നീലച്ചിത്ര നടിയുമായുള്ള രഹസ്യ ബന്ധത്തിന് വില 84 ലക്ഷം!! ആ പണം തിരിച്ചുകൊടുക്കാമെന്ന് നടി... എന്തിന്?

  • Written By: Desk
Subscribe to Oneindia Malayalam

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവിഹിത കഥകള്‍ക്ക് ഇപ്പോള്‍ നല്ല മാര്‍ക്കറ്റ് ആണ്. ഒരുപാട് നടിമാരും അശ്ലീല നടിമാരും ട്രംപുമായുള്ള രഹസ്യ ബന്ധങ്ങളെ കുറിച്ച് വെളിപ്പെടുത്തി വരികയാണ്.

മറ്റൊരു നീലച്ചിത്ര നടികൂടി ഇപ്പോള്‍ ട്രംപുമായുള്ള ബന്ധം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ്. ആ രഹസ്യങ്ങള്‍ വെളിപ്പെടുത്താതിരിക്കാന്‍ 1,30,000 ഡോളറിന്റെ കരാറായിരുന്നു ട്രംപുമായി ഉണ്ടായിരുന്നത് എന്നാണ് പറയുന്നത്. ആ പണം തിരിച്ച് നല്‍കി കൂടുതല്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്താനാണ് നടിയുടെ പദ്ധതി.

നടി സ്റ്റോമി ഡാനിയല്‍സ് ആണ് ഇപ്പോള്‍ ട്രംപിന് വെല്ലുവിളി ഉയര്‍ത്തി രംഗത്തിറങ്ങിയിരിക്കുന്നത്. ഒന്നും വെളിപ്പെടുത്തിയില്ലെങ്കിലും ട്രംപിന് അത്തരം ഒരു ബന്ധം ഉണ്ടായിരുന്നു എന്ന് പ്രഖ്യാപിക്കുന്നതാണ് സ്റ്റോമി ഡാനിയല്‍സിന്റെ ഇപ്പോഴത്തെ നടപടി.

സ്റ്റോമി ഡാനിയല്‍സ്

സ്റ്റോമി ഡാനിയല്‍സ്

സ്‌റ്റെഫാനി ഗ്രിഗറി ക്ലിഫോര്‍ഡ് എന്നാണ് സ്‌റ്റോമി ഡായനിയല്‍സിന്‌റെ യഥാര്‍ത്ഥ പേര്. സ്റ്റോമി വാട്ടേഴ്‌സ് എന്ന പേരിലും ഇവര്‍ അറിയപ്പെടുന്നത്. അമേരിക്കയിലെ ഒരു നീലച്ചിത്ര നടിയാണ് സ്റ്റോമി. ലൂസിയാനക്കാരിയാണ് ഇവര്‍. 2010 ലെ സെനറ്റ് തിരഞ്ഞെടുപ്പില്‍ ഡേവിഡ് വിറ്റെറിന് ഒരു എതിരാളിയായി മാറുമോ എന്ന് പോലും കരുതപ്പെട്ടിരുന്ന ആളാണ് സ്റ്റോമി. എന്നാല്‍ ഇവര്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടുന്നത് മറ്റൊരു വിഷയത്തില്‍ ആണ്. നീലച്ചിത്ര നടി എന്നതിനപ്പുറം, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുമായി സ്റ്റോമിക്കുണ്ടായിരുന്ന ബന്ധം ആണ് വിഷയം. അത് എങ്ങനെ മറച്ചുവയ്ക്കപ്പെട്ടു എന്നതും.

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ഈ വിഷയത്തില്‍ ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത് സ്റ്റോമി ആയിരുന്നില്ല. ഡൊണാള്‍ഡ് ട്രംപിന്റെ സ്വകാര്യ അഭിഷാകന്‍ മൈക്കല്‍ കോഹെന്‍ ആയിരുന്നു. സ്‌റ്റോമി ഡാനിയലിനെ നിശബ്ദയാക്കാന്‍ തന്റെ സ്വന്തം ഫണ്ടില്‍ നിന്ന് 1,30,000 ഡോളര്‍ ചെലവഴിച്ചു എന്നതായിരുന്നു അത്. 2018 ഫെബ്രുവരി 18 ന് ആയിരുന്നു ട്രംപിന് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് കോഹെന്‍ ഇത്തരം ഒരു വെളിപ്പെടുത്തല്‍ നടത്തിയത്. 1.3 ലക്ഷം ഡോളര്‍ എന്നാല്‍ ഏതാണ്ട് 84 ലക്ഷം ഇന്ത്യന്‍ രൂപ വരും. അത്രയധികം തുക കൊടുക്കാന്‍ എന്തായിരിക്കും കാരണം?

