബായ് പോലീസ് നിർദേശം നൽകി.

ശ്രീദേവിയുടെ മൃതദേഹം ഉടൻ വിട്ടുനൽകില്ല! ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും? എംബാം ചെയ്തില്ല...ശ്രീദേവിയുടെ മൃതദേഹം ഉടൻ വിട്ടുനൽകില്ല! ദിവസങ്ങൾ കാത്തിരിക്കേണ്ടി വരും? എംബാം ചെയ്തില്ല...

ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്!! വെള്ളത്തിലല്ല, തറയിൽ; ജീവനുണ്ടായിരുന്നു!ബാത്ത്റൂമിൽ ശ്രീദേവിയെ കണ്ടെത്തിയത് ഹോട്ടൽ ബോയ്!! വെള്ളത്തിലല്ല, തറയിൽ; ജീവനുണ്ടായിരുന്നു!

ബോണി കപൂറിനെ ചോദ്യം ചെയ്തെന്നും ഇല്ലെന്നും! ദുബായ് പോലീസിന് മുന്നിൽ 18 മണിക്കൂർ? ദുരൂഹം ബോണി കപൂറിനെ ചോദ്യം ചെയ്തെന്നും ഇല്ലെന്നും! ദുബായ് പോലീസിന് മുന്നിൽ 18 മണിക്കൂർ? ദുരൂഹം

English summary
sridevi death; media report about dubai police investigation.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X