സെക്‌സ് കാലിനിടയില്‍!!ജെന്‍ഡര്‍ തലയില്‍!! പെണ്‍ശരീരത്തിലേക്ക് ചൂഴ്ന്നു നോക്കുന്നവര്‍ക്ക് മറുപടി!!

  • Posted By:
Subscribe to Oneindia Malayalam

കറാച്ചി: സ്ത്രീശരീരത്തിലേക്ക് ചൂഴ്ന്നു നോക്കുന്നവര്‍ക്കുള്ള വ്യക്തമായ മറുപടിയുമായെത്തിയിരിക്കുകയാണ് പാകിസ്ഥാനില്‍ നിന്നുള്ള ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മോഡല്‍ കാമി സിഡ്. അത്തരക്കാരുടെ മുഖത്തു നോക്കി സെക്‌സ് നിങ്ങളുടെ കാലിനിടയിലാണെന്നും ജെന്‍ഡര്‍ തലയിലാണെന്നും പറയാന്‍ കാമിക്ക് ഒരു മടിയുമില്ല.

ഇന്ത്യയിലെന്ന ലോകത്തിന്റെ ഏതു ഭാഗത്തു ചെന്നാലും ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗക്കാരോടുള്ള മനോഭാവം ഒന്നാണ്. ഇത്തരക്കാരെ അംഗീകരിക്കാനോ അവരും മനുഷ്യാരാണെന്ന് പരിഗണിക്കാനോ ആരും തയ്യാറല്ല. പട്ടിണി ഒഴിവാക്കാന്‍ ലൈംഗിക തൊഴില്‍ ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നതും അങ്ങനെയാണ്. എന്നാല്‍ തങ്ങള്‍ക്കും ഡോക്റ്ററും എന്‍ജിനീയറുമൊക്കെയാകാം എന്ന് തെളിയിക്കുകയാണ് കാമി. ഒരു ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുകയാണ് കാമി.

ജെന്‍ഡര്‍ തലയില്‍

ജെന്‍ഡര്‍ തലയില്‍

സ്ത്രീ ശരീരങ്ങളിലേക്ക് ചൂഴ്ന്ന് നോക്കുന്നവരോട് സെക്‌സ് നിങ്ങളുടെ കാലിനടിയിലും ജെന്‍ഡര്‍ തലയിലുമാണെന്നാണ് കാമിയുടെ ഉത്തരം.
ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ മൂന്നാം ലിംഗക്കാരായി ചുരുക്കുന്നതിനെ കാമി ചോദ്യം ചെയ്യുന്നു. ഒരു സ്ത്രീയായ നിങ്ങളെ ഫസ്‌ററ്, സെക്കന്‍ഡ് ജെന്‍ഡറായി ലേബല്‍ ചെയ്യപ്പെടാന്‍ താത്പര്യപ്പെടുന്നുണ്ടോ എന്നാണ് ഇതിനെ കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകയോട് കാമിയുടെ മറുപടി.

 അവകാശങ്ങള്‍ക്കു വേണ്ടി

അവകാശങ്ങള്‍ക്കു വേണ്ടി

പാകിസ്ഥാനില്‍ നിന്നുള്ള ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ മോഡലാണ് കാമി. മോഡല്‍ മാത്രമായിട്ടല്ല, പാകിസ്ഥാനിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന ഖജാറ കമ്മ്യൂണിറ്റിയുടെ നേതാവ് കൂടിയാണ് കാമി.

 മാനസിക സമ്മര്‍ദം

മാനസിക സമ്മര്‍ദം

എല്ലാ ട്രാന്‍സ് ജെന്‍ഡറുകളെയും പോലെ വീട്ടില്‍ നിന്ന് കടുത്ത അവഗണന നേരിട്ട ആളാണ് കാമിയും. കടുത്ത മാനസിക സമ്മര്‍ദം നേരിട്ടു കൊണ്ടു തന്നെയാണ് ഇന്നു കാണുന്ന നിലയിലേക്ക് കാമി എത്തുന്നത്. ഏഴ് സഹോദരങ്ങള്‍ക്കൊപ്പം ആണ്‍കുട്ടിയുടെ ശരീരവും പേരുമായും വളര്‍ന്നപ്പോഴും വാക്കിലും നോക്കിലും നടത്തത്തിലും സ്‌ത്രൈണത ഉണ്ടായിരുന്നുവെന്ന് അവര്‍ പറയുന്നു.