സ്റ്റോമിയുമായി കരാര്‍

സ്റ്റോമിയുമായി കരാര്‍

സ്‌റ്റോമി ഡാനിയല്‍സും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള ബന്ധത്തിന് ഒരു ദശാബ്ദത്തിലധികം പഴക്കമുണ്ട്. 2006 ല്‍ ആയിരുന്നു അത് തുടങ്ങുന്നത്. അക്കാലത്ത് ട്രംപ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്നോ, അമേരിക്കയുടെ പ്രസിഡന്റ് ആകുമെന്നോ ആരും കരുതിയിരുന്നില്ല. ഒരുപാട് അവിഹിത ബന്ധങ്ങളുടെ പേരില്‍ ആയിരുന്നു അന്ന് ട്രംപ് പ്രസിദ്ധി നേടിയിരുന്നത്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഇറങ്ങിയതോടെ ട്രംപ് ചില കാര്യങ്ങള്‍ പുറത്താകുന്നത് ഭയന്നിരുന്നു എന്ന് വേണം കരുതാന്‍. അതുകൊണ്ട് തന്നെ ആയിരിക്കും സ്റ്റോമി ഡാനിയല്‍സുമായി ഇത്തരത്തില്‍ ഒരു കരാര്‍ ഉണ്ടാക്കിയത്.

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്

അമേരിക്കന്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ തന്നെ ട്രംപിനെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ആ സമയത്ത് സ്റ്റോമിയുമായി ചേര്‍ത്ത് ഒരു ആരോപണം കൂടി വന്നാല്‍ താങ്ങാന്‍ ആകുന്ന സ്ഥിതി ആയിരുന്നില്ല ട്രംപിന്റേത്. ഈ സാഹചര്യത്തില്‍ ആണ് വോട്ടെടുപ്പിന് പത്ത് ദിവസം മുമ്പ് സ്റ്റോമിയുമായി കരാറില്‍ ഏര്‍പ്പെടുന്നത്. ട്രംപുമായുള്ള ബന്ധം സംബന്ധിച്ച കാര്യങ്ങള്‍ പരസ്യമാക്കരുത് എന്നായിരുന്നു കരാറിലെ നിബന്ധന. 1.3 ലക്ഷം ഡോളര്‍ ആയിരുന്നു പ്രതിഫലത്തുക. എന്തായാലും സ്റ്റോമി വാക്ക് പാലിച്ചു. തിരഞ്ഞെടുപ്പ് വേളയില്‍ ട്രംപിനെതിരെ ഒന്നും പറഞ്ഞില്ല.

ഇപ്പോള്‍ കോടതിയില്‍

ഇപ്പോള്‍ കോടതിയില്‍

എന്തായാലും ട്രംപിന്റെ അഭിഭാഷകന്‍ ആ കരാറിനെ കുറിച്ച് വെളിപ്പെടുത്തിയതിന് പിറകേയാണ് സ്റ്റോമി മറ്റൊരു ഞെട്ടിപ്പിക്കുന്ന നടപടിയുമായി രംഗത്ത് വന്നത്. ട്രംപുമായുള്ള കരാര്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു അവര്‍. ലോസ് ആഞ്ജലീസിലെ കോടതിയെ ആയിരുന്നു സ്‌റ്റോമി സമീപിച്ചത്. എന്നാല്‍ ആ കരാറിന് മറ്റൊരു പ്രശ്‌നം കൂടിയുണ്ട്. കരാറില്‍ ഒപ്പിട്ടിരിക്കുന്നത് സ്റ്റോമി ഡാനിയല്‍സും ട്രംപിന്റെ അഭിഭാഷന്‍ മൈക്കല്‍ കോഹെനും മാത്രം ആണ്. ഡൊണാള്‍ഡ് ട്രംപ് ആ വ്യവഹാരത്തില്‍ നേരിട്ട് കക്ഷിയല്ലെന്ന് സാരം. അതുകൊണ്ട് തന്നെ ആ കരാറിന് സാധുതയില്ലെന്നാണ് സ്റ്റോമിയുടെ വാദം.

 പുത്തന്‍ ഓഫര്‍

പുത്തന്‍ ഓഫര്‍

അതിനിടെയാണ് പുതിയ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. കരാറില്‍ പറഞ്ഞ തുക തിരിച്ച് നല്‍കാന്‍ സ്റ്റോമി ഡാനിയല്‍സ് തയ്യാറാണ് എന്നതാണ് അത്. അതോടെ കരാര്‍ റദ്ദാക്കപ്പെടണം എന്നതാണ് ആവശ്യം. സ്റ്റോമിയുടെ അഭിഭാഷകന്‍ ഇത് സംബന്ധിച്ച് ട്രംപിന്റെ അഭിഷാകന് കത്തയച്ചിട്ടുണ്ട്. ഈ കത്തിന്റെ പകര്‍പ്പ് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന് കിട്ടുകയും ചെയ്തു. സംഗതി വലിയ വാര്‍ത്തയായി. ട്രംപും അഭിഭാഷകനും ഇതിന് എന്ത് മറുപടി നല്‍കും എന്നാണ് അറിയേണ്ടത്. വളരെ പെട്ടെന്ന് തന്നെ ഇക്കാര്യത്തില്‍ മറുപടി വേണം എന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. മാര്‍ച്ച് 13 ന് ഉച്ചവരെ ആണത്രെ സമയം അനുവദിച്ചിട്ടുള്ളത്.

