Get Updates
Get notified of breaking news, exclusive insights, and must-see stories!

പെട്രോളിന് 283 രൂപ, അരി 128 രൂപ, ശ്രീലങ്കയില്‍ കലാപം, രജപക്‌സെയെ തെറിപ്പിക്കാന്‍ ജനം തെരുവില്‍

കൊളംബോ: ശ്രീലങ്കയില്‍ വിലക്കയറ്റം അതിരൂക്ഷമായതോടെ തെരുവില്‍ ഇറങ്ങി ജനം. വിദേശനാണയം ഇല്ലാത്തതിനാല്‍ അവശ്യവസ്തുക്കള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ശ്രീലങ്ക. ഇതോടെ വലിയ ക്ഷാമമാണ് രാജ്യം നേരിടുന്നത്. ജനം തെരുവിലിറക്കി കലാപമുണ്ടാക്കുകയാണ്. പ്രസിഡന്റ് ഗോതബയ രജപക്‌സെ ഉടന്‍ രാജിവെക്കണമെന്ന ആവശ്യമാണ് പ്രതിഷേധക്കാര്‍ ഉന്നയിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കന്‍ രൂപയുടെ മൂല്യം 36 ശതമാനം സര്‍ക്കാര്‍ കുറച്ചിരുന്നു. അവശ്യസാധനങ്ങളുടെ വില ഇതോടെ കുതിച്ചുയരുകയാണ്. പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ പ്രതിഷേധത്തിന്റെ ഭാഗമായിട്ടുണ്ട്. ഈ സര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കത്തിന്റെ തുടക്കമാണിതെന്ന് അദ്ദേഹം പറഞ്ഞു.

1

രണ്ട് വര്‍ഷങ്ങളായി ജനങ്ങള്‍ ഒരുപാട് ദുരിതത്തിലാണ്. ഇനിയും ബുദ്ധിമുട്ടേണ്ടതുണ്ടോ? ഈ സര്‍ക്കാര്‍ ദുഷ്ടശക്തിയാണ്. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പ്രധാന കാരണം സര്‍ക്കാരാണെന്നും പ്രേമദാസ പറഞ്ഞു. ഇന്ധനം, പാചകവാതകം, പാല്‍, മരുന്നുകള്‍ എന്നിവയ്‌ക്കൊക്കെ വില അമ്പരപ്പിക്കുന്ന തരത്തിലാണ് വര്‍ധിച്ചിരിക്കുന്നത്. ഇന്ധന ദൗര്‍ലഭ്യം രാജ്യത്ത് ഗതാഗത പ്രശ്‌നങ്ങള്‍ക്ക് തന്നെ വഴിവെച്ചിരിക്കുകയാണ്. അവശ്യ സാധനങ്ങളുടെ വിതരണം പോലും മുടങ്ങിയിരിക്കുകയാണ്. ഒപ്പം ദീര്‍ഘ നേരമുള്ള പവര്‍ കട്ടുകളും ജനങ്ങളെ രോഷാകുലരാക്കുന്നു. ശ്രീലങ്കന്‍ സെന്‍ട്രല്‍ ബാങ്കിന്റെ നടപടി കൂടി വന്നതോടെ വിലക്കയറ്റം പിടിച്ച് നിര്‍ത്താന്‍ സാധിക്കാത്ത അവസ്ഥയാണ്.

പെട്രോളിനും ഡീസലിനും 40 ശതമാനം വില വര്‍ധിച്ചിരിക്കുകയാണ്. വില കൂടിയത് മാത്രമല്ല, മണിക്കൂറുകളോളം കാത്തുനിന്ന് ഇവ വാങ്ങേണ്ട സാഹചര്യമാണ്. പെട്രോളിന് ലിറ്ററിന് 283 രൂപയും ഡീസലിന് 176 രൂപയുമാണ് ശ്രീലങ്കയില്‍. ഒരു ലിറ്റര്‍ പാലിന് 263 രൂപ നല്‍കണം. അരിക്കാണെങ്കില്‍ 448 രൂപ നല്‍കണം. അതായത് ഒരു ലിറ്റര്‍ പാലിന് 75 ഇന്ത്യന്‍ രൂപ നല്‍കണം. അരിയാണെങ്കില്‍ 128 ഇന്ത്യന്‍ രൂപയും നല്‍കണം. വൈദ്യുതിനിലയങ്ങള്‍ പ്രവര്‍ത്തന മൂലധനമില്ലാത്തതിനാല്‍ അടച്ചിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ദിവസവും ഏഴര മണിക്കൂര്‍ പവര്‍ കട്ട് ഏര്‍പ്പെടുത്തിയത് ഇതുകൊണ്ടാണ്. വിദേശനാണയം തീര്‍ന്ന് രാജ്യം ആകെ പ്രതിസന്ധിയിലാണ്. യുദ്ധക്കാലത്ത് പോലും കാണാത്ത പ്രതിസന്ധിയാണ് ഇപ്പോള്‍.

അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടേയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഐഎംഎഫില്‍ നിന്ന് വായ്പ സംഘടിപ്പിക്കാനുള്ള നടപടികളും ഉടന്‍ ആരംഭിക്കും. ഒരു ബില്യണ്‍ ഡോളര്‍ കടമായി ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. ധനമന്ത്രി ബേസില്‍ രജപക്‌സെ ദില്ലിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടിരുന്നു. ഈ വര്‍ഷം ഇതുവരെ 140 കോടി ഡോളര്‍ സഹായമാണ് ഇന്ത്യ ശ്രീലങ്കയ്ക്ക് നല്‍കിയത്. അതേസമയം ആയിരക്കണക്കിന് ആളുകളാണ് തെരുവിലുള്ളത്. കഴിഞ്ഞ പ്രസിഡന്റിന്റെ ഓഫീസിലേക്ക് കയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തു. വിദേശനാണയ ശേഖരം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് ശ്രീലങ്ക. ചൈനയുമാള്ള സ്വതന്ത്ര വ്യാപ്യാരക്കരാര്‍ യാഥാര്‍ത്ഥ്യമാക്കാന്‍ പ്രത്യേക സമിതിയെയും നിയമിച്ചു.

കൊളംബോയില്‍ രജപക്‌സെയ്‌ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉള്ളത്. ജനങ്ങള്‍ തെരുവില്‍ കലാപം അഴിച്ചുവിട്ടിരിക്കുകയാണ്. പ്രതിപക്ഷ പാര്‍ട്ടിയായ യുനൈറ്റഡ് പീപ്പിള്‍സ് ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് പ്രതിഷേധക്കാര്‍ അണിനിരന്നത്. ഇന്ധനം ഉള്‍പ്പെടെയുള്ള വസ്തുക്കളുടെ ഇറക്കുമതിക്ക് രാജ്യത്തിന് വിദേശനാണയം ആവശ്യമാണ്. വര്‍ഷങ്ങളായി ശ്രീലങ്കയില്‍ കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതിയായിരുന്നു. അതുകൊണ്ട് വിദേശ നാണയ ശേഖരത്തില്‍ കുറവ് വന്നു. ഒപ്പം കയറ്റുമതി വഴി വിദേശനാണയം കിട്ടുന്നത് കുറയുകയും ചെയ്തു. നിലവില്‍ ഏഴ് മില്യണ്‍ ഡോളറോളം വിദേശ കടവും ശ്രീലങ്കയ്ക്കുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+