 എക്‌സ്‌പോര്‍ട്ടിങ് കമ്പനിയിലെ ജോലി

എക്‌സ്‌പോര്‍ട്ടിങ് കമ്പനിയിലെ ജോലി

ബിസിനസ് സ്റ്റഡീസില്‍ ബിരുദം നേടിയ കാമി തുടര്‍ പഠനത്തിന് ബ്രിട്ടനിലേക്ക് പോകാന്‍ ആഗ്രഹിച്ചുവെങ്കിലും വിസ ശരിയാകാതിരുന്നതിനെ തുടര്‍ന്ന് ആ സ്വപ്‌നം നടന്നില്ല. തുടര്‍ന്ന് ഒരു എക്‌സ്‌പോര്‍ട്ടിങ് കമ്പനിയിലും വിസ കണ്‍സള്‍ട്ടന്റായും കാമി ജോലി ചെയ്തു.

 ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്ക് പോസ്റ്റ്

ഫേസ്ബുക്കില്‍ കാമിയുടെ പോസ്റ്റുകള്‍ കണ്ട് സൗഹൃത്തിലായ ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റാണ് കാമി ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തക്ക നിലയിലേക്ക് വളര്‍ത്തിയത്. തായ്‌ലാന്‍ഡില്‍ നടന്ന ട്രാന്‍സ്‌ജെന്‍ഡര്‍ കോണ്‍ഫറന്‍സില്‍ പങ്കെടുത്തതാണ് തന്ററെ ജീവിതത്തിലെ വഴിത്തിരിവെന്നാണ് കാമി പറയുന്നത്.

 ശരിയായ നിലപാട്

ശരിയായ നിലപാട്

തന്റെ ഉള്ളില്‍ സ്ത്രീയാണ് ജീവിക്കുന്നതെന്ന കാര്യത്തില്‍ തനിക്ക് വ്യക്തമായ ബോധമുണ്ടെന്നാണ് കാമി പറയുന്നത്. ഇതിന്റെ പേരില്‍ എല്ലാവരും തന്നെ മാറ്റി നിര്‍ത്തിയെന്നും തന്റെ തീരുമാനം തെറ്റാണെന്ന് പറഞ്ഞെന്നും കാമി. എന്നാല്‍ തന്റെ നിലപാട് ശരിയാണെന്നാണ് വിശ്വസിക്കുന്നതെന്ന് കാമി പറയുന്നു.

 പാകിസ്ഥാനിലെ അവസ്ഥ

പാകിസ്ഥാനിലെ അവസ്ഥ

തന്റെ സുരക്ഷയുടെ കാര്യത്തില്‍ വീട്ടുകാര്‍ക്ക് ആശങ്കയുണ്ടെന്നും കാമി പറയുന്നു. ട്രാന്‍സ്‌ജെന്‍ഡന്‍ഡര്‍ വിഭാഗങ്ങള്‍ക്കുനേരെ പാകിസ്ഥാനില്‍ വന്‍ തോതില്‍ ആക്രമണങ്ങള്‍ ഉണ്ടാകാറുണ്ട്. 2015ല്‍ മാത്രം 45 ട്രാന്‍സ് ജെന്‍ഡേഴ്‌സാണ് പാകിസ്ഥാനില്‍ കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ ഫാഷന്‍ മാഗസീനിനു വേണ്ടി കാമി നടത്തിയ ഫോട്ടോ ഷൂട്ടുകള്‍ ഏറെ ശ്രദ്ദിക്കപ്പെട്ടിരുന്നു.

English summary
story of pakistan's first transgender model kami sid.
Please Wait while comments are loading...