വീഡിയോകള്‍, ഫോട്ടോകള്‍

വീഡിയോകള്‍, ഫോട്ടോകള്‍

ഡൊണാള്‍ഡ് ട്രംപുമായുള്ള ബന്ധത്തിന് തെളിവായി ചില വീഡിയോകളും ഫോട്ടോകളും എല്ലാം സ്‌റ്റോമിയുടെ കൈവശം ഉണ്ട് എന്നാണ് കരുതുന്നത്. ചില സന്ദേശങ്ങളും ഉണ്ടത്രെ. കരാര്‍ റദ്ദാക്കപ്പെട്ടാല്‍ സ്റ്റോമിക്ക് ഇവയെല്ലാം പുറത്ത് വിടാന്‍ സാധിക്കും. സ്റ്റോമിക്ക് പറയാനുള്ളത് കൂടി അമേരിക്കന്‍ സമൂഹം കേള്‍ക്കട്ടേ എന്നാണ് അവരുടെ അഭിഭാഷകന്‍ പറയുന്നത്. എല്ലാം കണ്ടതിനും കേട്ടതിനും ശേഷം അമേരിക്കയിലെ ജനങ്ങളാണ് ആര് പറയുന്നതാണ് സത്യം എന്ന് തീരുമാനിക്കേണ്ടത് എന്നും അഭിഭാഷകന്‍ വ്യക്തമാക്കിയിട്ടുണ്ട്.

പേരുകള്‍ ഇങ്ങനെ

പേരുകള്‍ ഇങ്ങനെ

2016 ല്‍ തയ്യാറാക്കിയ കരാറില്‍ ട്രംപിന്റേയോ സ്‌റ്റോമിയുടേയോ യഥാര്‍ത്ഥ പേരുകള്‍ പരാമര്‍ശിക്കുന്നില്ല എന്നതാണ് മറ്റൊരു വിവരം. ഡൊണാള്‍ഡ് ട്രംപിനെ ഡേവിഡ് ഡെന്നിസണ്‍ എന്നും സ്റ്റോമി ഡാനിയല്‍സിനെ പെഗ്ഗി പീറ്റേഴ്‌സണ്‍ എന്നും ആണ് കരാറില്‍ പരാമര്‍ശിച്ചിരിക്കുന്നത്. എന്നാല്‍ കരാറിന്റ അനുബന്ധ രേഖകളില്‍ രണ്ട് പേരുടേയും യഥര്‍ത്ഥ വിവരങ്ങള്‍ തന്നെയാണ് നല്‍കിയിട്ടുള്ളത്. കരാറില്‍ നോട്ടറിയുടെ ഒപ്പില്ലെന്ന വാര്‍ത്തകളും ഇപ്പോള്‍ പുറത്ത് വരുന്നുണ്ട്. അങ്ങനെയെങ്കില്‍ കരാറിന് സാധുതയും ഉണ്ടാകില്ലെന്ന് ഉറപ്പാണ്.

ഒരു ബന്ധവും ഇല്ല

ഒരു ബന്ധവും ഇല്ല

കാര്യങ്ങള്‍ ഇങ്ങനെ മുന്നോട്ട് പോകുമ്പോഴും ഈ ബന്ധം അംഗീകരിക്കാന്‍ ഡൊണാള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. അങ്ങനെ ഒരു ബന്ധമോ കരാറോ ഉണ്ടായിരുന്നില്ല എന്നാണ് അദ്ദേഹം പറയുന്നത്. വൈറ്റ് ഹൗസും ഇതേ നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. എന്നാല്‍ കരാര്‍ സംബന്ധിച്ച ചര്‍ച്ചകളെ കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നു എന്നാണ് സ്റ്റോമി ഡാനിയല്‍സ് ആരോപിക്കുന്നത്. ട്രംപിന്റെ അഭിഭാഷകന്‍ മൈക്കല്‍ കോഹെന്‍ ഇതും നിഷേധിച്ചിട്ടുണ്ട്. ട്രംപ് ഓര്‍ഗനൈസേഷനോ ട്രംപ് കാമ്പയിനോ ഇതിന് വേണ്ടി പണം ചെലവഴിച്ചിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ വാദം.

ട്രംപിന് അടുത്ത പണിയുമായി പോണ്‍ താരം! പ്രസിഡന്റുമായുള്ള ബന്ധം വെളിപ്പെടുത്തും, കരാര്‍ റദ്ദാക്കണം

ആ വൃത്തികെട്ട ജന്തുക്കളെ തല്ലി കൊല്ലണം... ക്വീനിലെ ചിന്നുവിനോട് പോലും റേറ്റ് ചോദിച്ചു; ചുട്ട മറുപടി

പ്രകാശ് രാജും മാധവനും... ചെങ്കൊടിയേന്തിയ കർഷക സമരത്തിന് കട്ട പിന്തുണ; എവിടെ നമ്മുടെ സ്റ്റാറുകൾ?

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
An adult film actress who said she had an affair with President Donald Trump offered Monday to return the $130,000 she was paid for agreeing not to discuss the alleged relationship.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്